മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലയിൽ താമസത്തിനു ഏറ്റവും അനുയോജ്യ നഗരങ്ങളുടെ പട്ടികയിൽഅബുദാബിയും ദുബായും മുന്നിൽ. ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) റിപ്പോർട്ടിലാണ് ഈ നഗരങ്ങൾ ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. കുവൈത്ത് സിറ്റി, ടെൽ അവീവ്, ബഹ്‌റൈൻ എന്നിവയാണ് മേഖലയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾ മാറ്റിയതോടെ വ്യവസായ മേഖലയും ശക്തിപ്പെട്ടു. കൊ കൊവിഡിനുശേഷം ആദ്യം തുറന്ന നഗരങ്ങളിൽ ഒന്നാണ് ദുബായ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 71.2 ലക്ഷം പേരും […]
World
ഹിജാബ്, തൊപ്പി, തലക്കെട്ട്; അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ
അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയ മതചിഹ്നങ്ങൾ യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാണ് ശുപാർശ. വെള്ളിയാഴ്ചയാണ് ശുപാർശ പുറത്തുവിട്ടത്. നിർദ്ദേശം വൈറ്റ് ഹൗസിൻ്റെ പരിഗണനയിലാണ്. വൈറ്റ് ഹൗസ് അംഗീകരിച്ചാൽ ഇത് ജോ ബൈഡനു കൈമാറും. ബൈഡനാവും ഇതിൽ അവസാന തീരുമാനം എടുക്കുക. 1981ലെ മാർഗനിർദേശം പ്രകാരം അമേരിക്കൻ സൈന്യത്തിൻ്റെ യൂണിഫോമിൽ മതചിഹ്നങ്ങൾ അനുവദനീയമായിരുന്നില്ല. എന്നാൽ, 2017ൽ അമേരിക്കൻ കരസേനയും 2020ൽ അമേരിക്കൻ വ്യോമസേനയും ഈ […]
ഫ്ളാറ്റിൽ നിന്ന് ദുർഗന്ധമെന്ന് പരാതി; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് ഒന്നിലേറെ പെട്ടികളിൽ ശരീര ഭാഗങ്ങൾ
ബ്രൂക്ലിനിലെ ഫ്ളാറ്റിൽ നിന്ന് ഒന്നിലേറെ പെട്ടികളിൽ നിന്നായി മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീര ഭാഗങ്ങൾ സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുപത് വയസിലേറെ പ്രായമുള്ള യുവതിയാണ് അപ്പാർട്ട്മെന്റിലെ ആറാം നിലയിൽ താമസിച്ചിരുന്നത്. ഈ ഫ്ളാറ്റിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. യുവതിയും കാമുകനുമായി വഴക്ക് പതിവായിരുന്നുവെന്നും ദിവസങ്ങളായി യുവതിയെ കാണാനില്ലെന്നും അയൽവാസികൾ പൊലീസിൽ മൊഴി നൽകി. സ്യൂട്ട്കേസിൽ മൃതദേഹാവശിഷ്ടങ്ങൾ യുവതിയുടേതാണായെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. യുവതിയുടെ […]
‘യുവാക്കളെ വഴി തെറ്റിക്കുന്നു’; പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ
അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ നിർദ്ദേശിച്ചു. രാജ്യത്ത് ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നിരോധിക്കുന്നത്. നേരത്തെ അധാർമ്മിക ഉള്ളടക്കം’ പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. […]
സൗഹൃദരാഷ്ട്രങ്ങൾ പോലും നമ്മൾ ഭിക്ഷക്കാരാണെന്ന് കരുതുന്നു: പാകിസ്താൻ
സൗഹൃദരാഷ്ട്രങ്ങൾ പോലും നമ്മൾ ഭിക്ഷക്കാരാണെന്ന് കരുതുന്നു എന്ന് പാകിസ്താൻ. രാജ്യത്തിൻ്റെ സാമ്പത്തിക നില മോശമായതിനാൽ എപ്പോഴും നമ്മൾ സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതായി അവർ കരുതുന്നു എന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. “ഇന്ന്, നമ്മൾ ഏത് സൗഹൃദ രാജ്യത്തിന് ഫോൺ ചെയ്താലും നമ്മൾ പണത്തിനായി ഭിക്ഷ യാചിക്കുന്നു എന്നാണ് കരുതുന്നത്. 75 വർഷങ്ങൾക്ക് ശേഷം പാകിസ്താൻ എവിടെയാണ് നിൽക്കുന്നത്? നമ്മളെക്കാൾ ചെറിയ രാഷ്ട്രങ്ങൾ പോലും സാമ്പത്തികമായി മുന്നേറിക്കഴിഞ്ഞു. പക്ഷേ, […]
ആമസോണ്‍ തലവനെയും പിന്തള്ളി; ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് ഗൗതം അദാനി
ഫോബ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്റെ ബെര്‍നാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിക്കൊണ്ടാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയത്. നിലവില്‍ ഫോബ്‌സിന്റെ കണക്കുപ്രകാരം 154.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. നിലവില്‍ ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്. 273.5 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. കഴിഞ്ഞ മാസം അര്‍നോള്‍ട്ടിനെ പിന്തള്ളി അദാനി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും […]
ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്രമോദി ഉസ്‌ബെക്കിസ്താനില്‍
ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്‌ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇറാന്‍, ഉസ്‌ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. എസ്‌സിഒയുടെ 22-ാമത് യോഗമാണ് നടന്നുവരുന്നത്. സംഘടനയുടെ അധ്യക്ഷനായ ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി […]
ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് അന്തരിച്ചു
ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് (91) ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചു. ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായ ഗൊദാർദിന് സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1950-ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്‌ത്രത്തിൽ ഉന്നതബിരുദം നേടിയ അദ്ദേഹം തിരക്കഥാ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളും സ്‌ത്രീലൈംഗികതയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെത്ത്‌ലെസ് ആദ്യ […]
ബലൂചിസ്താന്‍ സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്; പ്രതിഷേധം
ബലൂചിസ്താനില്‍ നിന്ന് കാണാതായവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ബലൂച് സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച് കറാച്ചി പൊലീസ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു. ‘ഇതിനെയാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്‍ എന്നുവിളിക്കുന്നത്. പ്രതിഷേധിക്കുന്ന സ്ത്രീയെ കറാച്ചി പൊലീസ് തെരുവിലൂടെ വലിച്ചിഴക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, പാകിസ്താന്‍ ഐക്യരാഷ്ട്രസഭയുടെ അംഗമാണ്’. മനുഷ്യാവകാശ പ്രവര്‍ത്തക അഷ്‌റഫ്‌ല ബലൂച് പ്രതികരിച്ചു. എത്ര പരിശ്രമങ്ങള്‍ നടത്തിയിട്ടും പാകിസ്താനില്‍ നിര്‍ബന്ധിത തിരോധാനങ്ങള്‍ക്ക് അവസാനമില്ല. ശിക്ഷയ്ക്കുള്ള നടപടിയായി ഭരണകൂടം ഇതിനെ ഉപയോഗിക്കുകയാണ്. തിരോധാനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പല പാക് സര്‍ക്കാരുകളും മാറിമാറി പറഞ്ഞു. […]
എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് ലേലത്തിന്; വില ഒൻപതര ലക്ഷം രൂപ…
എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങിയത്. സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി ശ്രദ്ധേയയായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. മാത്രവുമല്ല എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ലേലത്തിന് വെക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഒരു ടീ ബാഗാണ്. […]