ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ആപ്പിലെ മാറ്റങ്ങളും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ RIP ട്വിറ്റര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. പിന്നാലെ ഇലോണ്‍ മസ്‌ക് പങ്കുവച്ച ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ട്വിറ്ററിന്റെ ശവക്കല്ലറ എന്ന് സൂചിപ്പിക്കുന്ന ഒരു മീമും കറുത്ത പൈറേറ്റ് കൊടിയുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. ട്വീറ്റുകളുടെ പശ്ചാത്തലത്തില്‍ മസ്‌ക് ഇനി അടുത്തതായി എന്തിനുള്ള പുറപ്പാടാണെന്ന് ശങ്കിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. മരണമെന്നോ […]
World
ഹൃദ്‌രോഗം മൂലം പിതാവ് മരിച്ചു പിന്നാലെ പട്ടിണി കിടന്ന് രണ്ട് വയസുകാരനായ മകനും
ന്യൂയോര്‍ക്കിൽ ഹൃദ്‌രോഗം മൂലം അന്‍പത്തൊന്‍പതുകാരനായ പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി കിടന്ന് 2 വയസുകാരന്‍ മരിച്ചു. ഡേവിഡ് കോണ്‍ഡേ എന്ന 59കാരനും രണ്ട് വയസുള്ള മകന്‍ ഡേവിഡ് കോണ്‍ഡേ ജൂനിയറിനേയും കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോര്‍ക്കിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡേവിഡിന്‍റേത് ഹൃദയസംബന്ധിയായ തകരാറുകളേ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെ മകന് ഭക്ഷണം ലഭിക്കാതെ പട്ടിണി മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 2019 ഒക്ടോബര്‍ 29നാണ് ഡേവിഡ് ജൂനിയര്‍ ജനിച്ചത്. […]
ഗാസയിൽ തീപിടിത്തം; 10കുട്ടികൾ ഉൾപ്പെടെ 21 മരണം
പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം വ്യക്തമാക്കി.മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മൂളിപ്പാട്ട് പാടി ഹൃദയത്തിലേക്ക്; 70കാരന്റെയും 19കാരിയുടെയും പ്രണയവും വിവാഹവും ഇങ്ങനെ
പ്രണയത്തിന് കണ്ണും കാതും കേള്‍ക്കില്ലെന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ പരസ്പരം വിവാഹം കഴിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ 70കാരനെ വിവാഹം കഴിച്ച 19കാരിയുടെ വിവാഹ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാകിസ്താന്‍ സ്വദേശികളായ 70കാരനും 19കാരിയുമാണ് പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ കഥ ഇങ്ങനെ:പാകിസ്താനിലെ ലാഹോറിലാണ് ഈ മനോഹര പ്രണയ കഥ പിറക്കുന്നത്. പ്രഭാത നടത്തത്തിനിടെ പരസ്പരം ആദ്യമായി കണ്ടുമുട്ടുകയായിരുന്നു 19കാരിയായ ഷുമൈലയും 70കാരനായ ലിയാഖത്ത് അലിയും. എന്നും രാവിലെ നടക്കാനിറങ്ങുന്ന […]
സൗദിയിലെ ഫാർമസികളിൽ പരിശോധന: 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാൽ പിഴ
സൗദിയിലെ ഫാർമസികളിൽ നടത്തിയ പരിശോധനളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. മരുന്ന് വിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഇലക്‌ട്രോണിക് ട്രാകിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചതിന് 24 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ആറ് സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ നടപടികളിൽ വീഴ്ച വരുത്തി. ഇതിനാണ് 14.33 ലക്ഷം റിയാൽ പിഴ ചുമത്തിയതെന്ന് ഫുഡ് ആന്റ് […]
പ്രസിഡന്റാകാന്‍ മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; അമേരിക്കയെ വീണ്ടും ഒന്നാമതെത്തിക്കുമെന്ന് പ്രഖ്യാപനം
2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നമ്മുടെ രാജ്യത്തെ നമ്മുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ തന്റെ മാര്‍ എ ലാഗോ എസ്‌റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഇത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ മൂന്നാം അങ്കമാണ്. ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024 എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച ശേഷം […]
അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്യന്‍ ശിവ പ്രശാന്ത്. സംസ്‌കാരം നാട്ടില്‍ നടക്കും
സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയായി സൗദിയിലെ മൃഗശാല
സൗദി തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന റിയാദ് സീസണില്‍ ഒരുക്കിയിട്ടുളള മൃഗശാല സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാകുന്നു. വന്യമൃഗങ്ങളെ അടുത്തു കാണുന്നതിനും ചിത്രം പകര്‍ത്തുന്നതിനും അവസരവും ഒരുക്കിയിട്ടുണ്ട് മൃഗശാല സന്ദര്‍ശിക്കുന്നവര്‍ക്ക് മൃഗങ്ങളുമായി അടുത്തിടപഴകാം. ഭക്ഷണം നല്‍കാനും അനുമതിയുണ്ട്. 190 ഇനങ്ങളിലായി 1,300 മൃഗങ്ങളെയാണ് മൃഗശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളളത്. റിയാദ് സീസണ്‍ വേദികളിലൊന്നായ അല്‍ മലാസ് സോണിലാണ് മൃഗശാല തയ്യാറാക്കിയിട്ടുളളത്. കടുവ, സിംഹം തുടങ്ങിയ വന്യജീവികളെ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം ഗ്ലാസ് ടണല്‍ തയ്യാറാക്കിയിട്ടുണ്ട്. സിംഹങ്ങളെ അടുത്തു കാണാനും അവയ്‌ക്കൊപ്പം ചിത്രം പകര്‍ത്താനും […]
വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
യുഎസ് സംസ്ഥാനമായ വിർജീനിയയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ വെടിവയ്പ്പ്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റി പൊലീസ് അറിയിച്ചു. ക്രിസ്റ്റഫർ ഡാർനെൽ ജോൺസ് എന്ന വിദ്യാർത്ഥിയാണ് സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്. പ്രതിക്കായി വിവിധ ഏജൻസികൾ തെരച്ചിൽ ആരംഭിച്ചു. അക്രമിയെ കണ്ടെത്തും വരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ തേടാനും സർവകലാശാല നിർദ്ദേശം നൽകി. സായുധനും അപകടകാരിയും എന്ന് കരുതപ്പെടുന്ന ഒരാളെ പൊലീസ് തിരയുന്നതിനാൽ ഷാർലറ്റ്‌സ്‌വില്ലിലെ വിർജീനിയ സർവകലാശാലയുടെ പ്രധാന കാമ്പസ് അടച്ചിരിക്കുകയാണെന്ന് യുവിഎ […]
പത്ത് വയസുകാരന്റെ കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തു; മാതാവും ടാറ്റൂ ആര്‍ട്ടിസ്റ്റും അറസ്റ്റില്‍
പത്ത് വയസുകാരന് ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിലാണ് സംഭവം. പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന 10 വയസുകാരനായ ആണ്‍കുട്ടി, സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ ടാറ്റൂ അടിച്ചത് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നഴ്‌സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അമ്മയുടെ അനുമതിയോടെ അയല്‍വാസിയാണ് കയ്യില്‍ ടാറ്റൂ അടിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ അനുമതിയോടെയോ അല്ലാതെയോ ടാറ്റൂ അടിക്കുന്നതില്‍ നിന്ന് 18 വയസില്‍ താഴെയുള്ള കുട്ടികളെ വിലക്കുന്നതാണ് ന്യൂയോര്‍ക്കിലെ നിയമം. സംഭവത്തില്‍ കുട്ടിയുടെ അമ്മ […]