വടക്കൻ അഫ്ഗാനിസ്ഥാനിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ബാൽഖിലിലാണ് സ്ഫോടനം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. തൊഴിലാളികൾ സഞ്ചരിച്ച ബസ് വരുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ബാൽഖ് പ്രവിശ്യ ഉസ്ബെക്കിസ്താന്റെ അതിർത്തിക്കടുത്തുള്ള ഹൈരാതൻ പട്ടണത്തിൽ അഫ്ഗാനിസ്താനിലെ പ്രധാന ഡ്രൈ പോർട്ടുകളിലൊന്നാണ്. ബസിലെ ജീവനക്കാർ ജോലി ചെയുന്ന സ്ഥലത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.
World
സൗദിക്ക് പുതിയ മുതല്‍ക്കൂട്ട്; രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കൂടി കണ്ടെത്തി അരാംകോ
സൗദി അറേബ്യയില്‍ രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കൂടി കണ്ടെത്തി. സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയായ അരാംകോയാണ് കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കൂടി കണ്ടെത്തിയത്. സൗദി അരാംകോ രണ്ട് പാരമ്പര്യേതര പ്രകൃതിവാതക പാടങ്ങള്‍ കണ്ടെത്തിയെന്ന് ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹുഫൂഫ് നഗരത്തില്‍നിന്ന് 142 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഖവാര്‍ പാടത്തിന്റെ തെക്കുപടിഞ്ഞാറായാണ് ‘അവ്താദ്’ എന്ന പ്രകൃതിവാതക പാടം കണ്ടെത്തിയത്. ദഹ്റാന്‍ നഗരത്തിന് 230 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കണ്ടെത്തിയ ‘അല്‍-ദഹ്ന’ പ്രകൃതിവാതക പാടമാണ് […]
ആരോഗ്യം നേരുന്നു; ആശുപത്രിയില്‍ തുടരുന്ന പെലെയ്ക്ക് ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്‌നേഹ സന്ദേശം
അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആശ്വാസം പകരാന്‍ ലോകകപ്പ് ആവേശം മാത്രം മുഴങ്ങുന്ന ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്‌നേഹ സന്ദേശം. അദ്ദേഹത്തിന് നല്ല ആരോഗ്യമുണ്ടാകാന്‍ എല്ലാവരും ആശംസ നേരുന്നുവെന്ന സന്ദേശമാണ് ബ്രസീല്‍ കോച്ച് ടൈറ്റ് അയച്ചത്. പെലെ ആരോഗ്യത്തോടെ ഇരിക്കണമെന്നതാണ് ടീമിലെ ഓരോരുത്തരുടേയും ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പെലെയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. നീര്‍ക്കെട്ടിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് പെലെയുടെ […]
ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 38 വയസ്
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക് അറുതിയായിട്ടില്ല. അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായത്. രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ ഭോപ്പാലിൻറെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. […]
യുഎഇയിൽ താപനില കുറയുന്നു; മൂടൽമഞ്ഞ് സാധ്യത
യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. അബുദാബിയിലും ദുബായിലും ഉയർന്ന താപനില യഥാക്രമം 30 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസുമാണ്. അതേസമയം തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കുമെന്നും എൻ.സി.എം പറയുന്നു.
മഞ്ഞുരുകിയപ്പോൾ 48,500 വർഷം പഴക്കമുള്ള ‘സോംബി വൈറസ്’ പുറത്ത്
48,500 വർഷം പഴക്കമുള്ള ‘സോംബി വൈറസ്’-നെ പുനരുജ്ജീവിപ്പിച്ച് ഗവേഷകർ. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്നെടുത്ത13 വൈറസുകളെ ആണ് യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയത്. സൈബീരിയയിലെ തടാകത്തിൻറെ അടിത്തട്ടിൽ ഖനീഭവിച്ചു കിടന്നതാണിത്. ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിർജീവമായ വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഇവയ്ക്ക് ‘സോംബി വൈറസുകൾ’എന്നാണ് ഗവേഷകർ നൽകിയ പേര്. പെർമാഫ്രോസ്റ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് 13 സോംബി വൈറസുകളെ പുനരുജ്ജീവിപ്പിച്ചത്. അതേസമയം, തങ്ങൾ പഠിച്ച വൈറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ […]
ഇതിഹാസ താരം പെലെ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മകൾ
ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.
അഫ്ഗാനിസ്താനിലെ മതപഠനശാലയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരുക്ക്
അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 15 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനലായ ടോലോന്യൂസ് റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലോകത്തെ ഏറ്റവും വലിയ ആക്ടീവ് അഗ്നിപർവതം പൊട്ടിത്തെറിച്ചു
ലോകത്തെ ഏറ്റവും വലിയ ആക്ടീവ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഹവായിലെ മൗന ലോവയിലെ അഗ്നിപർവതത്തിൽ നിന്ന് 200 അടി ഉയരത്തിലാണ് തീ തുപ്പിയത്. 40 വർഷങ്ങൾക്ക് ശേഷമാണ് ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. ഇതോടെ ലാവ ധാരയായി ഒഴുകുകയായിരുന്നു. 45 മൈൽ അകലെ നിന്ന് വരെ ലാവ മൂലമുള്ള വെളിച്ചം കാണാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആൾപാർപ്പുള്ള പ്രദേശങ്ങളിൽ നിന്ന് അകലെയാണ് അഗ്നിപർവതം. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ പറഞ്ഞു. അധികൃതർ ഒഴിപ്പിക്കൽ നിർദേശവും നൽകിയിട്ടില്ല. ഹവായി ദ്വീപുകളിൽ […]
അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തെലങ്കാന സ്വദേശികളായ ഉത്‌ലജ് കുണ്ട (24), ശിവ കെല്ലിഗാരി (25) എന്നിവരാണ് മിസൗറിയിലെ ഒസാർക്സ് തടാകത്തിൽ മുങ്ങിമരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം. മിസൗറിയിലെ സെൻ്റ് ലൂയിസ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തടാകത്തിൽ നീന്താനിറങ്ങിയ ഉത്‌ലജ് കുണ്ട വെള്ളത്തിൽ മുങ്ങി. സുഹൃത്തിനെ രക്ഷിക്കാൻ ശിവയും വെള്ളത്തിലേക്ക് ചാടി. എന്നാൽ, ഇയാൾക്കും രക്ഷപ്പെടാനായില്ല. തുടർച്ച് ഉച്ചകഴിഞ്ഞ് 2.20ഓടെ ഒരു സഹായാഭ്യാർത്ഥനയെ തുടർന്ന് അധികൃതരെത്തി കുണ്ടയുടെ ശരീരം […]