World

വരുന്നത് 40 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങൾ; അമേരിക്കയിൽ 4,400 വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം 4,400 വിമാനങ്ങൾ റദ്ദാക്കി. ബസ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. 40 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങളാണ് വരുന്നതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്ന് മാത്രം 2,700 വിമാന സർവീസുകളും നാളെ രണ്ടായിരത്തോളം വിമാന സർവീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് 8,450 വിമാനങ്ങൾ വൈകിയോടും. അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, സൗത്ത്വെസ്റ്റ് എയർലൈൻസ് എന്നിവയുടെ മൂന്നിലൊന്ന് ഫ്‌ളൈറ്റുകളും വൈകിയാകും ഓടുക. ക്രിസ്മസ് പ്രമാണിച്ച് കുടുംബത്തിനടുത്തേക്കും മറ്റും […]

World

ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു; പെലെയുടെ ആരോഗ്യനില ഗുരുതരം

ബ്രസീൽ ഇതിഹാസ ഫുട്ബോളർ പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, കഴിഞ്ഞ നവംബർ 29നാണ് പെലെയെ അർബുദ പുനഃപരിശോധനക്കായി സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നെങ്കിലും ഇപ്പോൾ വന്ന വാർത്ത ഏറെ […]

World

വാഹനാപകടം: മലയാളി യുവാവ് ഒമാനില്‍ മരിച്ചു

മലയാളി യുവാവ് ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിനാണ് മരിച്ചത്. 30 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മസ്‌കത്ത് അല്‍ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവച്ചാണ് ജിതിനെ വാഹനമിടിച്ചത്. രാജേന്ദ്രന്‍- മാലതി ദമ്പതികളുടെ മകനാണ്. ഒരു സഹോദരനുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

World

വയറുവേദനയുമായി എത്തി 15 കാരന്റെ വയറ്റിൽ നിന്നും ചാർജിംഗ് കേബിൾ പുറത്തെടുത്ത് ഡോക്ടർ

കുട്ടികൾ കളിക്കുമ്പോൾ കൈയിലുള്ള സാധനങ്ങൾ വായിലിടുന്നത് പതിവാണ്. അബദ്ധത്തിൽ ഇത് വിഴുങ്ങുകയും ചില കുട്ടികളിൽ വയറുവേദന അനുഭവപ്പെടുന്നതും നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ കാണിക്കുകയും ഉചിതമായ ചികിത്സ തേടുകയുമാണ് പതിവ്. ചിലപ്പോഴെങ്കിലും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതും ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. കുട്ടികൾ കളിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ഇപ്പോഴിതാ തുർക്കിയിൽ നിന്നുമുള്ള ഒരു വിചിത്രമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരന്റെ […]

World

തായ്‌ലന്‍ഡ് ഉള്‍ക്കടലില്‍ യുദ്ധക്കപ്പല്‍ മുങ്ങി; 31 നാവികരെ കാണാതായി

തായ്‌ലന്‍ഡില്‍ യുദ്ധക്കപ്പല്‍ മുങ്ങി 31 നാവികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. നൂറിലധികം നാവികരുമായി പോയ കപ്പല്‍ ഉള്‍ക്കടലില്‍ വച്ച് കൊടുങ്കാറ്റില്‍പ്പെടുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എച്ച്ടിഎംഎഎസ് സുഖോത്തായി എന്ന കപ്പലാണ് മുങ്ങിയത്. 75 പേരെ രക്ഷപെടുത്തിയെന്നും 31 പേരെ കണ്ടെത്താനുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അപകടം നടന്നിട്ട് 12 മണിക്കൂറിലേറെയായെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും നാവികസേനാ വക്താന് ബിബിസിയോട് പറഞ്ഞു. കപ്പലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നെന്നും വൈദ്യുതി പെട്ടന്ന് നിലച്ചെന്നും അഡ്മിറല്‍ പോഗ്‌ക്രോംഗ് മൊണ്ടാര്‍ഡ്പാലി പറഞ്ഞു. സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് […]

World

ന്യൂയോർക്കിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ സംരംഭക കൊല്ലപ്പെട്ടു

ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള ഡിക്സ് ഹിൽസ് കോട്ടേജിനുള്ളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഇന്ത്യൻ-അമേരിക്കൻ സംരംഭക കൊല്ലപ്പെട്ടു. തന്യ ബത്തിജ (32) ആണ് കൊല്ലപ്പെട്ടത്. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡിസംബർ 14 നായിരുന്നു സംഭവം. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുടെ സാധ്യത സഫോക്ക് കൗണ്ടി പൊലീസ് ഡിപ്പാർട്ട്മെന്റ് തള്ളിക്കളഞ്ഞു. കാൾസ് സ്‌ട്രെയിറ്റ് പാത്തിലെ മാതാപിതാക്കളുടെ വീടിനു പിന്നിലെ കോട്ടേജിലാണ് താന്യ ബത്തിജ താമസിച്ചിരുന്നതെന്ന് സഫോക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് കെവിൻ ബെയ്‌റർ പറഞ്ഞു. രാവിലെ പതിവ് വ്യായാമത്തിനായി ഉണർന്ന […]

World

രണ്ട് വയസ്സുള്ള കുട്ടിയെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ്; കല്ലെടുത്തെറിഞ്ഞപ്പോൾ തിരികെ തുപ്പി

ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിൽ രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്. സംഭവം കണ്ട് നിന്നയാൾ കല്ലെടുത്ത് എറിയാൻ ആരംഭിച്ചപ്പോൾ കുട്ടിയെ തിരികെ തുപ്പി. പരുക്കേറ്റ കുട്ടിയെ വൈദ്യസഹായത്തിനായി തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് മാറ്റി.  കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. മുൻകരുതലെന്ന നിലയിൽ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്‌സിൻ നൽകുകയും പിന്നീട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്‌തു. ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉഗാണ്ടയിലെ പൊലീസ് ഉദ്യോ​ഗസ്ഥർ പ്രസ്താവനയിൽ വ്യക്തമാക്കി. നദിക്കരയിലിരുന്ന് […]

World

‘പൂച്ച കടിച്ചുകൊണ്ടു വന്ന കവറിൽ ചീങ്കണ്ണിയുടെ തല’; തുറന്നു നോക്കിയ വീട്ടുടമ ഇറങ്ങിയോടി

മീനാണെന്ന് കരുതി വളർത്തു പൂച്ച കടിച്ചു കൊണ്ടു വന്ന സാധനം കണ്ട് ഞെട്ടി ഉടമ. ചീങ്കണ്ണിയുടെ തലയാണ് പൂച്ച വീട്ടിലേക്ക് കടിച്ചു കൊണ്ടു വന്നത്. അമേരിക്കയിലെ വിസ്കോൺസിനിലാണ് സംഭവം. വിൻഡി വീസ്ഹ്യൂഗൽ എന്ന സ്ത്രീയുടെ കരിമ്പൂച്ചയായ ബേർൺട് ടോസ്റ്റ് ആണ് പണി പറ്റിച്ചത്. ഏറെ പ്രയാസപ്പെട്ട് പൂച്ച കൊണ്ടു വരുന്ന സാധനം എന്താണെന്ന് പരിശോധിക്കാൻ പോയപ്പോള്‍ ചീങ്കണ്ണിത്തല കണ്ട് താൻ ഞെട്ടി പുറത്തോട്ടേക്ക് ഓടി എന്ന് വിൻഡി പറയുന്നു. ആദ്യം അത് ഒരു മത്സ്യമോ ഉണക്ക മത്സ്യമോ […]

World

പേൾ ഹാർബർ ആക്രമണത്തിന് ഇന്ന് 81 വയസ്; അമേരിക്കയുടെ ആത്മവിശ്വാസത്തിന് കിട്ടിയ കനത്ത പ്രഹരമായിരുന്നു അത്

ഇന്ന് രണ്ടാംലോക മഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ച പേൾ ഹാർബർ ആക്രമണത്തിന്റെ എൺപത്തിയൊന്നാം വാർഷികം. 1941 ഡിസംബർ ഏഴിനാണ് അമേരിക്കൻ ഐക്യനാടുകളുടെ നാവികത്താവളമായിരുന്ന പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചത്. ജപ്പാനെതിരായ അമേരിക്കയുടെ എല്ലാ തരത്തിലുമുള്ള സൈനിക മുന്നേറ്റം തകർക്കനാണ് 1941 ഡിസംബർ ഏഴിന് പേൾ ഹാർബറിലെ അമേരിക്കൻ നാവികത്താവളം ജപ്പാൻ ആക്രമിക്കാൻ പദ്ധതിയിടുന്നത്.  അന്ന് രാവിലെ 7.55 ന് ജാപ്പനീസ് വിമാനങ്ങൾ ഹവായ് ദ്വീപിലുള്ള തുറമുഖം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ആ സംഭവത്തിൽ ആകെ 9 കപ്പലുകളാണ് മുങ്ങിയത്. 21 […]

World

വടക്കൻ അഫ്ഗാനിസ്താനിൽ സ്ഫോടനം; 7 മരണം, 6 പേർക്ക് പരുക്ക്

വടക്കൻ അഫ്ഗാനിസ്ഥാനിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ബാൽഖിലിലാണ് സ്ഫോടനം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. തൊഴിലാളികൾ സഞ്ചരിച്ച ബസ് വരുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ബാൽഖ് പ്രവിശ്യ ഉസ്ബെക്കിസ്താന്റെ അതിർത്തിക്കടുത്തുള്ള ഹൈരാതൻ പട്ടണത്തിൽ അഫ്ഗാനിസ്താനിലെ പ്രധാന ഡ്രൈ പോർട്ടുകളിലൊന്നാണ്. ബസിലെ ജീവനക്കാർ ജോലി ചെയുന്ന സ്ഥലത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.