World

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം വയസില്‍ വിടപറഞ്ഞത്. ടൗലോണിലെ നഴ്‌സിഹ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആേ്രന്ദ എന്നറിയപ്പെടുന്ന റാന്‍ഡന്‍ ജനിച്ചത്. 1944ല്‍ കന്യാസ്ത്രീ ആയപ്പോഴാണ് റാന്‍ഡന്‍ ‘ആേ്രന്ദ’ എന്ന പേര് സ്വീകരിച്ചത്. ജെറന്റോളജി റിസേര്‍ച്ച് ഗ്രൂപ്പിന്റെ വേള്‍ഡ് സൂപ്പര്‍ സെന്റേറിയന്‍ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ് റാന്‍ഡനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയത്. […]

World

ഇസ്രായേൽ വിമാനത്താവളത്തിൽ വന്യജീവി കടത്തിന് ശ്രമം; യുവാവ് പിടിയിൽ

വന്യജീവി കടത്തിന് ശ്രമിച്ച യുവാവ് ഇസ്രായേൽ വിമാനത്താവളത്തിൽ പിടിയിലായി. മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയുമാണ് ഇസ്രായേൽ പൗരനിൽ നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രങ്ങൾ, ടിൻ ഫോയിൽ, സോക്സുകൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിരായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ മന്ത്രാലയം പുറത്തുവിട്ടു. ഹംഗറിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് 20 കാരൻ പിടിയിലായത്. കൃഷി മന്ത്രാലയം, ടാക്സ് അതോറിറ്റി, നേച്ചർ ആൻഡ് പാർക്ക് അതോറിറ്റി, ബോർഡർ പൊലീസ് എന്നിവയുടെ പ്രതിനിധികൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കടത്തിയ മൃഗങ്ങളെ അവരുടെ […]

World

ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം; ലുലയ്ക്ക് കത്തയച്ച് ഷി ജിന്‍പിങ്

ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇടതുനേതാവായ ലുലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കത്ത്. തനിക്ക് ചൈനീസ് പ്രസിഡന്റില്‍ നിന്ന് കത്ത് ലഭിച്ചതായി ലുല സ്ഥിരീകരിച്ചിട്ടുണ്ട്. (Brazil’s New President Lula Gets Letter From China’s Xi Jinping) ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ചൈനീസ് പ്രസിഡന്റ് പ്രകടിപ്പിച്ചതായി ലുല പറഞ്ഞു. നിലവില്‍ […]

World

ബാല്യകാലത്തെ പീഡനങ്ങളെക്കുറിച്ചുള്ള വാദങ്ങളും രക്ഷയായില്ല; അമേരിക്കയില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡറിന് വധശിക്ഷ

മുന്‍ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ട്രാന്‍സ്ജന്‍ഡറായ ആംബര്‍ മക്ലോഫ്‌ലിന് വധശിക്ഷ. അമേരിക്കയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ട്രാന്‍സ്ജന്‍ഡറാണ് ആംബര്‍. മിസോറി ഗവര്‍ണര്‍ പാഴ്‌സണ്‍ മാപ്പ് അനുവദിക്കാത്ത പക്ഷം വധശിക്ഷ ഉടന്‍ നടത്തപ്പെടും. വിഷം കുത്തിവച്ചാണ് ആംബറിനെ വധിക്കുക.  2003ല്‍ നടന്ന കൊലപാതകത്തിനാണ് കോടതി ആംബറിന് വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും മാപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 27 പേജുകളുള്ള അപേക്ഷയാണ് ഡിസംബര്‍ 12ന് ആംബര്‍ സമര്‍പ്പിച്ചത്. ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ തന്റെ മാനസികനില […]

World

പെലെയുടെ സംസ്കാരം ചൊവ്വാഴ്ച

അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻ്റോസിലാണ് താരത്തിൻ്റെ സംസ്കാരം നടക്കുക. 82 വയസുകാരനായ പെലെ ഏറെക്കാലം അർബുദത്തോട് പൊരുതി വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ലോകമെമ്പാടുമുള്ള നിരവധി താരങ്ങൾ പെലെയ്ക്ക് ആദരാഞ്ജലികൾ അറിയിച്ചു. പെലെയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാൻ്റോസ് ക്ലബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും. സാൻ്റോസിൽ കളിച്ച താരമാണ് പെലെ ഇവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനം തുടരും. അതിനു ശേഷം സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ […]

Sports World

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോളിന്‍റെ എക്കാലത്തേയും ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. മരണം മകളും സ്ഥിരീകരിച്ചു. മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു യഥാർത്ഥ പേര്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് […]

World

ഇന്ത്യൻ നിർമിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ

ഇന്ത്യൻ നിർമിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ. ഗാംബിയയിൽ കുട്ടികൾ മരിച്ച് മാസങ്ങൾക്കു ശേഷമാണ് ഉസ്ബകിസ്താനിൽ നിന്നും സമാനമായ റിപ്പോർട്ട് വരുന്നത്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച മരുന്നുകൾ കുടിച്ച് 18 കുട്ടികൾ മരിച്ചു എന്നാണ് ഉസ്ബകിസ്താൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 2012ൽ ഉസ്ബകിസ്താനിൽ രജിസ്റ്റർ ചെയ്ത മാരിയൺ ബയോടെക് എന്ന കമ്പനിയാണ് പ്രതിക്കൂട്ടിൽ. നോയിഡ ആസ്ഥാനമായ കമ്പനിയിൽ നിർമിച്ച ഡോക്-1 മാക്സ് സിറപ്പ് കുടിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചു എന്ന് […]

World

ഓക്‌സ്‌ഫോര്‍ഡ് ബിരുദം വ്യാജമല്ല; സുന്ദരിയായതിന്റെ പേരില്‍ തന്നെ കള്ളിയെന്ന് വിളിച്ചതിനെതിരെ ചൈനീസ് യുവതി

ഓക്‌സ്‌ഫോര്‍ഡ് ബിരുദദാന ചടങ്ങിന്റെ വിഡിയോ പങ്കുവച്ചതിനെത്തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിന്റെ ദുരനുഭവത്തെക്കുറിച്ചുള്ള ചൈനീസ് യുവതിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുന്നു. തന്റെ ഡിഗ്രി വ്യാജമാണെന്ന പേരില്‍ നടക്കുന്ന ആരോപണങ്ങള്‍ കള്ളമാണെന്ന വിശദീകരണമാണ് ശ്രദ്ധ നേടുന്നത്. വളരെ സ്‌റ്റൈലിഷായി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടും താന്‍ സുന്ദരിയായതുകൊണ്ടുമാണ് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതെന്ന് കേറ്റ് സു വെന്‍സി എന്ന യുവതി പറയുന്നു. തന്നെക്കണ്ടാല്‍ ഒരു പഠിപ്പിസ്റ്റിനേയോ ടോപ്പറേയോ പോലെ തോന്നുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അക്കാദമിക് നേട്ടങ്ങള്‍ കള്ളമാണെന്ന് സോഷ്യല്‍ മീഡിയയില്‍ […]

World

വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് പൊലീസ് ലംബോർഗിനി; രക്ഷിച്ചത് രണ്ട് ജീവൻ

വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായിയുള്ള വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് ഇറ്റലീലിയിലെ പൊലീസ്. രക്ഷിച്ചത് രണ്ട് ജീവൻ. അവയവങ്ങൾ എത്തിക്കാൻ ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലൻസ് ഉപയോ​ഗിച്ചായിരുന്നു യാത്ര. ലംബോര്‍ഗിനി ഹുറാക്കനാണ് ഈ അതിവേഗ ദൗത്യം ഇറ്റാലിയന്‍ പൊലീസിന് സാധ്യമാക്കികൊടുത്തത്. കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു അവയവദാന ദൗത്യം ഹുറാക്കനും ഇറ്റാലിയന്‍ പൊലീസും നടപ്പിലാക്കിയത്. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പൊലീസ് ഹുറാക്കന്‍ പുറപ്പെട്ടത്. ലക്ഷ്യസ്ഥാനമായ […]

World

ബലോചിസ്താനിൽ സ്ഫോടനം; 5 പാക് സൈനികരടക്കം 17 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ ബലോചിസ്താനിൽ സ്ഫോടനം. 5 പാക് സൈനികരടക്കം 15 പേരാണ് വിവിധ സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. പാകിസ്താൻ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.