സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍. 12,391 പേര്‍ തുര്‍ക്കിയിലും 2,992 പേര്‍ സിറിയയിലുമാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 15,383 ആയി ഉയര്‍ന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സന്ദര്‍ശിച്ച രജിപ് തയ്യിപ് എര്‍ദോഗാന്‍ പറഞ്ഞു. ദുരിതം ഗുരുതരമായി ബാധിച്ച 10 പ്രവിശ്യകളില്‍ വീടില്ലാത്തവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മിച്ചുനല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. സിറിയയില്‍ 2,98,000ത്തിലധികം ആളുകള്‍ വീട് വിട്ട് പോകേണ്ടിവന്നതായി സിറിയന്‍ സ്‌റ്റേറ്റ് […]
World
‘അനുജന് സംരക്ഷണമൊരുക്കി ഏഴുവയസുകാരി’; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് 17 മണിക്കൂര്‍
തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത് സംബന്ധിച്ച വാർത്ത ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 17 മണിക്കൂറോളമാണ് കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് സഹോദരങ്ങള്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.ഒടുവില്‍ രക്ഷാപ്രവര്‍ത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഈ ചിത്രം തുര്‍ക്കിയില്‍ നിന്നാണോ സിറിയയില്‍ […]
ഭൂകമ്പം; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു
ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു. ഇരുരാജ്യങ്ങളിലുമായി 7,900 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി. വടക്കൻ സിറിയയിൽ മരണസംഖ്യ 1,900 കടന്നു തുർക്കിയിൽ പരുക്കേറ്റവരുടെ എണ്ണം 32,000 പിന്നിട്ടു. മരണ സംഖ്യ ഇനിയും കൂടുമെന്ന് തുർക്കിയുടെ ആരോഗ്യ മന്ത്രി അറിയിച്ചു. നിലം പൊത്തിയത് പതിനോരായിരത്തിലേറെ കെട്ടിടങ്ങൾ. ഇരുരാജ്യങ്ങളിലൂമായി ലക്ഷക്കണക്കിന് പേരെ ഭൂകമ്പം ബാധിച്ചു. ഇരുപത്തി അയ്യായിരത്തിലേറേപ്പേർ രക്ഷാപ്രവർത്തകർ തുർക്കിയിലെത്തി. കൊടും […]
മരണസംഖ്യ എട്ടിരട്ടി വരെ ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ; വേദനയായി തുർക്കിയും സിറിയയും
തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്. ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തെ ദുർഘടമാക്കുന്നുണ്ട്. കൂടാതെ, ധാരാളം കെട്ടിടങ്ങൾ തകർന്നതിനാൽ രക്ഷപെടുത്തുന്നവരെ പുനരധിവസിപ്പിക്കതിൽ പ്രതിസന്ധിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘം തുർക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്, അതിനാൽ […]
‘വ്യാജ ആരോപണങ്ങളില്‍’ കുരുങ്ങിയ പുരുഷന്മാര്‍ക്ക് സഹായധനം; പ്രഖ്യാപനവുമായി കുപ്രസിദ്ധ വ്‌ളോഗര്‍
സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച സോഷ്യല്‍ മീഡിയയിലെ വിവാദ താരം ആന്‍ഡ്രൂ ടേറ്റിന്റെ പുതിയ ചാരിറ്റിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ചര്‍ച്ചയാകുന്നു. മനുഷ്യക്കടത്ത്, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചുവരുന്ന ടാറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പുതിയ ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. വ്യാജ ആരോപണങ്ങളില്‍ കുടുങ്ങിയ പുരുഷന്മാര്‍ക്കായി താനൊരു ചാരിറ്റി ഉണ്ടാക്കുമെന്ന് ജയിലില്‍ വെച്ച് തീരുമാനിച്ചെന്നാണ് ടേറ്റിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്. ടേറ്റിന്റെ ടീമില്‍പ്പെട്ട ആരെങ്കിലുമാകാം ട്വീറ്റ് അപ്ലോഡ് ചെയ്തതെന്നാണ് സൂചന. എന്നാല്‍ ടേറ്റിന് ജയിലില്‍ […]
തുർക്കിയിലും സിറിയയിലും ഭൂചലനം; മരണം 3800 കടന്നു, ആയിരത്തോളം വീടുകൾ തകരാൻ സാധ്യതയെന്ന് യൂനിസെഫ്
തുർക്കിയിലും സിറിയയിലും ഉണ്ടായ കനത്ത ഭൂചലനത്തിൽ മരണം 3800 പിന്നിട്ടു. ദുരന്തത്തിൽ ആയിരത്തോളം വീടുകൾ തകർന്ന് വീണിരിക്കുമെന്ന് അന്താരാഷ്ട്ര സംഘടനയായ യൂനിസെഫ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ആയിരക്കണക്കിന് വീടുകൾ തകരാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുന്നതും മഴയും രക്ഷാപ്രവർത്തങ്ങളെ ബാധിക്കുന്നു എന്ന് യൂനിസെഫ് വ്യക്തമാക്കി. സിറിയയിലെയും തുർക്കിയെയിലെയും ചില ഭാഗങ്ങളിലും ഇതിനിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. താപനില പൂജ്യത്തിന് താഴെയായിരിക്കും എന്നാണ് പ്രവചനം. തുർക്കിയിൽ മാത്രം ഇതുവരെ 5606 […]
സ്രാവിന്റെ ആക്രമണത്തിൽ 16കാരിക്ക് ദാരുണാന്ത്യം
ഓസ്ട്രേലിയയിൽ ഡോൾഫിനുകൾക്കൊപ്പം നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജില്ലാ പൊലീസ് ഓഫീസർ പോൾ റോബിൻസൺ പറഞ്ഞത്.ഡോൾഫിനുകൾക്ക് സമീപത്തായി നീന്താൻ ഇറങ്ങിയ കുട്ടിയെ സ്രാവ് കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. നോർത്ത് ഫ്രീമാന്റിലിലെ സ്വാൻ നദിയിൽ ഡോൾഫിനുകളുടെ കൂട്ടത്തെ കാണാറുണ്ട്. അതിന് സമീപം നീന്താൻ വേണ്ടി ആയിരിക്കാം കുട്ടി ചാടിയത് എന്നാണ് കരുതുന്നത് എന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പെൺകുട്ടിയെ രക്ഷിച്ച് കരയിലെത്തിക്കാൻ […]
കാൻസർ രോഗിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് അമേരിക്കൻ വിമാന കമ്പനി
കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. എയർലൈൻസിന്റെ എഎ293 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട മീനാക്ഷി സെൻഗുപ്ത എന്ന യുവതിയെയാണ് വിമാന അധികൃതർ ഇറക്കി വിട്ടത്. ക്രൂ നിർദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് യാത്രാക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. യാത്ര വേളയിൽ വിമാനത്തിലേക്ക് കയറിയപ്പോൾ കയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്ത് വെക്കാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് നാളുകൾ മുൻപാണ് മീനാക്ഷി സെൻഗുപ്തയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. അത്കൊണ്ട് ഒറ്റയ്ക്ക് അത് ചെയ്യാൻ സാധിക്കില്ലെന്നും, ബാഗ് […]
അമ്മയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു; 69കാരി പിടിയിൽ
അമ്മയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച 69കാരി പിടിയിൽ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഇവ ബ്ബ്രാച്ചർ എന്ന യുവതി 96കാരിയായ അമ്മ റെജീന മിചൽകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മിറർ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2021 മാർച്ചിലാണ് റെജീന മരണപ്പെടുന്നത്. ഇതേ സമയത്ത് തന്നെ ഇവ ഫ്രീസർ വാങ്ങി. റെജീനയുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ പ്രതി ഇത് ഉപയോഗിച്ച് അമ്മയ്ക്ക് ലഭിച്ചിരുന്ന ധനസഹായം കൈക്കലാക്കുകയായിരുന്നു.
തീയറ്ററുകൾ ഡാൻസ് ഫ്ലോറാക്കി ആരാധകർ; പത്താൻ ആഘോഷം ഇൻഡോനേഷ്യയിലും
ഷാരൂഖ് ഖാൻ സിനിമ പത്താൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും സിനിമ നേട്ടമുണ്ടാക്കി. ഇൻഡോനേഷ്യയിലെ ഒരു തീയറ്ററിൽ സിനിമയുടെ പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിലീസായി വെറും ആറ് ദിവസം കൊണ്ട് 591 കോടി രൂപയാണ് പത്താൻ നേടിയത്. ഇന്ത്യയിൽ 295 കോടി രൂപ നേടിയ ചിത്രം വേഗത്തിൽ 20 കോടി ക്ലബിലെത്തുന്ന ആദ്യ ഹിന്ദി ചിത്രമായി. ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന […]