അമേരിക്കൻ-കനേഡിയൻ വ്യോമാതിർത്തിയിൽ വെടിവച്ചിട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കൾ ചൈനീസ് ബലൂൺ പ്രോഗ്രാമുമായി ബന്ധപ്പെട്ടതല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ദുരൂഹ സാഹചര്യത്തിൽ പറന്നെത്തിയ ബലൂണുകൾ വെടിവച്ചിട്ടതിൽ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ബലൂൺ വെടിവച്ചതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് ജോ ബൈഡൻ ഇക്കാര്യം പറഞ്ഞത്. കടലിൽ പതിച്ച അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യുഎസും കനേഡിയൻ സൈന്യവും ശ്രമിക്കുന്നുണ്ട്. മൂന്ന് സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുകയാണ്. വസ്‌തുക്കൽ എന്താണെന്ന് കൃത്യമായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അവസാനം വെടിവച്ചിട്ട് മൂന്ന് […]
World
‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ല : ഹൈക്കോടതി
‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്‌സാമിനർ ഓഫ് ട്രേഡ്മാർക്ക്‌സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ ഹോൾഡിംഗ്‌സ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. ‘ചിക്കൻ’ എന്ന വാക്കും ‘സിംഗർ’ എന്ന വാക്കും തമ്മിൽ ബന്ധമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ‘സിംഗർ’ എന്നതിന്റെ നിഘണ്ടുവിൽ വരുന്ന അർത്ഥം ‘ഏറ്റവും മികച്ചത്, വഴിത്തിരിവ്’ എന്നതൊക്കെയാണ്. കെഎഫ്‌സിക്ക് ‘സിംഗർ’, ‘പനീർ സിംഗർ’ എന്നീ വാക്കുകളിൽ അവകാശമുണ്ട്. […]
കാമില രാജ്ഞിക്ക് വീണ്ടും കൊവിഡ്
ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ്റെ പത്‌നി കാമില രാജ്ഞിക്ക് വീണ്ടും കൊവിഡ്. ഇത് രണ്ടാം തവണയാണ് വൈറസ് സ്ഥിരീകരിക്കുന്നത്. രാജ്ഞിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും ക്വീൻ കൺസോർട്ടിന് വൈറസ് സ്ഥിരീകരിച്ചിരുന്നു. ബർമിംഗ്ഹാമിലെ എഡ്‌ബാസ്റ്റണിലുള്ള എൽമ്‌ഹർസ്റ്റ് ബാലെ സ്‌കൂളിന്റെ ശതാബ്ദി ആഘോഷിക്കുന്നതുൾപ്പെടെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് മേഖലയിലുടനീളം രാജ്ഞി നിരവധി പരിപാടികളിൽ പങ്കെടുക്കേണ്ടതായിരുന്നു. മാറ്റിവെച്ച പരിപാടികൾക്ക് ഉടൻ പുതിയ തീയതി കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബക്കിംഗ്ഹാം കൊട്ടാരം വക്താവ് പറഞ്ഞു.
അജ്ഞാത ആകാശ വസ്തുക്കളെ കണ്ടെത്താൻ പ്രത്യേക സംഘം; വൈറ്റ് ഹൗസ്
വടക്കേ അമേരിക്കൻ വ്യോമാതിർത്തിയിൽ വെടിവച്ചിട്ട അജ്ഞാത ആകാശ വസ്തുക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി വൈറ്റ് ഹൗസ്. അജ്ഞാത വസ്തുക്കൾ എന്താണെന്ന് കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപികരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ററാജൻസി ടീമിനെ നയിക്കും. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ നാല് അജ്ഞാത പേടകങ്ങളാണ് അമേരിക്കൻ സൈന്യം വെടിവച്ചു വീഴ്ത്തിയത്. അജ്ഞാത വസ്തുക്കൾ എന്താണെന്ന് കണ്ടെത്തുകയും, ഇവ ഉയർത്തുന്ന സുരക്ഷാ ഭീഷണി, അപകടസാധ്യതകൾ, പ്രത്യാഘാതങ്ങൾ എന്നിവ പഠിക്കുന്നതിനാണ് ഇന്ററാജൻസി ടീം. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, […]
ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു; 9 മരണം
ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടർന്ന് ഒമ്പത് പേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രി മിതോഹ ഒൻഡോ അയേകബ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു പ്രവിശ്യയെ ക്വാറന്റൈനിലാക്കിയതായി അദ്ദേഹം അറിയിച്ചു. എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ടതാണ് പുതുതായി റിപ്പോർട്ട് ചെയ്‌ത മാർബർഗ് വൈറസ്. ജനുവരി 7 നും ഫെബ്രുവരി 7 നും ഇടയിലാണ് ഒമ്പത് മരണങ്ങൾ ഉണ്ടായത്. കീ-എൻടെം പ്രവിശ്യയിലും സമീപ ജില്ലയായ മോംഗോമോയിലും ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. കെ-എൻടെമിലെ 4,325 പേരെ ക്വാറന്റൈനിലാക്കി. ലോകാരോഗ്യ […]
സിറിയയിൽ രക്ഷാപ്രവർത്തനം തുടരുന്നു, ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ സഹായവുമായെത്തി; സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ്
ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ് പറഞ്ഞു. ഭൂകമ്പത്തിൽ തകർന്ന സിറിയയുടെ അവസ്ഥയെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ – സർക്കാരിതര സ്ഥാപനങ്ങൾ രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്.സിറിയൻ സർക്കാരിന്റെ പേരിൽ ജനതയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി എല്ലാ സഹായവും സ്വീകരിക്കും. സിറിയയിൽ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. കുടിവെള്ള […]
അലാസ്‌കയുടെ ആകാശത്തില്‍ അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി അമേരിക്ക
അലാസ്‌കയ്ക്ക് മുകളില്‍ പറന്ന അജ്ഞാത പേടകം വെടിവച്ചിട്ടതായി അമേരിക്ക. എഫ്-22 ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചാണ് അജ്ഞാത വസ്തു അമേരിക്ക വെടിവച്ച് വീഴ്ത്തിയത്. ചൈനയുടെ ചാരബലൂണ്‍ വിവാദത്തിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് 40,000 അടി ഉയരത്തില്‍ പറന്ന വസ്തുവിനെ വെടിവച്ചിട്ടതെന്ന് അമേരിക്ക പറയുന്നു. യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥനായ ജോണ്‍ കിര്‍ബിയാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ പേടകം എവിടെ നിന്ന് വന്നെന്നോ എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്നോ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് […]
സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ
സൂര്യൻ എല്ലായ്പ്പോഴും ഗവേഷക ലോകത്തെ ആകർഷിച്ചിട്ടുണ്ട്. ഇപ്പോൾ, ഒരു പുതിയ സംഭവവികാസം ശാസ്ത്രജ്ഞരെ അപ്പിക്കുകയാണ്. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരുഭാഗം അടർന്ന് പോയതായാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. ഇതോടെ ഉത്തര ധ്രുവത്തിൽ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എൻ ഡി ടി വി ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടു. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ബഹിരാകാശ ഗവേഷകൻ ഡോ. […]
യുഎസില്‍ വെടിവച്ചിട്ട ചൈനീസ് ചാരബലൂണില്‍ ആന്റിന; വിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥര്‍
യുഎസില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. ആന്റിനകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാരബലൂണില്‍ കണ്ടെത്തി. ഇവ ആശയവിനിമയത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചാരബലൂണുകള്‍ സിഗ്നലുകള്‍ ശേഖരിച്ചിരുന്നെന്ന് സംശയിക്കുന്നതായും യുഎസ് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ചാരബലൂണ്‍ രാജ്യത്തിന് ഭീഷണിയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവര്‍ത്തിച്ചു. രണ്ട് ദിവസം മുന്‍പാണ് അമേരിക്ക ചൈനീസ് ചാരബലൂണ്‍ വെടിവച്ചിട്ടത്. വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലാണ് ജനുവരി 28 മുതല്‍ ഈ മാസം 4 വരെ ചൈനീസ് ചാരബലൂണിനെ കണ്ടെത്തിയത്. ചൈനയുടെ […]
സിറിയ, തുര്‍ക്കി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 21,000 കടന്നു
ഭൂചലനം നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും മരണം 21,000 കടന്നു. തുര്‍ക്കിയില്‍ മരണസംഖ്യ 17,100 ഉം സിറിയയില്‍ 3,100 പിന്നിട്ടു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനവും തുടരുന്നു. ഒരു രക്ഷത്തിലധികം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. അതിശൈത്യവും മഴയും മൂലം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്നതും പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. അതേസമയം സിറിയയിലെ വിമത മേഖലകളില്‍ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കൂടുതല്‍ സഹായം എത്തിക്കാന്‍ ലോകം കൈകോര്‍ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു. […]