World

വീണ്ടും ഭൂകമ്പബാധിതർക്ക് സഹായമായി റൊണാൾഡോ; ഇത്തവണ അയച്ചത് ഒരു വിമാനം നിറയെ സാധനങ്ങൾ

അൻപത്തിനായിരത്തിന് മുകളിൽ മനുഷ്യരുടെ ജീവനെടുത്ത തുർക്കിയിലേറെയും സിറിയയിലെയും ജനങ്ങൾക്ക് വീണ്ടും സഹായവുമായി ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതർക്ക് അത്യാവശ്യമായി വേണ്ട ടെന്റുകൾ, ഭക്ഷണപ്പൊതികൾ, തലയിണകൾ, പുതപ്പുകൾ, കിടക്കകൾ, ബേബി ഫുഡ്, പാൽ, മെഡിക്കൽ സപ്ലൈസ് എന്നിവയാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. Cristiano Ronaldo sends aid to Turkey and […]

World

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭൂചലനം ഉണ്ടാകുന്നത്. അതിനുമുമ്പ്, ജനുവരിയിൽ ആൻഡമാൻ കടലിനോട് ചേർന്ന് 4.9 റിക്ടർ സ്കെയിലിൽ ഭൂചലനം ഉണ്ടായി. 77 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അതേസമയം ഞായറാഴ്ച പുലർച്ചെ ഉത്തരകാശിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർച്ചയായ രണ്ട് ഭൂചലനങ്ങളും ഉണ്ടായി. പുലർച്ചെ 12.45നും താമസിയാതെ […]

World

അഞ്ച് മക്കളെ ക്രൂരമായി കൊലപ്പെടുത്തി; 16 വര്‍ഷത്തെ ശിക്ഷയ്ക്കിടയില്‍ ദയാവധത്തിലൂടെ ജീവിതമവസാനിപ്പിച്ച് അമ്മ

അഞ്ച് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും അതിന് ശിക്ഷയായി 16 വര്‍ഷത്തെ തടവ് ജീവിതം അനുഭവിക്കുകയും ചെയ്ത സ്ത്രീ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചു. ബെല്‍ജിയം പൗരയായ ജെനിവീവ് ലെര്‍മിറ്റ് ആണ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ദയാവധം സ്വീകരിച്ചത്.(Belgian mother who killed her 5 children euthanised ) 2007 ഫെബ്രുവരി 28നായിരുന്നു രാജ്യത്തെ ഒന്നാകെ നടുക്കിയ ആ സംഭവം. ബെല്‍ജിയത്തെ നിവല്‍സ് പട്ടണത്തിലെ വീട്ടിലായിരുന്നു ജെനിവീവും ഭര്‍ത്താവ് ബൗച്ചൈബ് മൊഖാഡെമും അവരുടെ അഞ്ച് മക്കളും ജീവിച്ചിരുന്നത്. മറ്റ് പ്രശ്‌നങ്ങളൊന്നും […]

World

30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് എയർബിഎൻബി

പ്രമുഖ ഓൺലൈൻ ഹോസ്പിറ്റാലിറ്റി കമ്പനിയായ എയർബിഎൻബി 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം കമ്പനി 1.9 ബില്യൺ ഡോളർ ലാഭം നേടിയിരുന്നതായും ഈ സമയത്താണ് പിരിച്ചുവിടൽ നടത്താൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം എയർബിഎൻബിന് ആകെ 6,800 ജീവനക്കാരുണ്ട്. തീരുമാനം മൊത്തം ജീവനക്കാരുടെ 0.4 ശതമാനം പേരെ ബാധിക്കുമെന്നത് ശ്രദ്ധേയമാണ്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്ഥാപനം 2023-ൽ കമ്പനി വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് […]

World

ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിനായി സിംഹാസനം ഒരുക്കുന്നു; 700 വര്‍ഷം പഴക്കമുള്ള രാജസിംഹാസനത്തെക്കുറിച്ച് അറിയാം…

ബ്രിട്ടനില്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് മുന്നോടിയായി ബ്രിട്ടന്റെ ചരിത്രപ്രാധാന്യമുള്ള സിംഹാസനം മോടിപിടിപ്പിക്കുന്നു. ഹെന്റ്രി എട്ടാമന്‍, ചാള്‍സ് ഒന്നാമന്‍, വിക്ടോറിയ രാജ്ഞി തുടങ്ങിയവര്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന സിംഹാസനമാണ് മോടി പിടിപ്പിക്കുന്നത്. 700 വര്‍ഷക്കാലം ബ്രിട്ടീഷ് രാജകുടുംബം ഉപയോഗിച്ച് വന്നതാണ് ഈ രാജസിംഹാസനം. (A 700-year-old chair is getting a facelift for King Charles III’s coronation) ഓക്ക് തടി കൊണ്ട് നിര്‍മിച്ച ഈ സിംഹാസനം ചരിത്രപ്രസിദ്ധമായ ഒരു ചടങ്ങില്‍ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ തടിസാമഗ്രിയായാണ് […]

Uncategorized World

മെസിക്ക് ഭീഷണിക്കത്ത്; ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ്

ഫുട്ബോൾ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് . കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. ‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല’- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. മെസ്സിയുടെ ഭാര്യ അന്റോനല്ല […]

World

സ്ത്രീകൾ അടിവസ്ത്ര മോഡലാകുന്നത് തടഞ്ഞ് ചൈന; പകരം മോഡലുകളായി പുരുഷന്മാർ

സ്ത്രീകൾ അടിവസ്ത്ര മോഡലാകുന്നത് തടഞ്ഞ് ചൈന. ഇതോടെ പുരുഷന്മാരാണ് സ്ത്രീ അടിവസ്ത്രങ്ങളുടെ മോഡലാകുന്നത്. ന്യൂയോർക്ക് പോസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഓൺലൈനായി സ്ത്രീകൾ അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ് ചൈന തടഞ്ഞത്. സ്ത്രീ മോഡലുകൾ അടിവസ്ത്ര ലൈവ് സ്ട്രീമുകളിൽ എത്തുന്ന കമ്പനികൾ അടച്ചുപൂട്ടപ്പെട്ടിരുന്നു. അശ്ലീല സാധനങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കരുതെന്ന നിയമമാണ് അടിവസ്ത്ര കമ്പനികൾക്ക് തിരിച്ചടിയായത്. ഇതിൽ ചില കമ്പനികൾ ഇപ്പോൾ പുരുഷ മോഡലുകളെ വച്ചാണ് സ്ത്രീ അടിവസ്ത്രങ്ങൾ അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിച്ച പുരുഷന്മാരുടെ വിഡിയോ ടിക്-ടോകിൻ്റെ ചൈനീസ് […]

World

പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്

വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2) ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി […]

World

മെസിക്ക് ഭീഷണിക്കത്ത്; ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ്

ഫുട്ബോൾ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് . കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. ‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല’- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. മെസ്സിയുടെ ഭാര്യ അന്റോനല്ല […]

World

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; 26 മരണം

ഗ്രീക്ക് നഗരമായ ലാരിസയ്ക്ക് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.85ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകിട്ടാണ് സെന്‍ട്രല്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 350 യാത്രക്കാരുമായി പോയ ട്രെയിന്‍ ചരക്കുട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പതിനേഴോളം അഗ്നിശമനാ സംഘങ്ങളെത്തിയാണ് തീഅണച്ചത്. അപകടത്തെ തുടര്‍ന്ന് രണ്ടുട്രെയിനുകളിലും തീപിടിച്ചു. പരുക്കേറ്റ നാല്‍പതോളം യാത്രക്കാരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ട്രെയിനിലുണ്ടായിരുന്ന 250ലേറെ പേരെ ബസുകളില്‍ തെസ്സലോനിക്കിയിലേക്കും എത്തിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അപകടമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.