ഇന്ത്യൻ വംശജയായ യുവതി അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. അമേരിക്കയിലെ ടെക്സനിൽ താമസിക്കുന്ന ലാഹരി പതിവാഡ എന്ന 25കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ജോലിക്ക് പോയതിനു ശേഷം ടെക്സസിൽ നിന്ന് ഇവരെ കാണാതായിരുന്നു. ഇവിടെ നിന്ന് 322 കിലോമീറ്റർ അകലെ ഒകലഹോമയയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ടെക്സസിലെ കോളിൻസ് കൗണ്ടിയിൽ മക് കിന്നിയിലാണ് ലാഹരി താമസിച്ചിരുന്നത്. ഇവർ ഒരു കറുത്ത് കാർ ഓടിച്ചുപോകുന്നതായാണ് അവസാനം കണ്ടത്. മെയ് 12നു ജോലിക്ക് പോയ ഇവർ തിരികെവരാത്തതോടെ […]
World
15 ദിവസം കഴിഞ്ഞാൽ അമേരിക്കയുടെ ട്രഷറി പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ്; ഉലഞ്ഞ് ആഗോള വിപണി
15 ദിവസം കഴിഞ്ഞാൽ അമേരിക്കയുടെ ട്രഷറി പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പിൽ ഉലഞ്ഞ് ആഗോള വിപണി. കടമെടുപ്പ് പരിധി ഉയർത്തുന്നതിൽ സമവായമാകാത്തതിനാൽ വൻകിട നിക്ഷേപകരെല്ലാം സ്വർണത്തിലേക്കും ബിറ്റ്‌കോയിനിലേക്കും തിരിയുകയാണ്. ജൂൺ ഒന്ന്. അന്നാണ് എക്‌സ് ഡേറ്റ് അഥവാ ട്രഷറി അടയ്‌ക്കേണ്ടി വരുന്ന ദിവസം. ശമ്പളവും പെൻഷനും ഉൾപ്പെടെ മുടങ്ങാം. സർക്കാർ നേരിട്ടു പണം നൽകുന്ന നിർമാണ പ്രവർത്തനങ്ങളും നിലയ്ക്കും. പ്രതിരോധ ചെലവിന് അല്ലാതെ പണം നൽകാൻ പ്രസിഡൻറ് ജോ ബൈഡന് അധികാരം ഇല്ലാതാകും. ബരാക് ഒബാമയുടെ കാലത്ത് നിരവധി […]
ലിങ്ക്ഡ്ഇനിൽ ജോലി; ജോയിൻ ചെയ്യുന്നതിന് മുമ്പ് പിരിച്ചുവിട്ട് കമ്പനി…
ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ തുടരുകയാണ്. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങി മൈക്രോസോഫ്റ്റ് ഉൾപ്പെടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ ലിങ്ക്ഡ്ഇനും ജീവനക്കാരെ പിരിച്ചുവിടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ചില ലിങ്ക്ഡ്ഇൻ ജീവനക്കാർക്ക് ടെർമിനേഷൻ ലെറ്റർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റ് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്, കമ്പനി മാസങ്ങൾക്ക് മുമ്പ് പുതിയ ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് നൽകിയ ഓഫർ ലെറ്ററുകൾ റദ്ദാക്കുകയാണ്. മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രെഷർമാരിൽ ഒരാളാണ് ലിയ ഷുമാച്ചർ, ഇതിനുമുമ്പ് ലിങ്ക്ഡ്ഇനിൽ ഇന്റേൺ ആയി […]
കുരങ്ങുപനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്ന് നീക്കി ലോകാരോഗ്യ സംഘടന
കുരങ്ങുപനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്ന് നീക്കി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം 100ലധികം രാജ്യങ്ങളിലേക്ക് പടർന്നപ്പോഴാണ് എം പോക്സിനെ മഹാമാരി പട്ടികയിൽ ഉൾപ്പെടുത്തിയത്. എം പോക്സ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് മഹാമാരി പട്ടികയിൽ നിന്ന് ഈ രോഗത്തെ ഒഴിവാക്കിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ Tedros Adhanom Ghebreyesus എം പോക്സിനെ മഹാമാരി പട്ടികയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി എം പോക്സ് ബാധിക്കുന്നവരുടെ എണ്ണത്തിൽ […]
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. നരേന്ദ്ര മോദിയ്ക്ക് ജൂൺ 22ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും വൈറ്റ് ഹൗസിൽ അത്താഴ വിരുന്നൊരുക്കും. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചു. ബൈഡന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിനായാണ് മോദി യു.എസിലെത്തുന്നത്. മോദിയുടെ യു.എസ് സന്ദർശനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ പ്രതിരോധ മേഖലയിലടക്കം തുടരുന്ന റഷ്യൻ പങ്കാളിത്തത്തിന് ബദലാകാനുമാണ് യു.എസിന്റെ നീക്കം. ടെക്നോളജി, വ്യവസായം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ […]
ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം രൂക്ഷം. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ക്വെറ്റയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു. ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇമ്രാന്‍ ഖാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും കറാച്ചിയില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു. 43 പേരെ അറസ്റ്റ് ചെയ്തു. ലാഹോറില്‍ സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണുണ്ടായി. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ […]
ഇമ്രാൻ ഖാൻ അറസ്റ്റിൽ
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഭൂമി ഇടപാടിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാകിസ്താൻ സൈന്യത്തെ ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് പി ടി ഐ. പാക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളിൽ ജാമ്യം തേടാനാണ് ഇമ്രാൻ […]
ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു
യുഎസിലെ ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു. ഭവനരഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള അഭയകേന്ദ്രത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മെക്സിക്കൻ അതിർത്തിക്കടുത്തുള്ള ബ്രൗൺസ്‌വില്ലെ നഗരത്തിൽ പ്രാദേശിക സമയം 08:30 ന് (14:30 GMT) ആണ് സംഭവം. ബസ് സ്റ്റോപ്പിൽ കാത്തുനിന്നവരെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവർ കുടിയേറ്റക്കാരാണോ എന്ന് വ്യക്തമല്ല. പരിക്കേറ്റ ആറ് പേരിൽ ചിലരുടെ നില ഗുരുതരമാണ്. ബോധപൂർവമായ ആക്രമണമാണെന്ന് പൊലീസിനെ […]
ബ്രിട്ടന് ചരിത്രമുഹൂര്‍ത്തം; കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍
ലോകത്തെ സാക്ഷിയാക്കി ചാള്‍സ് മൂന്നാമൻ രാജാവ് കിരീടം ചൂടി. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിച്ചത്. ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുത്തത്. […]
കൊവിഡ് ഇനി മഹാമാരിയല്ല; ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന
നാല് വർഷത്തോളമായി ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. അടിയന്തര സമിതിയുടെ 15-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും കൊറോണ വൈറസ് ഇപ്പോഴും ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2021 ജനുവരിയിൽ 100,000-ത്തിലധികമായിരുന്നു മരണനിരക്ക്. ഏപ്രിൽ 24 എത്തിയപ്പോഴേക്കും ഇത് […]