World

വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതർ; സ്ഥിരീകരിച്ച് കൊളംബിയൻ പ്രസിഡന്റ്

വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ച് കൊളംബിയൻ പ്രസിഡന്റ്. കഴിഞ്ഞ 40 ദിവസമായി കുട്ടികൾക്കായുള്ള തിരച്ചിലിലായിരുന്നു ദുരന്തനിവാരണ സംഘം. പതിമൂന്നുകാരനായ ലെസ്ലി ജേക്കമ്പയർ ഒമ്പതുവയസുള്ള സൊലെയ്‌നി, നാല് വയസുകാരനായ ടെയ്ൻ ഒപ്പം കൈക്കുഞ്ഞായ ക്രിസ്റ്റിനും മെയ് 1നാണ് വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആമസോൺ വനത്തിൽ അകപ്പെട്ടത്. ഇവരുടെ അമ്മ മഗ്ദലേനയും വിമാനം പറത്തിയിരുന്ന പൈലറ്റ് ഹെർനാൻഡോയും ഒരു പ്രാദേശിക നേതാവും അപകടത്തിൽ മരിച്ചു. കുട്ടികൾ ജീനോടെയുണ്ടെന്ന് തെളിയിക്കുന്ന അഴുക്ക് പിടിച്ച ഡയപ്പർ, […]

World

കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; ബ്രിട്ടണില്‍ മലയാളി യുവാവിന് 20 മാസം തടവ്

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലയാളി യുവാവിന് 20 മാസത്തെ തടവുശിക്ഷ വിധിച്ച് യുകെ കോടതി. ബ്രിട്ടണിലെ ന്യൂപോര്‍ട്ടിലെ താമസക്കാരനായ ധോണി വര്‍ഗീസ് (37) എന്ന യുവാവിനാണ് ശിക്ഷ. ധോണി ഭാര്യയെ മര്‍ദിക്കുന്ന വിഡിയോ റെക്കോര്‍ഡിങ്ങായിരുന്നു കേസിലെ പ്രധാന തെളിവായി മാറിയത്. ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ ധോണി രണ്ട് തവണ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഭാര്യ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ധോണിയുമായുള്ള വഴക്ക് നാട്ടിലുളള സഹോദരനുമായി […]

World

വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം

സുരക്ഷാ രേഖകൾ സൂക്ഷിച്ചതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചതിനാണ് നടപടി. ബൈഡൻ ഭരണകൂടം തനിക്കെതിരെ രണ്ടാം തവണയാണ് ക്രിമിനൽ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. ഒരു മുൻ അമേരിക്കൻ പ്രസിഡന്റിന് ഇത്തരമൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചതായും ട്രംപ് പറഞ്ഞു. ഇത് സംബന്ധിച്ച് നീതിന്യായ വകുപ്പിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

World

തെക്കൻ യുക്രൈനിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നു; പരസ്പരം പഴിചാരി റഷ്യയും യുക്രൈനും

തെക്കൻ യുക്രൈനിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നതിന് പിന്നാലെ ഒട്ടേറെ പട്ടണങ്ങൾ വെള്ളത്തിനടിയിലായി. ഖേഴ്സണിൽ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. ഡാം തകർത്തതിൽ പരസ്പരം പഴിചാരുകയാണ് റഷ്യയും യുക്രൈനും. അണക്കെട്ട് തകർന്നതിന് പിന്നാലെ ദിനിപ്രോ നദിയിൽ വൻതോതിൽ ജലനിരപ്പ് ഉയർന്നു. ഇവിടെ 30 ഓളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.  ഖഴ്സൺ നഗരം ഉൾപ്പെടെ എൺപതോളം നഗരങ്ങളും ഗ്രാമപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഏകദേശം 42,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് കണക്ക്. ഒട്ടേറെമേഖലകളിൽ കുടി വെള്ളം ഇല്ല. കുടിവെള്ളത്തിനും കൃഷിക്കുമായി തെക്കൻ […]

World

ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളുടെ ഭാര്യയെ കൊലപ്പെടുത്താൻ കൊട്ടേഷൻ; യുവതി അറസ്റ്റിൽ

ഓൺലൈൻ ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളുടെ ഭാര്യയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ. പരിസ്ഥിതി പ്രവർത്തകയായ മെലഡി സാസർ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പായ മാച്ച് ഡോട്ട് കോമിലൂടെ പരിചയപ്പെട്ട യുവാവിൻ്റെ ഭാര്യയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകി എന്നാണ് കേസ്. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഡേവിഡ് വാലസ് എന്നയാളുടെ ഭാര്യ ജെന്നിഫറിനെ കൊലപ്പെടുത്താനാണ് 47കാരിയായ മെലഡി സാസർ കൊട്ടേഷൻ നൽകിയത്. ജെന്നിഫറിനെ മെലഡി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ‘ഓൺലൈൻ കില്ലേഴ്സ് […]

World

പാചക പരീക്ഷണം; മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളൽ

പാചകത്തിൽ പരീക്ഷണം ചെയ്യാൻ ഇഷ്ടപെടുന്ന നിരവധി പേർ നമുക്കിടയിൽ ഉണ്ട്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ പാകം ചെയ്ത് നമ്മൾ സോഷ്യൽ മീഡിയയിലും മറ്റും പങ്കുവെക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ പാചകരീതി പരീക്ഷണം ചെയ്ത യുവതിയ്ക്ക് പൊള്ളലേറ്റു. ടിക് ടോക്കിൽ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. ഷാഫിയ ബഷീർ എന്ന യുവതിക്കാണ് പരീക്ഷണ പാചകത്തിൽ അപകടം സംഭവിച്ചത്. ഒരു പാത്രത്തിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വെച്ച് മൈക്രോവേവ് ഓവനില്‍ […]

World

തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്; ആശംസകളുമായി നേതാക്കൾ

തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്. 53% വോട്ടുകൾ നേടിയാണ് ജയം. 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ പ്രധാന എതിരാളി 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലുവാണ്. 47% വോട്ടുകളാണ് കിലിച്ദാറുലുവിന് ലഭിച്ചത്. കിലിച്ദാറുലു (74) മുൻപു 3 തവണ എർദൊഗാനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത 5 വർഷം തുർക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാർലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇപ്പോൾ നടന്നത്. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാ‍ർ […]

World

മൊബൈൽ ഫോണുകൾക്ക് ഭീഷണിയായി ‘ഡാം’ മാൽവെയർ; മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസി

മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. ‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് ഡൗൺലോഡാകുന്ന ഡാം മാൽവെയർ ഫോണിലെ ആന്റ്-വൈറസ് പ്രോഗ്രാമുകളെ തകർക്കുകയും മൊബൈൽ ഫോണിൽ റാൻസംവെയർ നിക്ഷേപിക്കുകയും ചെയ്യും. ഇതോടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഹിസ്റ്ററി, ക്യാമറ, കോണ്ടാക്ട്‌സ് എന്നിവയിലെ വിവരങ്ങളെല്ലാം തട്ടിപ്പുകാർ തട്ടിയെടുക്കും. ഇതിന് പുറമെ സ്‌ക്രീൻഷോട്ടുകൾ എടുക്കാനും ഫയലുകൾ അപ്ലോഡ് […]

World

വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്.  മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നൽകിയത്. കൊവിഡിനേക്കാൾ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തൽ. 2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ […]

World

ഇന്ത്യൻ വംശജ അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ഇന്ത്യൻ വംശജയായ യുവതി അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. അമേരിക്കയിലെ ടെക്സനിൽ താമസിക്കുന്ന ലാഹരി പതിവാഡ എന്ന 25കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ജോലിക്ക് പോയതിനു ശേഷം ടെക്സസിൽ നിന്ന് ഇവരെ കാണാതായിരുന്നു. ഇവിടെ നിന്ന് 322 കിലോമീറ്റർ അകലെ ഒകലഹോമയയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ടെക്സസിലെ കോളിൻസ് കൗണ്ടിയിൽ മക് കിന്നിയിലാണ് ലാഹരി താമസിച്ചിരുന്നത്. ഇവർ ഒരു കറുത്ത് കാർ ഓടിച്ചുപോകുന്നതായാണ് അവസാനം കണ്ടത്. മെയ് 12നു ജോലിക്ക് പോയ ഇവർ തിരികെവരാത്തതോടെ […]