World

മ്യാന്മറിൽ തുടർ ഭൂചലനം

മ്യാന്മറിൽ തുടർ ഭൂചലനം. റിക്ടർ സ്കെയിലിൽ 4നു മുകളിൽ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഇന്നലെ അർദ്ധരാത്രിയോടെ മ്യാന്മറിലുണ്ടായത്. രാത്രി 11.57, 2.52 എന്നീ സമയങ്ങളിലാണ് ഭൂചലനങ്ങളുണ്ടായത്. ആദ്യ ഭൂചലനത്തിൻ്റെ തീവ്രത 4.4ഉം രണ്ടാം ഭൂചലനത്തിൻ്റെ തീവ്രത 4.2മാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. മ്യാന്മറിലെ യാൻഗോണായിരുന്നു രണ്ട് ഭൂചലനങ്ങളുടെയും പ്രഭവസ്ഥാനം.

World

പാക്കിസ്ഥാനിലെ പ്ലാന്‍റുകള്‍ അടച്ചുപൂട്ടി സുസുക്കി

ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ് (പിഎസ്എംസി) പാക്കിസ്ഥാനിലെ കാർ, ബൈക്ക് പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ചു. ജൂൺ 22 മുതൽ ജൂലൈ 8 വരെയാണ് അടച്ചിടുന്നത്. പു​​​തു​​​താ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​റ​​​ക്കു​​​തി നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ഇങ്ങനെയൊരു നടപടി. സ്‌പെയറുകളുടെയും ആക്‌സസറികളുടെയും കുറവ് മൂലമാണ് തീരുമാനമെന്ന് പാക്കിസ്ഥാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ പ്രസ്‍താവനയിൽ കമ്പനി അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 75 ദിവസത്തേക്ക് അടച്ചിട്ടിരുന്ന ഫോർ വീലർ യൂണിറ്റ് സുസുക്കി ഈയടുത്ത് പുനരാരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്ലാന്റ് വീണ്ടും […]

World

അന്ന് ഇന്ത്യയിൽ ചീറ്റകളെ എത്തിച്ച സംഘത്തിലുണ്ടായിരുന്നയാൾ; ഇന്ന് ടൈറ്റാനിക് തേടിപ്പോയ മുങ്ങിക്കപ്പലിലും

അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ കാണാതായ മുങ്ങിക്കപ്പലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മുങ്ങിക്കപ്പലിലുണ്ടായിരുന്നവരിൽ ബ്രിട്ടിഷ് സാഹസികനായ ഹാമിഷ് ഹാർഡിംഗുമുണ്ട്. ഇന്ത്യയിൽ ചീറ്റകളെ എത്തിച്ച സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് ഹാമിഷ് ഹാർഡിംഗ്. സെപ്റ്റംബർ 2022 ന് ഹാമിഷ് പങ്കുവച്ച വിഡിയോയിൽ ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചതിനെ കുറിച്ച് പറയുന്നുണ്ട്.  ‘ഞങ്ങൾ നമീബിയയിലെ വിൻഡോക്കിലാണ്. യുഎഇയിൽ നിന്ന് ബോയിംഗ് 747 ൽ നമീബിയയിൽ എത്തിയതാണ് ഞങ്ങൾ. അടുത്ത 48 മണിക്കൂറിൽ ചീറ്റകളെ മുങ്ങിക്കപ്പലിൽ കയറ്റും. […]

World

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കനേഡിയൻ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. മാനിറ്റോബയിലെ ബ്രാൻഡണിന്റെ കിഴക്ക് അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഗുജറാത്തിൽ നിന്നുള്ള 20 വയസ്സുള്ള ആൺകുട്ടിയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു വിഷയ് പട്ടേൽ എന്ന 20 കാരനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ മുതൽ പട്ടേലിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ ബ്രാൻഡൻ പൊലീസിനെ സമീപിച്ചിരുന്നു. കുടുംബം നടത്തിയ തെരച്ചിലിൽ ഞായറാഴ്ച വൈകുന്നേരത്തോടെ അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപം പട്ടേലിന്റെ […]

World

30000 അടി ഉയരത്തില്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ജീവനക്കാരന് ഗുരുതര പരുക്ക്

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. 30000 അടി ഉയരത്തില്‍ വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ബംഗാള്‍ ഉള്‍ക്കടലിന് മീതെ ആകാശച്ചുഴിയില്‍ പെട്ടതോടെ വിമാനം സിംഗപ്പൂരില്‍ തന്നെ ഇറക്കി. ഏതാണ്ട് മൂന്ന് മണിക്കൂറോളം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങി. അപകടകരമായ തരത്തില്‍ […]

World

പീഡനാരോപണം: സ്ലോവേനിയൻ പുരോഹിതനെ സഭയിൽ നിന്ന് പുറത്താക്കി

ലൈംഗികാരോപണങ്ങളെത്തുടർന്ന് പ്രമുഖ സ്ലൊവേനിയൻ പുരോഹിതനെ സഭയിൽ നിന്ന് പുറത്താക്കിയതായി റോമൻ കത്തോലിക്കാ സഭയിലെ പുരുഷ സന്യാസസമൂഹമായ ജെസ്യൂട്ട്. റവ. മാർക്കോ ഇവാൻ രൂപ്നിക്കിനെതിരെയാണ് നടപടി. 30 വർഷത്തിനിടെ നിരവധി സ്ത്രീകളെ ലൈംഗികമായും ആത്മീയമായും മാനസികമായും മർക്കോ ഇവാൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ വൈദികരിൽ ഒരാളാണ് രൂപ്നിക്. പുറത്താക്കൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ രൂപ്‌നിക്കിന് 30 ദിവസത്തെ സമയമുണ്ടെന്ന് ജെസ്യൂട്ട് പ്രസ്താവനയിൽ പറയുന്നു. പുറത്താക്കപ്പെട്ടെങ്കിലും രൂപ്നിക് ഒരു വൈദികനായി തുടരും. ഒരു ജെസ്യൂട്ട് പുരോഹിതനായിരിക്കില്ലെന്ന് […]

World

പ്രതിരോധ രഹസ്യ രേഖകൾ കൈവശം വെച്ചു; ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പ്രതിരോധ രഹസ്യങ്ങൾ കൈവശം വെച്ച കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. രേഖകൾ തിരിച്ചെടുക്കാൻ ശ്രമിച്ച ഏജൻസികളെ ട്രംപ് കബളിപ്പിക്കാൻ ശ്രമിച്ചും അറസ്റ്റിന് പുറകിലുണ്ട്. ട്രംപിന്റെ മുൻ സഹായി വാൾട്ട് നൗതയ്‌ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. 247 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്. മിയാമി ഫെഡറൽ കോടതിയാണ് അസാധാരണമായ അറസ്റ്റ് രേഖപ്പെടുത്തിയത് 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ […]

World

ആശുപത്രിയിൽ നിന്ന് മരിച്ചെന്ന് വിധിയെഴുതി; ശവപ്പെട്ടിയിൽ നിന്ന് ‘ഉയർത്തെഴുന്നേറ്റ്’ 76കാരി

മരിച്ചെന്ന് കരുതി അടക്കം ചെയ്യാൻ തുടങ്ങവെ ശവപ്പെട്ടിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് 76കാരി. ഇക്വഡോറിലെ ബബഹൊയോയിലാണ് സംഭവം. 76കാരിയായ ബെല്ല മൊണ്ടോയ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതായി കരുതിയത്. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇവർ മരിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതി. രാവിലെ 9 മണിയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഇവർ മരിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ഇവരെ മറവ് ചെയ്യാനായി ശവപ്പെട്ടിയിലടച്ചു. മണിക്കൂറുകളോളം ഇവർ ശവപ്പെട്ടിയിലായിരുന്നു. ശവ സംസ്കാരച്ചടങ്ങിനിടെ ഇവർ ഉച്ചത്തിൽ ശ്വാസമെടുക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടു. […]

World

ആമസോണിലെ അത്ഭുതക്കുട്ടികളെ കണ്ടെത്താൻ സഹായിച്ച നായയെ കാണാനില്ല; തെരച്ചിൽ തുടർന്ന് ദൗത്യസംഘം

ലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു… വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുരുന്നുകൾക്കായി…ഒടുവിൽ 40 ദിവസത്തെ തെരച്ചിലിന് ഫലം നൽകി കുട്ടികളെ കണ്ടെത്തി. എന്നാൽ ദൗത്യസംഘത്തെ കുട്ടികളിലേക്കെത്തിച്ച വിൽസൺ എന്ന ബൽജിയൻ ഷെപ്പേർഡിനെ കാണാതായി. കുട്ടി സംഘത്തിലുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ ബോട്ടിലും, ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വിൽസണായിരുന്നു. പിന്നീട് കാണാതായ വിൽസൺ കുട്ടികളെ കണ്ടെത്തി അവർക്കൊപ്പം കൂട്ടുകൂടി. ഇതറിയാതെ കുട്ടികൾക്കൊപ്പം നായയേയും തിരയുകയായിരുന്നു സൈന്യം. മൂന്നോ നാലോ ദിവസം നായ കുട്ടികൾക്കൊപ്പം കാവലായി നിന്നിരുന്നു. നായയുടെ കാൽപാടുകളാണ് കുട്ടികളുടെ അടുത്തേക്ക് […]

World

ഇമ്രാൻ ഖാനെതിരെ ഭൂമി തട്ടിപ്പ് കേസ്; ആകെ കേസുകളുടെ എണ്ണം 140

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭൂമി തട്ടിപ്പ് കേസ്. പഞ്ചാബിൽ 625 ഏക്കർ ഭൂമി തട്ടിപ്പിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് കേസ്. ഇതോടെ 70 വയസുകാരനായ ഇമ്രാൻ ഖാനെതിരായ ആകെ കേസുകളുടെ എണ്ണം 140 ആയി. ഭീകരവാദം, അക്രമ പ്രേരണ, തീവെപ്പ്, മതനിന്ദ, കൊലപാതകശ്രമം, അഴിമതി, വഞ്ചന തുടങ്ങിയ കേസുകളാണ് ഇമ്രാൻ ഖാനെതിരെ ഉള്ളത്. ഭൂമി തട്ടിപ്പ് കേസിൽ ഇമ്രാൻ്റെ സഹോദരി ഉസ്‌മ ഖാൻ, ഭർത്താവും പഞ്ചാബിലെ മുൻ മുഖ്യമന്ത്രിയുമായ ഉസ്‌മാൻ ബസ്ദാർ എന്നിവരെയും പ്രതി […]