World

”ചരിത്ര നിമിഷം കാത്ത്” ദൗത്യം അവസാന ഘട്ടത്തിൽ; ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജം; ഐഎസ്ആർഒ

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമെന്ന് ഐഎസ്ആർഒ. ദൗത്യം നിർണായക ഘട്ടത്തിലേക്ക്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. സോഫ്റ്റ് ലാൻഡിംഗ് തുടങ്ങുന്നത് വൈകിട്ട് 5.45 മുതൽ. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറാണ്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ […]

World

അന്ന് പരിഹാസം, ഇന്ന് അഭിനന്ദനം; ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ മന്ത്രി

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3നെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ പാക് മന്ത്രി ഫവാദ് ഹുസൈന്‍. മനുഷ്യരാശിയുടെ ചരിത്രനിമിഷമെന്നാണ് ചാന്ദ്രയാന്‍ മൂന്നിനെക്കുറിച്ച് മുന്‍ മന്ത്രിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് ആശംസകളും അറിയിച്ചിട്ടുണ്ട് അദ്ദേഹം. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന്‍.(Pak leader who mocked ISRO now praises moon mission,) ‘പാക് മാധ്യമങ്ങള്‍ ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ് തത്സമയം സംപ്രേക്ഷണം ചെയ്യണം. മനുഷ്യരാശിയുടെ ചരിത്രനിമിഷമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും ശാസ്ത്ര സമൂത്തിന്റെയും. ഒരുപാട് […]

World

10 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 12 മിനിറ്റ്; ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടിക ദുബായിയും

ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയിൽ ദുബായിയും. ആദ്യ പത്തിലാണ് ദുബായ് ഉൾപ്പെട്ടിരിക്കുന്നത്. 56 ലോക രാജ്യങ്ങളിലെ 390 നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് ദുബായ് മുന്നിലെത്തിയത്. ദുബായിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ 10 കിലോമീറ്റർ ദൂരം പിന്നിടാൻ 12 മിനിറ്റ് മതി. 10 കിലോമീറ്ററിനു പ്രധാന നഗരങ്ങളിലെ ശരാശരി വേഗം 21 മിനിറ്റായിരിക്കെയാണ് ദുബായുടെ ഈ നേട്ടം സ്വന്തമാക്കിയത്. ദുബായിയുടെ കൂടെ റാങ്ക് പങ്കിടുന്ന മറ്റു രാജ്യങ്ങളാണ് ലോസാഞ്ചലസ്, മോൺട്രിയോൾ, സിഡ്നി, ബർലിൻ, റോം, മിലൻ എന്നിവ. […]

World

“ഏറ്റവും നീളം കൂടിയ താടി”; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത

“ഏറ്റവും നീളം കൂടിയ താടി”യുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത. മിഷിഗണിൽ നിന്നുള്ള 38 കാരിയായ എറിൻ ഹണികട്ടാണ് സാമൂഹിക മാനദണ്ഡങ്ങൾ ലംഘിച്ച് ഏറ്റവും നീളം കൂടിയ താടി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 11.8 ഇഞ്ച് ആണ് താടിയുടെ നീളം. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമിന്റെ ഫലമാണ് ഈ തടി വളർന്നത്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും അമിത രോമവളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. 13 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ഹണികട്ടിന്റെ ഈ നേട്ടത്തിലേക്കുള്ള യാത്ര. തുടക്കത്തിൽ, […]

Technology World

സ്വപ്നനേട്ടത്തിലേക്ക് ഇനി അധികദൂരമില്ല; സോഫ്റ്റ് ലാന്റിം​ഗിലേക്ക് അടുത്ത് ചന്ദ്രയാൻ 3, ആദ്യദൃശ്യങ്ങള്‍ പുറത്ത്

ശ്രീഹരിക്കോട്ട: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. ആദ്യഘട്ട ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ ഇന്നലെ രാത്രി പൂ‌‌ർത്തിയായി. പേടകത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങളും ഇന്നലെ ഇസ്രൊ പുറത്തുവിട്ടു. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.  ആ​ഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പേടകത്തിലെ ക്യാമറകൾ‍ ചന്ദ്രനെ ഇങ്ങനെ ഒപ്പിയെടുത്തത്. മിഴിവേറിയ കാഴ്ചകൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ.  ആ​ദ്യ ഭ്രമണപഥ താഴ്ത്തലിന് ശേഷം ചന്ദ്രനിൽ നിന്ന് നിന്ന് […]

HEAD LINES World

തോഷഖാന അഴിമതി കേസ്‌: പാക്‌ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്

തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വർഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി […]

Latest news World

യുകെയിൽ പുതിയ കൊവിഡ് വേരിയന്റ് ‘എറിസ്’ വ്യാപിക്കുന്നതായി റിപ്പോർട്ട്

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിവേഗം പടരുന്ന ഒമൈക്രോണിൽ നിന്ന് ഉത്ഭവിച്ച ‘EG.5.1’ എന്ന പുതിയ വകഭേദം യുകെയിൽ തല പൊക്കുന്നതായാണ് റിപ്പോർട്ട്. ‘എറിസ്’ എന്ന് വിളിപ്പേരുള്ള EG.5.1 വേരിയന്റ് കഴിഞ്ഞ മാസമാണ് യുകെയിൽ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഇത് രാജ്യത്ത് അതിവേഗം പടരുകയാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികാരികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി PTI റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും ‘എറിസ്’ മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി […]

World

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ മേധാവിയെ തെരഞ്ഞെടുത്തു

ഭീകര സംഘടനയായ ഐ എസിന്‍റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്നലെ തങ്ങളുടെ നേതാവ് അബു ഹുസൈൻ അൽ-ഹുസൈനി അൽ-ഖുറൈഷിയുടെ മരണം സ്ഥിരീകരിച്ചു. പകരം അബു ഹഫ്സ് അല്‍ ഹഷിമി അല്‍ ഖുറേഷിയെ പുതിയ മേധാവിയായി തെരഞ്ഞെടുത്തതായി ഐ എസ് വക്താവ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.അന്തർ ദേശീയ മാധ്യമങ്ങളായ റോയിറ്റേഴ്‌സ്, അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഹയാത് താഹ്റിര്‍ അല്‍ ഷാം […]

Latest news World

മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ട് 18 മരണം: മരിച്ചവരിൽ ഇന്ത്യക്കാരും

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ബസ് അപകടം. പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു. നയരിത് സംസ്ഥാന തലസ്ഥാനമായ ടെപിക്കിന് പുറത്തുള്ള ഹൈവേയിൽ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമായിരുന്നു അപകടം. എലൈറ്റ് പാസഞ്ചർ ലൈനിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ റോഡിലെ വളവ് തിരിയാൻ ശ്രമിച്ചതാണ് […]

Latest news World

‘വേര്‍പിരിയുന്നു, അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരും’; ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജസ്റ്റിന്‍ ട്രൂഡോയും സോഫിയും

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. അല്‍പ്പം പ്രയാസമേറിയതും എന്നാല്‍ അര്‍ത്ഥവത്തായതുമായ സംഭാഷണങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. കുട്ടികളെ വിചാരിച്ച് തങ്ങളുടേയും അവരുടേയും സ്വകാര്യത മാനിക്കണമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്. […]