Kerala Weather

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കര പ്രവേശിച്ചു; 2 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്നാട് -തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു. നിലവില്‍ ചെന്നൈയില്‍ നിന്നു 60 കിലോമീറ്റര്‍ തെക്ക്-തെക്ക് പടിഞ്ഞാറും, പുതുച്ചേരിയില്‍ നിന്നും 60 കിലോമീറ്റര്‍ വടക്ക്-കിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറില്‍ ശക്തമായ […]

Kerala Weather

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി കര തൊടുന്നതിൻറെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമർദ്ദം ഇന്ന് പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്. തീവ്രന്യൂനമർദ്ദം കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും […]

Kerala Weather

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം ,ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,കോട്ടയം എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ […]

Kerala Weather

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. മലയോര മേഖലകളില്‍ മഴ ശക്തമാകാനാണ് സാധ്യത. ഇരട്ട ന്യൂനമര്‍ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ വലിയ […]

Kerala Weather

നീരൊഴുക്ക് കുറഞ്ഞു: ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു. ജലനിരപ്പ് 2399.10 അടിയായതിനെ തുടർന്നാണ് നടപടി. മഴ കനത്തതിനെത്തുടര്‍ന്ന് നവംബർ 14ന് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളമാണ് പുറത്തേയ്ക്കൊഴുക്കിയത്.

Kerala Weather

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനമുണ്ടാകും; വെള്ളിയാഴ്ച മുതൽ മഴ വീണ്ടും സജീവമാകും

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പില്ല. അതേസമയം തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ തുടരും. ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടാനാണ് സാധ്യത. ഇരട്ട ന്യൂനമർദ്ദം നിലവിലുണ്ടെങ്കിലും കേരളത്തിൽ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ അകന്ന് പോവുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ […]

Kerala Weather

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

ഇന്ന്(നവംബര്‍ 16) തെക്ക് കിഴക്കന്‍ അറബിക്കടല്‍, കേരള തീരങ്ങള്‍, കര്‍ണാടക തീരങ്ങള്‍ എന്നിവടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരള- കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കളക്ടര്‍ പറഞ്ഞു. ഇന്ന് (നവംബര്‍ 16) തെക്ക് […]

Kerala Weather

അറബികടലിൽ കർണാടക തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടുq

അറബികടലിൽ കർണാടക തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു. തുലാവർഷ സീസണിൽ രൂപപ്പെടുന്ന എട്ടാമത്തെ ന്യുനമർദമാണ് ഇത്. ന്യൂനമർദം കേരളത്തെ ബാധിക്കാൻ സാധ്യത കുറവാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെത്തോടെ സംസ്ഥാനത്തെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രവചനം. ഇടിമിന്നലിനും […]

Kerala Weather

റെക്കോർഡ് മഴ വർഷമായി 2021; സംസ്ഥാനത്ത് സർവകാല റെക്കോർഡ് മറി കടന്ന് തുലാവർഷം

സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സർവകാല റെക്കോർഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ. ( kerala received record rainfall ) 2010ൽ ലഭിച്ച 822.9 mm മഴയാണ് ഇതുവരെയുള്ള സർവകാല റെക്കോർഡ്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സർവകാല റെക്കോർഡ് മറികടന്നു. ഇതോടെ 2021 റെക്കോർഡ് മഴ വർഷമായി. തുലാവർഷ സീസണിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് […]

Kerala Weather

മഴ കനക്കുന്നു; അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത; എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍ നാളെയെത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥരുമായി നടത്തിയ മഴക്കെടുതി അവലോകന യോഗത്തിനുശേഷമാണ് നിര്‍ദേശങ്ങള്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പരാതികള്‍ ഇല്ലാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. ക്യാംപുകളുടെ ശുചിത്വം, രോഗപരിശോധന സംവിധാനം എന്നിവ ഉറപ്പാക്കണം. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ദേശീയ […]