സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ ലഭിക്കും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രി വരെ കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശമുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കരണം. വെള്ളിയാഴ്ചയ്ക്ക് […]
Weather
മഴ കനക്കുന്നു; നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. 15ന് പത്തനംതിട്ട,വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.,
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ജില്ലകളിലൊന്നും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. നാളെ ഉച്ചയോടെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിലും വലിയതോതിൽ മഴ ലഭിക്കും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളിൽ നേരിയ തോതിലുമുള്ള വേനൽ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യുന മർദ്ദം ശക്തി പ്രാപിച്ച്, മാർച്ച് 21 ഓടെ ആന്തമാൻ […]
കൊല്ലത്ത് പൊടിക്കാറ്റും ചുഴലിക്കാറ്റും; കാറ്റിന്റെ ശക്തിയിൽ ഷാമിയാന പന്തൽ പറന്ന് പൊങ്ങി; വിഡിയോ
കൊല്ലത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുൻപ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ തെങ്ങ് കടപുഴകി. വീടുകളുടെ മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി. കാറ്റ് വീശുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. കാറ്റിന്റെ ശക്തിയിൽ ചന്തമുക്കിലെ വാഹനവ്യാപാര ഏജൻസികൾ സ്ഥാപിച്ചിരുന്ന ക്ഷമിയാന പന്തൽ പറന്ന് വൈദ്യുത ലൈനിൽ വീണു. വട്ടം ചുറ്റി വീശിയകാറ്റ് ചന്തമുക്കിനും ടി ബി ജംഗ്ഷനും ഇടയിലുള്ള ഭാഗത്തും മാത്രമായി ഒതുങ്ങി. പൊടിപ്പടലങ്ങൾ ഉയരുകയും കടയിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയും […]
സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ മധ്യ തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് മോഡൽ പ്രകാരം ഇന്ന് […]
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വേനൽമഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ രണ്ടാമത്തെ ന്യുന മർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇനി മുതൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നിലവിലെ സൂചന അനുസരിച്ച് ന്യുന മർദ്ദത്തിന്റെ സഞ്ചാര പാത തമിഴ് നാട് തീരത്തിൽ നിന്ന് അകന്നു പോകാനാണ് സാധ്യത. എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ സാധ്യത പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം, […]
ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു
ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു. ഇത് കഠിന തണുപ്പിൽ നിന്ന് അല്പം ആശ്വാസം ആയി. ഇന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ജനുവരി എട്ടുവരെ ശക്തമായ കാറ്റിനും ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിൽ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 8.5 ഡിഗ്രി സെൽഷ്യൽസ് രേഖപ്പെടുത്തി. അതേസമയം ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കനത്തമഞ്ഞ് വീഴ്ചയും ഒറ്റപ്പെട്ട ചാറ്റൽ മഴയും തുടരുകയാണ്.
ഉത്തരേന്ത്യയിൽ അതി ശൈത്യം; വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത
ഉത്തരേന്ത്യയിൽ അതി ശൈത്യം. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മൂന്നുദിവസം ഡൽഹിയടക്കമുള്ള വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ശൈത്യം കൂടുതൽ ശക്തമാകും. ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തി. ജമ്മുകാശ്മീരിൽ ശക്തമായ മഞ്ഞ് വീഴ്ച തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തി. ഇവിടങ്ങളിൽ ശീതക്കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ട്. രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില -2.6 ഡിഗ്രിയാണ്. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയായി. […]
ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റ് രൂപംകൊണ്ടു
ഉച്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച രാവിലെ പുരി ജില്ലയിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം. ( jawad cyclone formed in bengal deep sea ) യാസിനും ഗുലാബിനും ശേഷം 2021ൽ ഒഡീഷയിലെത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ജവാദ്.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നിലവിൽ വിശാഖപട്ടണത്തിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവിൽ മണിക്കൂറിൽ […]