കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണ്ണാടക തീരം അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ 23-08-2022 മുതൽ 25-08-2022 […]
Weather
ജലനിരപ്പ് ഉയര്‍ന്നു; അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും. രാവിലെ രണ്ട് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. ഒരാഴ്ച മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തെക്ക്കിഴക്കന്‍ അറബിക്കടലിലും, […]
വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു
വിവാഹവാര്‍ഷിക ആഘോഷത്തിനിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു. അമേരിക്കയിലെ വാഷിംഗ്ടണില്‍ വൈറ്റ് ഹൗസിന് തൊട്ടടുത്തായിരുന്നു സംഭവം. 76 വയസുകാരനായ ജെയിംസ് മുള്ളറും ഭാര്യ 75 വയസുകാരിയായ ഡോണ മുള്ളറും 29 വയസുകാരനായ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു യുവാവുമാണ് മരിച്ചത്. (3 killed in lightning strike near White House on wedding anniversary) വൈറ്റ് ഹൗസിന് എതിര്‍വശമുള്ള ലഫായെറ്റ് ചത്വരത്തില്‍ ദമ്പതികള്‍ തങ്ങളുടെ 56-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തങ്ങളുടെ പ്രണയം […]
അസാനി നാളെ ആന്ധ്രാതീരത്തേയ്ക്ക്; കേരളത്തിൽ കൂടുതൽ മഴ ലഭിക്കും
അസാനി ചുഴലിക്കാറ്റ് നാളെ ആന്ധ്രാതീരത്ത് കരയിലേക്ക് പ്രവേശിക്കാൻ സാധ്യത. 70 മുതൽ 80 കിലോമീറ്റവർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ആന്ധ്ര തമിഴ്നാട് തീരത്ത് അസാനിയുടെ ഫലമായി കനത്ത കാറ്റും മഴയും ഉണ്ടായി. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ […]
അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത്
അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകും. കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13 വരെ ഇവിടങ്ങളിലെല്ലാം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ […]
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് ഞായറാഴ്ച മുതൽ പരക്കെ മഴ
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. വീണ്ടും ശക്തി പ്രാപിച്ച് ഞായറാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. മെയ് 10 ഓടെ ചുഴലിക്കാറ്റ് ആന്ധ്രാ – ഒഡീഷ തീരത്ത് എത്താൻ സാധ്യതയെന്നും പ്രവചനം. ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക. കേരളം ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥത്തിൽ […]
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴാം തീയതി വരെ മഴക്കൊപ്പം 30-40 സാുവ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട് . ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും […]
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകും. നാളെ എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും. തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമര്‍ദപാത്തിയും കിഴക്ക് പടിഞ്ഞാറന്‍ കാറ്റുകളുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴതുടരും. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പകല്‍ സമയം താപനില ഉയരാനിടയുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാന്‍ കാരണം.
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലാകും മഴ കനക്കുക. ഇടിമിന്നൽ സാധ്യത നിലനിൽക്കുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിയിറ്റിയും മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ജില്ലാ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്കൻ തമിഴ്‌നാടിനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയാണ് സംസ്ഥാനത്ത് മഴ തുടരാൻ കാരണം.
മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയുണ്ടാകും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് […]