Kerala Weather

കനത്ത മഴ തുടരുന്നു; എറണാകുളത്ത് വെള്ളക്കെട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ കനത്ത മഴ.നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് പരക്കെ കനത്ത മഴ.എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍,തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി, കമ്മട്ടിപ്പാടം ,പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. തിരുവനന്തപുരം ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. […]

Kerala Weather

ഇന്ന് മുതൽ വീണ്ടും കാലവർഷം സജീവമാകും

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഉണ്ട്. വ്യാഴാഴ്ച മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായി എട്ട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത. ഈ മാസം 30 വരെ കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ […]

Kerala Weather

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 16 ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 17 ന് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 18 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎ മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും […]

Kerala Weather

അതിതീവ്ര മഴക്ക് സാധ്യത: വെള്ളിയാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ 20 സെൻറിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള […]

Kerala Weather

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത മഴ; തലശ്ശേരി നഗരം വെള്ളത്തിനടിയില്‍

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്നു. കണ്ണൂര്‍ തലശ്ശേരിയില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്നു. കണ്ണൂര്‍ തലശ്ശേരിയില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറി. മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്. വള്ളിക്കുന്ന് പരപ്പാൽ ബീച്ചിൽ വൈദ്യുതി പോസ്റ്റുകൾ കടലാക്രമണത്തിൽ തകർന്നു, മേഖലയിൽ വൈദ്യുതി ബന്ധം തടസപ്പെട്ടു. ശക്തമായ മഴയിൽ കൂടരഞ്ഞി കൂമ്പാറ കക്കാടംപൊയിൽ […]

Kerala Weather

കേരളത്തില്‍ ഇന്ന് ശക്തമായ മഴ: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 സെ.മീ വരെ മഴ ലഭിക്കാനിടയുണ്ട്. കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 12 സെ.മീ വരെ മഴ ലഭിക്കാനിടയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ട്.

Kerala Weather

കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര്‍ മുതൽ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 2020 ജൂൺ 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂർ. 2020 ജൂൺ 7 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. […]

Kerala Weather

ട്രോളിങ്ങ് നിരോധനം ജൂൺ 10 മുതൽ; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി ട്രോളിങ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയുടെ കാലമാണ്.കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി.ട്രോളിംഗ് നിരോധനത്തിന് മുൻപ് കൂട്ടിവെക്കാറുള്ള കരുതൽ ലോക്ക്ഡൗണിനെ തുടർന്ന് ഇത്തവണ ഇല്ലാതായത് ദുരിതം ഇരട്ടിയാക്കും.സർക്കാർ സഹായത്തിൽ മാത്രം പ്രതീക്ഷ വെച്ച് വറുതിയുടെ കാലം നേരിടാനൊരുങ്ങുകയാണ് ഈ ജനത. കടലാണ് ഇവരുടെ ജീവശ്വാസം. ജീവിതവും സ്വപ്നങ്ങളും തന്ന കടലിനെ പക്ഷേ ലോക്ഡൌണ്‍ കാലത്ത് കരയിൽ നിന്ന് നോക്കി നിൽക്കാനെ ഇവർക്കായുള്ളു. ഇളവുകൾ […]

Kerala Weather

കേരളത്തിൽ രണ്ടുദിവസം കൂടി ശക്തമായ മഴക്ക് സാധ്യത

ഉരുൾപൊട്ടൽ മേഖലയിലും, നദി തീരത്തും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. രാത്രിയിലും പലയിടത്തും ശക്തമായ മഴയുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഇന്നലെ കൂടുതൽ മഴ രേഖപ്പെടുത്തിയത്, 12 സെൻറീമീറ്റർ. ഉരുൾപൊട്ടൽ മേഖലയിലും, നദി […]

India Weather

നിസര്‍ഗ ഇന്ന് ആഞ്ഞടിക്കും, മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക

മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേയ്ക്ക് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറി. ശക്തമായ മഴയാണ് നിസർഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലും രേഖപ്പെടുത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് 120 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് […]