Kerala Weather

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; മത്സ്യബന്ധനത്തിനും വിലക്ക്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 65 കിലോമിറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിന്ന് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് […]

Kerala Weather

സംസ്ഥാനത്ത് മഴ ശ്കതമാകും : ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ യെല്ലോ അലർട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. ആന്ധ്ര – ഒഡിഷ തീരത്തെ ന്യൂനമർദ്ദം കാരണം അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാണ്. ഇതിനാൽ കേരള തീരത്ത് ആകെ […]

Kerala Weather

സംസ്ഥാനത്ത് കാലവർഷം ദുർബലം; ഈ മാസം 15 ന് ശേഷം മഴ ശക്തമാകുമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൺസൂൺ കാലത്തുണ്ടായ മാറ്റങ്ങൾ പുതിയ കാലാവസ്ഥ ഘടനയിലേക്കുള്ള മാറ്റം ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്. മീനച്ചൂടിനെ വെല്ലുന്ന മിഥുനച്ചൂടാണ് സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെടുന്നത്. സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവിൽ തലസ്ഥാനമാണ് മുൻപിൽ. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു മാത്രമാണ്.കാലവർഷത്തിന് മുൻപേയെത്തിയ […]

Kerala Weather

അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

Kerala Weather

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ള മേഖലകളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു തിരുവനന്തപുരം കളക്ടർ അറിയിച്ചു. ഇന്നു(02 ജൂലൈ) മുതൽ ജൂലൈ ആറു വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻഅറബിക്കടലിലും ഇന്നും നാളെയും (ജൂലൈ 02, 03) വടക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്നു മുതൽ […]

Kerala Weather

സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ഏഴ് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Kerala Weather

സംസ്ഥാനത്ത് അടുത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Kerala Weather

വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും

വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. അതേസമയം നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായേക്കും.

Kerala Weather

സംസ്ഥാനത്ത് കനത്ത മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ രണ്ടു ദിവസം കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മെയ് 29 വരെ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ മൂന്ന് മാസം കൊണ്ട് 729.6 മില്ലി മീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 131 ശതമാനം അധികമഴയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിലവില്‍ കാസര്‍കോട്, വയനാട് ഒഴികെയുളള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടലാക്രമണ സാധ്യത മുന്നില്‍ കണ്ട് തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും […]

Weather

എറണാകുളത്ത് റെഡ് അലേർട്ട്

കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്. ജില്ലാ കളക്ടർ എസ് സുഹാസ് ആണ് വിവരം അറിയിച്ചത്. നാളെയും മറ്റന്നാളും ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. ഇതോടെ, സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ആകെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഒഴികെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ലക്ഷദ്വീപിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, […]