സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. വീടിനുപുറത്തിറങ്ങുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. rain with lightning മേഘാവൃതമായ അന്തരീക്ഷമുള്ള സമയത്ത് കുട്ടികളെ പുറത്തുവിടരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ മരച്ചുവട്ടിലോ നില്‍ക്കരുത്. ഇടിമിന്നലുള്ള സമയത്ത് യാത്ര പരമാവധി ഒഴിവാക്കണം. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ ജാഗ്രത വേണ്ടതുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം പ്രകടമായാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. […]
Weather
മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി
മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി. 136 പേർക്ക് പരിക്കേറ്റു. വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കാണാതായിട്ടുണ്ട്. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, പാൽഗട്ട്, ബീഡ്,ജൽന , ഹിം ഗോളി, ഒസ്മാനാബാദ്,ജില്ലകളിൽ മഴ കനത്തരീതിയിലാണ് ചെയ്യുന്നത്. മറാത്ത്വാഡ മേഖലയിൽ നിന്നും 560 ഓളം പേരെ മാറ്റിപാർപ്പിച്ചു. (heavy rain maharashtra died) മഹാരാജ, മജൽഗാവ് അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. മുംബെയിലും കൊങ്കൺതീരത്തും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ […]
ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില്‍ കനത്ത മഴ; വടക്കന്‍ കേരളത്തിലും മഴ കനക്കും
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ തുടരുന്നു. കനത്ത മഴയില്‍ ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി. rain in north india ആന്ധ്രപ്രദേശിലെ കൃഷ്ണ, വിശാഖപട്ടണം ജില്ലകളിലെ ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. gulab cyclone തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 14 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് തെലങ്കാന ഹൈക്കോടതിയിലെ നടപടികള്‍ സെപ്തംബര്‍ 30 വരെ […]
സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
വടക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടർന്നുള്ള 48 മണിക്കൂറിൽ ഒഡിഷ തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമായേക്കും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി; വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകൾ വെള്ളത്തിനടിയിലായ അവസ്ഥയാണ്. ചത്തീസ്ഗഡിൽ റായ്പൂർ, ഗരിയാബന്ദ് ജില്ലകൾ പൂർണമായും വെള്ളത്തി നടിയിലായി. പൈരിനദി കര കവിഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഹാരാഷ്ട്രയിൽ ഗോദാവരി നദി കരകവിഞ്ഞതോടെ നാസിക് അടക്കമുള്ള മേഖല വെളളപൊക്കത്തിലായി. പഞ്ചാബിൽ രാജ്കോട്ട്, ജാംനഗർ, പോർബന്ധർ, വൽസാദ്, ജുനഘട്ട് ജില്ലകളിലെ വിവിധ ഗ്രാമങ്ങൾ വെള്ളപൊക്കത്തിൽ ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേനയടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം […]
ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ബംഗാൾ ഉൾക്കടല്‍ രൂപപ്പെട്ട ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി മാറിയതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം,എറണാകുളം , ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ദുർബലമായേക്കും. കേരളം ,കർണാടക ,തമിഴ്നാട് ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് […]
ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ നാളെ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത. […]
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും – വടക്കൻ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തോടെ മഴ ശമിച്ചേക്കും.കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസമില്ല.
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് ഒഴികെയുള്ള 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴച ഏഴ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും.ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 60 കിമി […]
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ ചൊവ്വാഴ്ച വരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ […]