Uncategorized

കർണാടകയിൽ ബിജെപിക്ക് തിരിച്ചടി; മൂന്നാം സര്‍വേയിലും തോല്‍വി പ്രവചിച്ച് സർവേ ഫലം

കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സർവേ ഫലം. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മങ്ങലേൽപ്പിക്കുന്നതാണ് അഭിപ്രായ സർവേ റിപ്പോർട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി ബിജെപിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും വമ്പൻ പ്രചാരണമാണ് നടത്തുന്നത്. ഇതിനിടെ കർണാടകയിൽ […]

Uncategorized

അരിക്കൊമ്പനെ മയക്കുവെടി വെച്ചു; ദൗത്യം വിജയത്തിലേക്ക്

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടി വച്ചു. ഇതോടെ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. മയക്കുവെടിയേറ്റ ആന പരിഭ്രാന്തനായി ചോല വനത്തിന് അകത്തേയ്ക്ക് പോയിരിക്കുകയാണ്. ഇനി അര മണിക്കൂർ നിർണായകമാണ്. വെടിയേറ്റ ശേഷം എത്ര കിലോമീറ്റർ ​ദൂരത്തേയ്ക്ക് അരിക്കൊമ്പൻ പോകുമെന്ന് വ്യക്തമല്ല. ആനയെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുകയാണ് വനം വകുപ്പ്. അരുൺ സക്കറിയയാണ് മയക്കുവെടി വെച്ചത്. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയതിനാലായിരുന്നു വെടിവെയ്ക്കാൻ വൈകിയത്. പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ അകറ്റിയ ശേഷമാണ് […]

Uncategorized

ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളികളും; മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

ഇറാനിയൻ നേവി ഇന്നലെ പിടിച്ചെടുത്ത അമേരിക്കൻ എണ്ണക്കപ്പലിൽ മലയാളിയും. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ് മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ ഉള്ളത്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിൻ കപ്പലിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇവരുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യസഹ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചെന്ന് എഡ്വിന്റെ കുടുബം അറിയിച്ചു പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും ഹോസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പൽ […]

Uncategorized

സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല; തുർക്കി വിമാനത്തിനുനേരെ ആക്രമണം

വെടിനിർത്തൽ ദീർഘിപ്പിക്കാൻ പോരാട്ടമുഖത്തുള്ള രണ്ട് കക്ഷികളും സമ്മതിച്ചിട്ടും സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല. വെള്ളിയാഴ്ച രാവിലെ തലസ്ഥാനമായ ഖർത്തൂമിലും ഇരട്ട നഗരമായ ഒംദർമാനിലും വൻ സ്ഫോടനങ്ങളും വെടിവെപ്പുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ 72 മണിക്കൂർ നേരത്തേക്കുകൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ സമ്മതിച്ച് മണിക്കൂറുകൾക്കകമാണ് വൻ ഏറ്റുമുട്ടലുണ്ടായത്. സംഘർഷം രൂക്ഷമായ രാജ്യത്തുനിന്ന് വിദേശികളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ നീട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഹ്രസ്വ നേരത്തേക്കുള്ള വെടിനിർത്തൽ പലതവണ പ്രഖ്യാപിച്ചെങ്കിലും ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ ആക്രമണം ഭയന്ന് […]

Uncategorized

മാലിന്യക്കൂനയില്‍ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

പെരുമ്പാവൂർ ഓടക്കാലിയിൽ പ്ലൈവുഡ് ഫാക്ടറിയുടെ പുകയുന്ന മാലിന്യക്കുഴിയിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒരു ദിവസത്തെ തെരിച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. കൊല്‍ക്കത്ത സ്വദേശി നസീര്‍ ഹുസൈന്‍ (22) ആണ് മരിച്ചത്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണ്. ഓടയ്ക്കാലി കമ്പനിപ്പടിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. ഫാക്ടറിക്ക് പിന്നില്‍ അമ്പതടിയോളം താഴ്ചയുള്ള ഭാഗത്ത് പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. മാലി​ന്യത്തി​ന് തീപി​ടി​ച്ചപ്പോൾ അണയ്ക്കാൻ വെള്ളം പമ്പു ചെയ്യുന്നതിനിടെ നസീർ തീയിലേക്ക് വീഴുകയായിരുന്നു.

Uncategorized

സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ കുടുംബം ജിദ്ദയിലെത്തി; സ്വീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍

സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയെയും മകളെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു. ഏപ്രില്‍ 156നായിരുന്നു ആല്‍ബര്‍ട്ട് കൊല്ലപ്പെട്ടത്. അതിനിടെ സുഡാനില്‍ […]

Uncategorized

ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; നിയന്ത്രണം ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാല്‍

സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതം തടസപ്പെടും. ജനശതാബ്ദി എക്‌സ്പ്രസ് ഇരുഭാഗത്തേക്കും ഇന്ന് സര്‍വീസ് നടത്തില്ല. രപതിസാഗര്‍ എക്‌സ്പ്രസ് സര്‍വീസിന് ഭാഗിക നിയന്ത്രണം ഇന്നുണ്ടാകും. ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാലാണ് ഇന്ന് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. രപ്തി സാഗര്‍ എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനുമിടയില്‍ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ […]

Uncategorized

ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികൾ; താരങ്ങൾ ഉൾപ്പെടെയുള്ള വിഐപികൾ; ആദ്യ യാത്ര ഇങ്ങനെ

വന്ദേ ഭാരത് ഓടിത്തുടങ്ങിയപ്പോൾ ആദ്യ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേർക്ക് മാത്രമായിരുന്നു.  ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികളായിരുന്നു. ഇതിൽ ഒന്നാമത്തെ കോച്ചിലെ വിദ്യാർത്ഥികൾക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്. മൂന്നാമത്തെ കോച്ചിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിയുരന്നു. നാലാം കോച്ചിൽ റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ സ്‌നേഹികളുമായിരുന്നു. അഞ്ചും ആറും കോച്ചുകളിൽ മാധ്യമ പ്രവർത്തകർ ഇടംപിടിച്ചു. ബാക്കി കോച്ചുകളിൽ ക്ഷണിക്കപ്പെട്ടവർ മുതൽ ബിജെപി പ്രവർത്തകർ വരെ ഇടംനേടി. എക്‌സിക്യൂട്ടീവ് കോച്ചിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗുരുരത്‌നം […]

Uncategorized

പെരുന്നാൾ ദിവസം ഉമ്മയോട്​ ഫോണിൽ സംസാരിക്കവെ വാഹനാപകടം; മലയാളി യുവാവ് ഉമ്മുൽഖുവൈനിൽ മരിച്ചു

ഉമ്മുൽഖുവൈനിൽ മലയാളി യുവാവ് വാഹനമിടിച്ചു മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്. റിട്ട. ഡി വൈ എസ് പി ടി ടി അബ്ദുൽജബ്ബാറിന്റെ മകനാണ്. റോഡരികിൽ ഉമ്മായോട്​ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടു വന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു.ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ. […]

Uncategorized

കോഴിക്കോട് സ്വദേശിനിയായ മലയാളി നഴ്‌സ്‌ മക്കയിൽ മരണപ്പെട്ടു

കോഴിക്കോട് സ്വദേശിനിയായ മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന അസ്‌നയാണ് മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനിയാണ് അസ്‌ന. ഇന്ന് രാവിലെ 10 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരണം സംഭവിച്ചത്. തലവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ […]