പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി. ഒരു മാസത്തേക്കാണ് സമയം നീട്ടിയത്. ഇന്ന് സമയം അവസാനിക്കാൻ ഇരിക്കെയാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെതാണ് തീരുമാനം. യു.എ.ഇ ഔദ്യോഗിക വാർത്താഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർബന്ധിത ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ഐ.സി.എ അനുമതി […]
UAE
യു.എ.ഇ അജ്മാനില്‍ തീപിടിത്തം
മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തില്‍ 120 കടകൾ കത്തിനശിച്ചു. ഇതില്‍ മലയാളികളുടെ 25 കടകളും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കടയില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തിക്കിടെയുണ്ടായ തീപൊരിയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുന്നേ തീ മറ്റു കടകളിലേക്കും പടരുകയായിരുന്നു. വൻതുകയുടെ നഷ്ടം നേരിട്ടതായി കച്ചവടക്കാർ മീഡിയവണിനോട് പറഞ്ഞു. […]
അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി; ചുട്ടുപൊള്ളി സൗദി
എന്നാല്‍ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു സൗദിയില്‍ വേനല്‍ ചൂട് ശക്തമായി. കിഴക്കന്‍ പ്രവശ്യയില്‍ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി വരെയായി ഉയര്‍ന്നു. എന്നാല്‍ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. അടുത്ത ഒരാഴ്ച കൂടി ഇവിടങ്ങളില്‍ പേമാരിക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തപ്പെട്ടത് സൗദിയിലാണ്. അല്‍ഖസ്സീം സര്‍വകലാശാല കാലാവസ്ഥാ വിഭാഗം പ്രഫസര്‍ ഡോ.അബ്ദുല്ല അല്‍ […]
ലാഭം മുന്നിൽകണ്ട് ചാർട്ടേഡ് വിമാനം; കെ.എം.സി.സിയിൽ വിവാദം പുകയുന്നു
ഒരു ടിക്കറ്റിന് 200 ദിർഹം വരെ ലാഭമെടുത്താണ് ഷാർജ കെ.എം.സി.സി ടിക്കറ്റ് വിറ്റതെന്ന് ആരോപണം ഉയർന്നിരുന്നു ‘ ഷാർജയിലെയും ദുബൈയിലെയും വിമാന ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് കെ.എം.സി.സിയിൽ വിവാദം പുകയുന്നു. ലാഭം മുന്നിൽകണ്ട് ദുബൈ കെ.എം.സി.സിയുടെ ചാർേട്ടഡ് വിമാനസർവീസ് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ട്രാവൽ ഏജൻസികൾക്ക് ഇരുട്ടടിയായി കെ.എം.സി.സി ടിക്കറ്റ് കച്ചവടം നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ദുബൈ ഷാർജ കമ്മിറ്റികൾ തമ്മിലുള്ള ഏറ്റുമുട്ടൽ […]
സംഘടനകളുടെ ടിക്കറ്റ് വിൽപന; അധികനിരക്ക് ഈടാക്കുന്നുവെന്ന ആരോപണവുമായി യു.എ.ഇയിലെ ട്രാവൽ ഏജൻസികള്‍
കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി സംഘടനകൾ വിമാന ടിക്കറ്റ് വിൽപന നടത്തുന്നതായി യു.എ.ഇയിലെ ട്രാവൽ ഏജൻസികളുടെ ആരോപണം. എയർലൈനുകളിൽ നിന്ന് 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റ് 100 ദിർഹം വരെ അധികം ഈടാക്കിയാണ് സംഘടനകള്‍ മറിച്ചു നൽകുന്നതെന്നാിരുന്നു ട്രാവല്‍ ഏജന്‍സികളുടെ ആരോപണം. ആഗസ്റ്റ് 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക് സർവീസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ […]
വിസയുടെ കാലാവധി തീർന്നവർക്ക് പിഴ അടക്കാതെ നാട്ടിൽപോകാൻ ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകണം
മാർച്ച് ഒന്നിന് മുമ്പ് താമസ വിസയുടെ കാലാവധി തീർന്നവർക്ക് യു.എ.ഇയിൽ നിന്ന് പിഴ അടക്കാതെ നാട്ടിൽപോകാൻ ഇനി ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകണം. യാത്രയുടെ ഏഴ് ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം എന്നാണ് നിബന്ധന. എംബസി അധികൃതർ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീർന്ന് അനധികൃതമായി യു.എ.ഇയിൽ തങ്ങുന്നവർക്ക് ആഗസ്റ്റ് 17 വരെ പിഴയില്ലാതെ നാട്ടിൽപോകാൻ യു.എ.ഇ അധികൃതർ അനുമതി നൽകിയിരുന്നു. ഈ അവസരം വിനിയോഗിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾ […]
ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല
എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. […]
ചൊവ്വയിലേക്ക് യു എ ഇയുടെ വിജയകുതിപ്പ്; ‘ഹോപ് പ്രോബ്’ പ്രയാണം തുടങ്ങി
ചൊവ്വയിലേക്ക് യു എ ഇ വിജയകുതിപ്പ് തുടങ്ങി. അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർന്നു. ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യു എ ഇ സമയം പുലർച്ചെ 1:54 നായിരുന്നു വിക്ഷേപണം. ചരിത്രത്തിൽ ആദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയിൽ കൗണ്ട്ഡൗണിനും ലോകം സാക്ഷിയായി. അൽ അമൽ അഥവാ ഹോപ്പ് എന്നാണ് ഈ ചൊവ്വാ പര്യവേഷണത്തിന് പേര്. യു എ ഇയുടെ മാത്രമല്ല പേര് പോലെ അറബ് ലോകത്തിന്റെ […]
ഫൈസല്‍ ഫരീദിന്‍റെ ചോദ്യംചെയ്യല്‍ യുഎഇയില്‍ തുടരുന്നു; ഇന്ത്യക്ക് കൈമാറുന്നത് വൈകിയേക്കും
ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ. യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം […]
യു എ ഇയിൽ സന്ദർശക വിസയിലുള്ളവർ ആഗസ്റ്റ് 12 ന് മുമ്പ് മടങ്ങണം
ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവർ പിഴ നൽകേണ്ടി വരും. യു എ ഇയിൽ സന്ദർശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവർക്ക് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് വ്യക്തമാക്കി. ഐ സി എ വക്താവ് ബ്രിഗേഡിയർ ഖമീസ് അൽകഅബിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവർ പിഴ നൽകേണ്ടി […]