UAE

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ

തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ അധികൃതർ. അവധിക്കാല വേതനം, സേവനകാലം പരിഗണിച്ചു നൽകുന്ന ബോണസ്, കുടിശിക ശമ്പളം എന്നിങ്ങനെ 3 തരം അവകാശങ്ങൾക്ക് തൊഴിലാളികൾക്ക് അർഹതയുണ്ടെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു

UAE

ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ പുതുക്കി ഇന്ത്യ

ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം. ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ ഇന്ത്യ പുതുക്കി. ഇതോടെ ഒക്ടോബര്‍ 31 വരെ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ പാലിച്ച്‌ ഖത്തറിലേക്ക് മടങ്ങാന്‍ കഴിയും. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാനവിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 ന് ഇന്ത്യ ഖത്തറുമായി എയര്‍ബബിള്‍ കരാര്‍ ഉണ്ടാക്കിയത്. ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് […]

UAE

കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്കൂള്‍ അടക്കേണ്ടി വരുമെന്ന് യു.എ.ഇ

ഈ മാസം 30 ന് രാജ്യത്തെ സ്കൂളുകളിൽ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിർദേശം യു.എ.ഇയിൽ കോവിഡ് കേസുകള്‍ വർധിച്ചാൽ സ്കൂളുകൾ അടക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 30 ന് രാജ്യത്തെ സ്കൂളുകളിൽ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിർദേശം. ദുബൈയിലെ മുഴുവൻ സ്കൂൾ അധ്യാപകരും ജീവനക്കാരും പി.സി.ആർ പരിശോധനക്ക് വിധേയമാകണമെന്ന് കെ.എച്ച്.ഡി.എ നിർദേശിച്ചു. യു.എ.ഇയിൽ കോവിഡ് കേസുകൾ വർധിക്കുകയാണെങ്കിൽ സ്കൂളുകൾ താൽകാലികമായി അടച്ച് പൂർണമായും ഇ ലേണിങിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ […]

UAE

യു.എ.ഇക്ക് യുദ്ധവിമാനം കൈമാറുന്നതു സംബന്ധിച്ച ചർച്ചകളിൽ പുരോഗതിയെന്ന് അമേരിക്ക

അമേരിക്കയും യു.എ.ഇയും തമ്മിലുള്ള പ്രതിരോധ സഹകരണം നിരവധി പതിറ്റാണ്ടുകൾ നീണ്ടതാണ് യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനങ്ങൾ കൈമാറുന്നതു സംബന്ധിച്ച ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക. നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനമാണ് ഇസ്രായേലിനും യു.എ.ഇക്കും ഇടയിൽ ഇപ്പോൾ ഉണ്ടായതെന്നും മറ്റു വിഷയങ്ങളിൽ സമവായം രൂപപ്പെടുമെന്നും അമേരിക്ക വ്യക്തമാക്കി. എഫ് 35 യുദ്ധവിമാനം യു.എ.ഇക്ക് കൈമാറുന്ന കാര്യത്തിൽ ഇസ്രായേൽ, യു.എ.ഇ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിലെ സംഭാഷണം ഏെറ മുന്നോട്ടു പോയതായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറ് വക്താവ് മോർഗൻ ഓർടാഗസ് പ്രതികരിച്ചു. […]

UAE

സ്വർണക്കടത്ത് കേസില്‍ 20 പ്രതികളില്‍ നാല് പേര്‍ യു.എ.ഇയിലെന്ന് എന്‍.ഐ.എ

സ്വർണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ സ്വർണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികള്‍ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റിബിന്‍സ്, സിദ്ദീഖുല്‍ അക്‍ബര്‍, അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍. കള്ളക്കടത്ത് പണം ഇന്ത്യയിലും വിദേശത്തും തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചെന്നും എന്‍.ഐ.എ കോടതിയില്‍. കേസിലെ 20 പ്രതികളില്‍ 4 പേരാണ് യു.എ.ഇയിലുള്ളത് എന്നാണ് എന്‍.ഐ.എ പറയുന്നത്. മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദ്, പത്താംപ്രതിയായ റിബിന്‍സണ്‍ എന്നിവരുടെ […]

Pravasi UAE

ഐ.സി.എ അനുമതിയില്ലാതെ എത്തിയ മലയാളികളെ അടക്കം വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു

അബൂദബിയിൽ കുടുങ്ങിയ മലയാളികൾക്ക് മൂന്നാം ദിവസമായ ഇന്ന് വൈകീട്ടാണ് നാട്ടിലേക്ക് മടങ്ങാനായത് യു.എ.ഇ ഫെഡറൽ അതോറിറ്റിയായ ഐ.സി.എ അനുമതിയില്ലാതെ എത്തിയ കൂടുതൽ പേരെ അബൂദബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നെത്തി അബൂദബി വിമാനത്താവളത്തിൽ കുടുങ്ങിയ നാലു മലയാളികളും ഇവരിൽ ഉൾപ്പെടും. ലക്നോവിൽ നിന്നെത്തിയ 18 ഉത്തർപ്രദേശ് സ്വദേശികളാണ് ഷാർജ വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നത്. അബൂദബിയിൽ കുടുങ്ങിയ മലയാളികൾക്ക് മൂന്നാം ദിവസമായ ഇന്ന് വൈകീട്ടാണ് നാട്ടിലേക്ക് മടങ്ങാനായത്. ദുബൈ വിമാനത്താവളം മുഖേനയായിരുന്നു […]

UAE

സൗദി റെയില്‍വേക്ക് അന്താരാഷ്ട്ര അവാര്‍ഡ്

അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ പാലിച്ചുള്ള തൊഴില്‍ അന്തരീക്ഷം, ട്രൈയിനുകളുടെ നടത്തിപ്പ്, പ്രവര്‍ത്തനം, പരിപാലനം എന്നിവ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. സൗദി റെയില്‍വേയെ ഈ വര്‍ഷത്തെ സുരക്ഷക്കുള്ള അന്താരാഷ്ട്രാ അവാര്‍ഡിനായി തെരഞ്ഞെടുത്തു. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ആരോഗ്യം, സുരക്ഷാ, പാരിസ്ഥിതിക അപകട സാധ്യതകള്‍ എന്നിവ വിലയിരുത്തിയാണ് കൗണ്‍സില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. കമ്പനി സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ രണ്ടാമത്തെ അവാര്‍ഡിനായാണ് സൗദി റെയില്‍വേയെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ […]

UAE

രോഗികളെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റാന്‍ അബൂദബി പൊലീസിന്‍റെ ഐസൊലേഷൻ ക്യാപ്സൂൾ

അബൂദബിയിൽ പകർച്ചവ്യാധിയുള്ളവരെ എയർ ആംബുലൻസിൽ ആശുപത്രികളിലെത്തിക്കാൻ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചു അബൂദബിയിൽ പകർച്ചവ്യാധിയുള്ളവരെ എയർ ആംബുലൻസിൽ ആശുപത്രികളിലെത്തിക്കാൻ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നതെന്ന് അബൂദബി പൊലീസ് അറിയിച്ചു. രോഗിയുടെ സുരക്ഷക്കൊപ്പം ആരോഗ്യപ്രവർത്തകർക്കും വൈമാനികർക്കും രോഗബാധയുടെ ആശങ്കയില്ലാതെ പ്രവർത്തിക്കാം എന്നാണ് ഈ ഐസൊലേഷൻ ക്യാപ്സ്യൂളിന്റെ പ്രത്യേകയെന്ന് അബൂദബി പൊലീസിന്റെ എവിയേഷൻ മെഡിസിൻ സ്പെഷ്യലിസ്റ്റ് മേജർ അലി സെയ്ഫ് ആൽ ദൊഹൂരി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ […]

UAE

ദുബൈയിലേക്ക് വരാൻ മുൻകൂർ അനുമതി വേണോ? എയർ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പിൽ ആശയക്കുഴപ്പം

യുഎഇയിലേക്ക് വരുന്ന പ്രവാസികൾക്ക് ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല എന്ന് രണ്ടുദിവസം മുമ്പാണ് ഫെഡറൽ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെയും അറിയിപ്പുണ്ടായത് റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക് ദുബൈയിലേക്ക് വരാൻ ജിഡിആര്‍എഫ്എയുടെ അനുമതി വേണമോ എന്നത് സംബന്ധിച്ച് ആശയകുഴപ്പം തുടരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഇടക്കിടെ നൽകുന്ന പരസ്പരവിരുദ്ധമായ അറിയിപ്പുകളാണ് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. യുഎഇയിലേക്ക് വരുന്ന പ്രവാസികൾക്ക് ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല എന്ന് രണ്ടുദിവസം മുമ്പാണ് ഫെഡറൽ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെയും അറിയിപ്പുണ്ടായത്. […]

UAE

ദുബൈ യാത്രക്ക് ഇനി അനുമതി വേണം

മുൻ‌കൂർ അനുമതി വേണ്ട എന്ന തീരുമാനം ദുബൈ അധികൃതർ പിൻവലിച്ചു ദുബൈയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി മുതൽ ദുബൈ ജനറൽ ഡയറക്ടറൈറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് വകുപ്പിൻറെയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്‍റെയോ (ഐ.സി.എ/ ജി.ഡി.ആർ.എഫ്.എ) മുൻകൂർ അനുമതി വേണം. എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇക്കാര്യം അറിയിച്ചത്. മുൻകൂർ അനുമതി വേണ്ട എന്ന തീരുമാനം ദുബൈ അധികൃതർ പിൻവലിച്ചു എന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. Attention Dubai-bound passengers! Dubai […]