പള്ളികളിൽ പൂർണമായും പൗരന്മാരായ ഇമാമുമാരെ നിയമിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പിലാക്കും. പള്ളികളിലെ പ്രഭാഷണങ്ങളിലും നോട്ടീസ് വിതരണങ്ങളിലും സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ ഭൂരിഭാഗവും സ്വദേശികളാണ്. എന്നാൽ ചില കച്ചവട കേന്ദ്രങ്ങളിലും സ്ഥാപനങ്ങളോട് ചേർന്നുമുള്ള പള്ളികളിൽ ഇമാമുമാരായി വിദേശികളുണ്ട്. സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി സ്വദേശികളെ തന്നെ നിയമിക്കാനാണ് ശ്രമം. ഇതിനായി ഇസ്‍ലാമികകാര്യ മന്ത്രാലയവും മുനിസിപ്പൽ മന്ത്രാലയവും ചേർന്ന് പദ്ധതി തയ്യാറാക്കും. പള്ളികളിൽ […]
UAE
കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം
രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. എന്നാല്‍ കുത്തിവെപ്പെടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുമെന്നും മന്ത്രാലയം ഉന്നത പ്രതിനിധി പറഞ്ഞു. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ സോഹ അല്‍ ബയാത്താണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് ഉടന്‍ ലഭ്യമാക്കും. എന്നാല്‍ ജനങ്ങളെ നിര്‍ബന്ധിച്ച് കുത്തിവെപ്പ് എടുപ്പിക്കില്ല. താല്‍പര്യമുള്ളവര്‍ മാത്രം എടുത്താല്‍ മതി. അതേസമയം കുത്തിവെപ്പിലൂടെ സ്വന്തം ശരീരത്തെയും സമൂഹത്തെയും രക്ഷിക്കേണ്ടതിന്‍റെ […]
ദുബൈയിലെ 766 മസ്ജിദുകളിൽ അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ആരംഭിക്കും
ദുബൈയിലെ 766 മസ്ജിദുകളിൽ അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ആരംഭിക്കുമെന്ന് ദുബൈ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും വിശ്വാസികളെ നമസ്കാരത്തിന് പ്രവേശിപ്പിക്കുക. കൂടുതൽ വിശ്വാസികൾക്ക് അവസരം നൽകാൻ 60 പള്ളികളിൽ കൂടി ജുമുഅ തുടങ്ങും. യു.എ.ഇയിലെ പള്ളികളിൽ ഡിസംബർ നാല് മുതൽ ജുമുഅ നമസ്കാരം പുനരാംഭിക്കാൻ യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി അനുമതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 766 പള്ളികളിൽ ജുമുഅ തുടങ്ങുന്നതെന്ന ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് […]
ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തി ഖത്തര്‍
ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തി ഖത്തര്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വില മാറ്റമില്ലാതെ തുടരും. നവംബര്‍ മാസത്തെ അപേക്ഷിച്ച് വലിയ വ്യത്യാസങ്ങളില്ലാതെയാണ് ഡിസംബര്‍ മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഡീസലിന് മാത്രം അഞ്ച് ദിര്‍ഹം വില കൂടും. എന്നാല്‍ പെട്രോള്‍ വില മാറ്റമില്ലാതെ തുടരും. നവംബറില്‍ ഒരു റിയാല്‍ 10 ദിര്‍ഹമായിരുന്നു ഡീസല്‍ ലിറ്ററിന്‍റെ നിരക്കെങ്കില്‍ ഡിസംബര്‍ മാസം ഒരു റിയാല്‍ 15 ദിര്‍ഹമാണ് വില. പ്രീമിയം ഗ്രേഡ് […]
ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്..
ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍ ഒമാന്‍ വിട്ടതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 11.38 ലക്ഷമാണ്. ഇതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം പൊതുമേഖലയിലെ […]
‘പ്രവാസികള്‍ക്ക് ഇനി സമ്പൂർണ ഉടമസ്ഥത’; വന്‍ നിയമ മാറ്റവുമായി യു.എ.ഇ
യു.എ.ഇയിൽ ഇനി പ്രവാസികളുടെ സമ്പൂർണ ഉടമസ്ഥതയിൽ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്പനി ഉടമസ്ഥാവകാശ നിയമത്തിൽ പ്രസിഡന്റാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. കമ്പനി ഉടസ്ഥവകാശ നിയമത്തിൽ വലിയ മാറ്റങ്ങളാണ് യു.എ.ഇ പ്രഖ്യാപിച്ചത്. ഭേദഗതികളിൽ പലതും ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് […]
മോഷ്ടാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പെൺമക്കൾക്ക് ഗോൾഡ് കാർഡ് വിസ നല്‍കി ദുബൈ
അഞ്ച് മാസം മുമ്പ് മോഷ്ടാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ദമ്പതികളുടെ രണ്ട് പെൺമക്കൾക്കും പത്ത് വർഷത്തേക്കുള്ള ഗോൾഡ് കാർഡ് വിസ നൽകി ദുബൈ. ഇവരുടെ പഠന, താമസ ചെലവുകൾ പൂർണമായും ദുബൈ ഏറ്റെടുത്തു. 18, 13 വയസുള്ള കുട്ടികൾക്ക് പുറമെ, മരണപ്പെട്ടവരുടെ മാതാപിതാക്കൾക്കും ഗോൾഡ് കാർഡ് വിസ നൽകി. ദുബൈയിലെ കനേഡിയൻ യൂനിവേഴ്സിറ്റിയിലും റെപ്റ്റൺ സ്കൂളിലുമാണ് കുട്ടികൾക്ക് പൂർണ സ്കോളർഷിപ്പോടെ പഠന സൗകര്യം ഏർപെടുത്തുക. സൗകര്യപ്രദമായ സ്ഥലത്ത് ഇവർക്കും രക്ഷിതാക്കൾക്കും താമസമൊരുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇവർക്കുള്ള നിയമ […]
മുഴുവന്‍ യാത്രക്കാർക്കും കോവിഡ് ഇൻഷൂറൻസ് പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്
മുഴുവൻ യാത്രക്കാർക്കും കോവിഡ് ഇൻഷൂറൻസ് പരിരക്ഷ പ്രഖ്യാപിച്ച് ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ്. ഡിസംബർ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനൂകൂല്യം. കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേകം ചാർജ് ഈടാക്കാതെയാണ് എമിറേറ്റ്സ് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ്നൽകുന്നത്. ടിക്കറ്റ് തുകയിൽ ഇൻഷൂറൻസും ഉൾപ്പെടും. എ.ഐ.ജി ട്രാൽ ഇൻഷൂറസുമായി സഹകരിച്ചാണ് പദ്ധതി. ഡിസംബർ ഒന്ന് മുതലാണ് ആനുകൂല്യം ലഭിക്കുക. വിമാന യാത്രാരംഗത്ത് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യമെന്ന് അധികൃതർ അവകാശപ്പെട്ടു. എമിറേറ്റുസുമായി കോഡ് ഷെയറിങുള്ള വിമാനങ്ങൾക്കും ഇത് ബാധകമാണ്. ഈ […]
‘ക്വാറന്‍റയിൻ രാഷ്ട്രീയം’ ചൂടുപിടിക്കുന്നു; കേന്ദ്രസർക്കുലർ തള്ളിയ കേരളത്തിനെതിരെ പ്രതിഷേധം
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന ആരോപണം ശക്തം. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ എത്തുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തൽ. മൂന്നു ദിവസത്തിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റി നെഗറ്റീവ് റിസൽട്ടുമായി വരുന്ന പ്രവാസികൾക്ക് ക്വാറൻറയിൻ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. ഈ മാസം അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ കേന്ദ്രം പുറത്തിറക്കിയത്. എന്നാൽ പതിനാലു ദിവസത്തെ ക്വാറൻറയിൻ […]
ആഘോഷങ്ങൾ നിയന്ത്രിച്ച് യു.എ.ഇ; മുൻകൂർ അനുമതിയില്ലാതെ പൊതുപരിപാടികൾ പാടില്ല
അടുത്തമാസം ദേശീയദിനവും ക്രിസ്മസും ഉൾപ്പെടെ ആഘോഷങ്ങൾ പലത് വരാനിരിക്കെ സ്വകാര്യ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തി യു.എ.ഇ സർക്കാറിന്റെ മുന്നറിയിപ്പ്. മുൻകൂർ അനുമതിയില്ലാതെ സംഗീത കച്ചേരിയും ഓഫീസുകളിൽ ആഘോഷവും സംഘടിപ്പിക്കരുതെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. കോവിഡ് മുൻകരുതൽ പാലിക്കാതെ ഒരു ചടങ്ങും അനുവദിക്കില്ലെന്നാണ് യു.എ.ഇ ദേശീയദുരന്തനിവാരണ സമിതി വ്യക്തമാക്കുന്നത്. ഓഫീസുകളിലും തൊഴിലിടങ്ങളിലും പാർട്ടികളും ഒത്തുകൂടലും സംഘടിപ്പിക്കരുത്. ദേശീയദിനാഘോഷം പതാക നാട്ടിയും തോരണങ്ങൾ ചാർത്തിയും ചുരുങ്ങിയ നിലയിൽ മതി. സ്വകാര്യ ഇടങ്ങളിൽ പാർട്ടികളും ഒത്തുചേരലും അനുവദിച്ചിട്ടില്ല. മുൻകൂർ അനുമതിയോടെ […]