Travel World

ഒമാനിലേക്കുള്ള വിസ രഹിത പ്രവേശനം നിലവിൽ വന്നു

ഇന്ത്യക്കാർ അടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നു. പത്ത് ദിവസമായിരിക്കും ഒമാനിൽ തങ്ങാൻ അനുമതിയുണ്ടാവുക. വിസാ രഹിത പ്രവേശനം കർശന നിബന്ധനകളോടെയാകും നടപ്പിലാക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആന്റ് റെസിഡൻസ് വിഭാഗം കേണൽ അൽ സുലൈമാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്ത് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും അധികമായി തങ്ങിയ ഓരോ ദിവസവും പത്ത് റിയാൽ എന്ന കണക്കിൽ പിഴ ഈടാക്കുകയും ചെയ്യും. […]

Travel

ബസ് ടിക്കറ്റ് നിരക്ക് പകുതി കൂട്ടി; കോവിഡ് കാലത്തേക്ക് മാത്രം

നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം സംസ്ഥാനത്ത് ബസ് ചാര്‍ജ് അമ്പത് ശതമാനം വര്‍ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസ 1.10 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് കോവിഡ് ഘട്ടത്തില്‍ മാത്രമുള്ളതാണെന്നും സ്ഥിരമായ ചാര്‍ജ് വര്‍ധനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍, പരിഷ്‌കരിച്ച ചാര്‍ജിന്റെ പകുതി നല്‍കണം. നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി […]

Travel

സിലിഗുരി – നോര്‍ത്ത് ഈസ്റ്റിലേക്കുള്ള പ്രവേശന കവാടം

ഡൽഹിയിൽ നിന്ന് സിലിഗുരിയിലേക്ക് വിമാനം കയറുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. യാത്രമധ്യേ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ കാഞ്ചൻജങ്കയുടെ ആകാശകാഴ്ച്ച കാണാമെന്ന പ്രതീക്ഷ. പക്ഷെ പടർന്നൊഴുകിയ മേഘങ്ങൾ കാഞ്ചൻജങ്കയെ മറച്ചു. രണ്ടേക്കാൽ മണിക്കൂറോളം നീണ്ട വിമാനയാത്രയ്ക്കൊടുവിൽ ബാഗ്ദോഗ്രയിലെ വിമാനത്താവളത്തിലെത്തി. തീരെചെറിയ വിമാനത്താവളം. പക്ഷെ തിരക്കേറെയാണ് ബാഗ്ദോഗ്രയിൽ. സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന വിമാനത്താവളം കൂടിയാണ് ഇത്. ആർമിയുടെ പറന്നുയരുന്ന ഡ്രോണർ വിമാനങ്ങളും ഹൈലിക്കോപ്റ്ററുകളുമെല്ലാം കാണാം. ഹിമാലയത്തിൻറെ താഴ്വരയിൽ, സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിലാണ് സിലിഗുരി. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വലിയ പ്രാധാന്യമുണ്ട് […]

Travel

അന്റാർട്ടിക കീഴടക്കിയ സാഹസികന്‍റെ യാത്രയെ പ്രണയിക്കുന്നവരോടുള്ള രണ്ട് മന്ത്രങ്ങൾ

അന്റാർട്ടിക കീഴടക്കി സാഹസിക യാത്ര ചെയ്ത ആദ്യ വ്യക്തി അദ്ദേഹത്തിന്റെ യാത്രയിലെ പ്രയാസങ്ങളെ അതിജീവിച്ച രണ്ട് മന്ത്രങ്ങൾ പറയുന്നു. ഒരു കൂട്ട് ഹിമപാദുകം ഉപയോഗിച്ച് രണ്ട് മാസത്തെ സാഹസിക യാത്രക്കൊടുവിലാണ് കോലിൻ ഒബ്റാഡേ അന്റാർട്ടിക കീഴടക്കുന്നത്. തണുത്ത മഞ്ഞിൽ കാലുറക്കാൻ പതറാത്ത ശക്തിയുണ്ടാവണമെന്ന് അദ്ദേഹം പറയുന്നു. മാനസികവും ശാരീരികവുമായ ശക്തി അത്യാവശ്യമാണ്. ഒരിക്കലും പിന്തിരിയാത്ത ദ്യഢനിശ്ചയമുണ്ടാവണം. പ്രക്യതി അതിന്റെ രൂക്ഷത മുഴുവൻ പുറത്തെടുക്കുമ്പോൾ അതിനെ അതിജീവിക്കാൻ അദ്ദേഹം സ്വന്തത്തോട് തന്നെ ഉറപ്പിച്ചുകൊണ്ടിരുന്നത് രണ്ട് മന്ത്രങ്ങളായിരുന്നു. കോലിൻ ഒബ്റാഡേ […]