ഐഫോണിന്റെ 15 സീരീസ് വിപണിയില്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഫോണ്‍ കൂടാതെ സീരീസ് 9, അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായ ഡൈനാമിക് ഐലന്‍ഡ് ഉള്‍പ്പെടുത്തിയാണ് 15 സീരീസിലെ എല്ലാ ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ എല്ലാ ഐഫോണ്‍ മോഡലുകളും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എത്തുന്നുണ്ട്.(Apple iPhone 15 […]
Technology
ഗൂഗിള്‍ സെര്‍ച്ചിന് എഐ ശക്തി; പുതിയ ഫീച്ചര്‍ ഉടന്‍
ഇന്ത്യയിലെ ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ഇനി എഐ സെര്‍ച്ചും ലഭ്യമായി തുടങ്ങും. സര്‍ച്ച് ചെയ്യുമ്പോള്‍ എഐ സഹായം ലഭിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വ്യാഴാഴ്ച മുതല്‍ പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. ഇന്ത്യയ്ക്ക് പുറമേ ജപ്പാനിലും ഈ ഫീച്ചര്‍ ലഭ്യമാകും. സെര്‍ച്ച് ലാബുകള്‍ വഴി സൈന്‍ അപ്പ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ക്രോമിലും ആപ്പിലും എഐ സെര്‍ച്ച് സേവനം ലഭിക്കും. ജപ്പാനില്‍ പ്രദേശിക ഭാഷകളിലും ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുമാണ് സേവനം ലഭിക്കുക. […]
അകലെ നിന്ന് കാണുന്നത് പോലെയല്ല; ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത്
ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ലാൻഡർ ഇമേജർ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( Chandrayaan 3 Lander Shares Its First Video From Moon Surface ) ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ഇന്നലെ പര്യവേഷണം ആരംഭിച്ചു. റോവർ മൊബിലിറ്റി പ്രവർത്തനങ്ങളും തുടങ്ങി. ലാൻഡർ മൊഡ്യൂൾ […]
ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടം ഇന്ന്; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും
ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ ഇന്ന് വേര്‍പെടും. ഇതിന്റെ സമയം ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ചന്ദ്രനില്‍ നിന്ന് 153 മുതല്‍ 163 വരെ ദൂരമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 3 ഉള്ളത്. ഇന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ വച്ച് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും. ദൗത്യത്തിലെ നിര്‍ണായക ഘട്ടത്തില്‍ ഒന്നാണിത്. 23 ന് വൈകീട്ട് 5.47 ന് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ സൗത്ത് പോളില്‍ […]
കുതിപ്പ് തുടര്‍ന്ന് ചാന്ദ്രയാന്‍; നാലാം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ ഇന്ന്
ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥമാറ്റം നടക്കുക. നിലവില്‍ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ നിന്ന് പരമാവധി 1437 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ വലം വയ്ക്കുക ആണ്. ഇന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്നതോടെ പേടകം ചന്ദ്രന്റെ ആയിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിക്കും. അവസാന ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ മറ്റന്നാള്‍ ആണ് നടക്കുക അതോടെ ചന്ദ്രയാന്‍ മൂന്ന് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം […]
ലോണ്‍ കിട്ടുമോ? സിബില്‍ സ്‌കോര്‍ ഇനി ഗൂഗിള്‍ പേയില്‍ അറിയാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യുപിഐ പേയ്‌മെന്റ് പ്ലാറ്റ് ഫോമാണ് ഗൂഗിള്‍ പേ. ഇടയ്ക്ക് പേയ്‌മെന്റ് തടസം നേരിടുന്നത് ഗൂഗിള്‍ പേ വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും നിരവധി ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേയിലുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനകരമായ ഫീച്ചര്‍ ഗൂഗിള്‍ പേ അവതരിപ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കള്‍ സിബില്‍ സ്‌കോര്‍ എളുപ്പത്തില്‍ പരിശോധിക്കാനുള്ള ഫീച്ചറാണ് ഗൂഗിള്‍ പേയില്‍ എത്തിച്ചിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാനുള്ള ഉപയോക്താക്കളുടെ ശേഷിയെ വായ്പനല്‍കുന്നവര്‍ വിലയിരുത്തുന്നത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ തന്നെ ഇത് അറിയുകയെന്നത് ഏറെ […]
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 മുന്‍പായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുമോ റഷ്യയുടെ ലൂണ 25?
ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര ദൌത്യവുമായി ഇഞ്ചോടിഞ്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് റഷ്യ. റഷ്യ അവസാനമായി ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട് ആവാനൊരുങ്ങുമ്പോഴാണ് ലൂണ 25 ദൌത്യത്തിലൂടെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാന്‍ റഷ്യ ശ്രമിക്കുന്നത്. ചന്ദ്രോപരിതലത്തെ പഠിക്കാനും ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്താനും ലക്ഷ്യമിട്ടുള്ളതാണ് ലൂണ 25. ഓഗസ്റ്റ് 11 നാണ് ലൂണ 25 നെ വിക്ഷേപിക്കുക. എന്നാല്‍ ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുമെന്ന് കണക്കാക്കുന്ന ഓഗസ്റ്റ് 23ന് തന്നെയാണ് ലൂണ 25 ഉം ചന്ദ്രനെ തൊടുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങാന്‍ ലക്ഷ്യമിട്ടുള്ളതാണ് രണ്ട് […]
ചന്ദ്രനരികിൽ.. ചന്ദ്രയാൻ 3 രണ്ടം ഘട്ട ഭ്രമണപഥ താഴ്‌ത്തലും വിജയകരം
ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും.നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച രാത്രി ആദ്യഘട്ട […]
നെറ്റ്ഫ്‌ളിക്‌സില്‍ സിരീസുകളോടും സിനിമകളോടും ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാം; പുതിയ അപ്‌ഡേറ്റ്
നെറ്റ്ഫ്‌ളിക്‌സില്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് സിനിമകളോടും സിരീസുകളോടും ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാം. തമ്പ്സ് അപ്പ്, ഡബിള്‍ തമ്പ്സ് അപ്പ്, തമ്പ്സ് ഡൗണ്‍ ബട്ടനുകള്‍ പുതിയ അപ്‌ഡേറ്റില്‍ അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സില്‍. നിലവില്‍ ഐഒഎസ് പതിപ്പില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. മുന്‍പ് ഉണ്ടായിരുന്ന ഫൈവ്സ്റ്റാര്‍ റേറ്റിങ് സംവിധാനം മാറ്റിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് കണ്ടന്റ് കാണിക്കുന്നതിന് വേണ്ടിയാണ് പുതിയ അപ്‌ഡേഷന്‍. ആന്‍ഡ്രോയിഡിലും മറ്റും നെറ്റ്ഫ്ളിക്സ് ആസ്വദിക്കുന്നവര്‍ക്ക് ഉള്ളടക്കം തിരയുന്ന വേളയിലും ലൈക്കും ഡിസ് ലൈക്കും അറിയിക്കാം. […]
പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ; ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനിറങ്ങാന്‍ ലൂണ 25
ബഹിരാകാശ ദൗത്യങ്ങളില്‍ പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ. ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനൊരുങ്ങുകയാണ് റഷ്യയുടെ ലൂണ 25. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഇതിന് ശേഷം ഇപ്പോഴാണ് വീണ്ടും ചന്ദ്രനിലേക്ക് സോഫ്റ്റ്‌ലാന്‍ഡിങ് റഷ്യ നടത്താന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് ഈ ദൗത്യം കുതിച്ചുയരുന്നത്. 1959ല്‍ ലൂണ 1 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ചെങ്കിലും ഇതു നടന്നില്ല. ഇതേവര്‍ഷം തന്നെ ലൂണ 2 ലാന്‍ഡിങ് നടത്തിയിരുന്നു. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് പകരം ഇടിച്ചിറക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിലെത്തുന്ന ആദ്യ മനുഷ്യ […]