ചന്ദ്രനില്‍ പുതിയ കാല്‍വെപ്പുമായി ചൈന. ചൈനയുടെ ചാങ് ഇ-4 പേടകം ചന്ദ്രനില്‍ ഇറങ്ങി. പ്രാദേശിക സമയം ഇന്നലെ 10:26-നാണ് വാഹനം ചന്ദ്രനില്‍ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ഭാഗത്തുള്ള ഐയ്റ്റ്കന്‍ മേഖലയെ കുറിച്ച് പഠിക്കുകയാണ് പ്രധാനലക്ഷ്യം. ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ വിദൂരഭാഗത്തേക്ക് അയച്ച പേടകമാണ് ചാങ് ഇ-4. ഡിസംബര്‍ 8-ന് വിക്ഷേപിച്ച പേടകം 12ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തി. തുടര്‍ന്ന് 18 ദിവസത്തെ യാത്രക്ക് ശേഷമാണ് പേടകം ലക്ഷ്യ സ്ഥാനത്ത് ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ഭാഗത്തുള്ള […]
Technology
വംശനാശം നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കാന്‍ മിനിയേച്ചര്‍ ട്രാക്കിംങ് ഉപകരണം
വംശനാശം നേരിടുന്ന കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ച് ഫ്രാന്‍സില്‍ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍. ഇന്‍റര്‍നെറ്റില്‍ കണക്ട് ചെയ്തിരിക്കുന്ന മിനിയേച്ചര്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വംശനാശം നേരിടുന്ന മൃഗങ്ങളെ ഇവര്‍ സംരക്ഷിക്കുന്നത്. സാങ്കേതിക കമ്പനിയായ സിംഗ്ഫോക്സ് വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മൃഗങ്ങളെ സംരക്ഷിക്കുന്നത്. ഇത്തരത്തില്‍ മൃഗങ്ങളെ വീക്ഷിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ വംശനാശം സംഭവിച്ചിരിക്കുന്നത് കാണ്ടാമൃഗങ്ങള്‍ക്കാണ്. അവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ വംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ക്യാമറകള്‍, ഇന്‍ഫ്രാറെഡ്, […]