Technology

ഷവോമി പേടി; വിലകുറച്ച് ഒപ്പോയും അസ്യൂസും, കുറവ് ആറായിരം രൂപ വരെ

ഷവോമി ഏത് സ്മാര്‍ട്ട്‌ഫോണുമായി രംഗത്ത് എത്തിയാലും പേടി മറ്റു കമ്പനികള്‍ക്കാണ്. അവരിറക്കുന്നതിലും മികച്ച പ്രത്യേകതകളോടെ രംഗത്ത് എത്തുന്ന ഷവോമി, വില കുറച്ച് വിപണിയിലെത്തിക്കുകയും ചെയ്യും. അതിനാല്‍ റെഡ്മി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറയാണ്. ഇപ്പോള്‍ ഷവോമിയുടെ റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ എന്നീ മോഡലുകളാണ് സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് തരംഗമാവുന്നത്. 48 മെഗാപിക്‌സലിന്റെ ക്യാമറയായിരുന്നു ഈ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ തന്നെ ഈ ഫോണിന്റെ വരവിന് കാത്തിരിപ്പായിരുന്നു. കഴിഞ്ഞ ആഴ്ച ഫോണ്‍ അവതരിപ്പിച്ചു. 4ജിബി റാം(64 […]

Technology

പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും വിവരശേഖരണം; ടിക്-ടോക്കിന് റെക്കോര്‍ഡ് പിഴ

പ്രമുഖ വീഡിയോ ഷെയറിംഗ് നെറ്റ്‍വർക്കായ ‘ടിക്-ടോക്കി’ന് വൻ പിഴ ചുമത്തി അമേരിക്ക. ആപ്പ് ഉപയോഗിക്കുന്ന കുട്ടികളിൽ നിന്നും അനധികൃതമായി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചു എന്ന കേസിലാണ് ചെെനീസ് ഭീമന് അമേരിക്ക 5.7 മില്യൻ പിഴ ചുമത്തിയത്. വിവര ശേഖരണത്തിന്റെ പേരിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴയാണ് സോഷ്യൽ നെറ്റ്‍വർക്ക് ആപ്പിന് ചുമത്തിയിരിക്കുന്നതെന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ യുവാക്കൾക്കിടയിൽ അതിവേഗം ജനപ്രീതിയാർജിച്ച് കൊണ്ടിരിക്കവേയാണ് മുൻ ‘മ്യൂസിക്കൽ.ലി’ ആപ്പായ ടിക്-ടോക്കിന് ശിക്ഷ വിധിച്ചത്. 13 വയസ്സിന് […]

Technology

സാംസങ് എം30 എത്തുന്നു; എന്തൊക്കെയായിരിക്കും പ്രത്യേകതകള്‍?

എം10, എം20ക്ക് പിന്നാലെ എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് അവതരിപ്പിക്കും. വൈകീട്ട് ആറിന് ഡല്‍ഹിയിലാണ് ചടങ്ങ്. ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന മോഡലുമായി മത്സരിക്കുന്നതിനാണ് എം30 എത്തുന്നത്. എം20യെപ്പോലെ ഡിസൈനില്‍ ഒരുപോലെയാണെ ങ്കിലും ചില പ്രത്യേകതകള്‍ എം30യെ വേറിട്ടതാക്കും. സൂപ്പര്‍ അമോലെഡ് എഫ്.എച്ച്.ഡി+ ഇന്‍ഫിനിറ്റി യു ഡിസ്പ്ലെയാണ് എം30.ക്ക്. ട്രിപ്പിള്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. 5,000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയും ലഭിക്കും. അതേസമയം വിലയെപ്പറ്റി ഇപ്പോള്‍ പറയുന്നില്ല. ഏകദേശം 15,000ത്തിന് അടുത്ത് വില വരുമെന്നാണ് […]

Technology

ഇ-സിം, 5 മെഗാപിക്‌സല്‍ ക്യാമറ; സ്മാര്‍ട്ട്ഫോണ്‍ അല്ല, ഇത് സ്മാര്‍ട്ട്‌വാച്ച്

ഫോള്‍ഡബിള്‍(മടക്കാവുന്ന) സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണിപ്പോള്‍. സാംസങും വാവെയ് യും ഇതിനകം തന്നെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഇപ്പോഴിതാ സ്മാര്‍ട്ട് വാച്ചുകളിലേക്കും അത്തരം ടെക്‌നോളജി കൊണ്ടുവരുന്നു. വളഞ്ഞ സ്‌ക്രീനുള്ള സ്മാര്‍ട്ട് വാച്ചുമായി രംഗത്ത് എത്തിയിരിക്കുന്നത് സീടിഇയുടെ നൂബിയ. ഓലെഡ് ഫ്ളക്സിബിള്‍ ഡിസ്‌പ്ലെ ആണ് ആല്‍ഫ എന്ന പേരിട്ട ഈ സ്മാര്‍ട്ട് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്യാമറക്ക് പുറമെ ഇ-സിം സംവിധാനം വരെയുണ്ട്. ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ എന്തെല്ലാം പ്രത്യേകതകളുണ്ടോ അതെല്ലാം ഈ സ്മാര്‍ട്ട് വാച്ചിലും സാധ്യമാവുമെന്നാണ് കമ്പനി […]

Technology

കേട്ടത് സത്യം തന്നെ; അഞ്ച് ക്യാമറയുമായി നോക്കിയ, പക്ഷേ വില…….

നോക്കിയ ഈ വര്‍ഷം പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലിന്റെ വിവരങ്ങള്‍ പുറത്ത്. നോക്കിയ 9 പ്യുര്‍വ്യൂ എന്ന മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ പെന്റാ ക്യാമറ സെറ്റ് അപ് ആണ്.അതായത് അഞ്ച് ക്യാമറകളാണ് ഈ മോഡലിലുള്ളത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ ഈ മോഡല്‍ അവതരിപ്പിച്ചത്. മൂന്ന് മോണോക്രോമും(12 മെഗാപിക്സല്‍) രണ്ട് ആര്‍.ജി.ബി ലെന്‍സുകളുമാണ്(12 മെഗാപിക്സല്‍) ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ക്യാമറയുടെയും അപേര്‍ച്ചര്‍ f/1.82 ആണ്. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ക്യാമറ ഓണാക്കുമ്പോള്‍ അഞ്ച് […]

Technology

എന്തെല്ലാമാവും 2019ല്‍? മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലേക്ക് കണ്ണുനട്ട് ടെക് ലോകം

ഈ മാസം 25ന് ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എന്തെല്ലാമാവും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ടെക് ലോകം. സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ കണ്ണും കാതും കൂര്‍പ്പിക്കുന്നതും അവിടെ അവതരിപ്പിക്കുന്ന അത്ഭുതങ്ങളിലേക്കാണ്. 2019 5ജി തരംഗമായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 5ജി പിന്തുണയുള്ള സ്മാര്‍ട്ട്‌ഫോണുകളാവും പ്രമുഖരെല്ലാം പ്രഖ്യാപിക്കുക. ഇപ്പോള്‍ തന്നെ സാംസങ് തങ്ങളുടെ 5ജി മോഡലുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ക്യാമറയില്‍ കൊണ്ട് വരുന്ന മാറ്റങ്ങളാവും മറ്റൊന്ന്. രണ്ട് ക്യാമറയില്‍ കുറവുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഇപ്പോള്‍ ഇറങ്ങുന്നേയില്ല. മൂന്ന് മുതല്‍ ആറ് വരെ എത്തി […]

Technology

പെണ്‍കുട്ടിയുടെ ആത്മഹത്യ; ഇന്‍സ്റ്റഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു.

ഇന്‍സ്റ്റഗ്രാമിലെ ഭീകര ചിത്രങ്ങള്‍ കണ്ട് ബ്രിട്ടിനില്‍ കൌമാരക്കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് പുതിയ നടപടികളുമായി ഇന്‍സ്റ്റഗ്രാം. മോളി റസല്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെയും പിന്‍ററെസ്റ്റിലെയും സ്വയം പരിക്കേല്‍പ്പിക്കുന്നതിന്റെയും ആത്മഹത്യയുടെയും ഭയാനകമായ ചിത്രങ്ങള്‍ കണ്ടാണ് തങ്ങളുടെ മകള്‍ മരിക്കാന്‍ തീരുമാനിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഇതോടെ ചില മുന്‍കരുതലുകള്‍ എടുക്കാനാണ് ഫേസ്ബുക്കിന്റെ അധീനതിയിലുള്ള ഇസ്റ്റഗ്രാമിന്റെ തീരുമാനം. സെന്‍സിറ്റിവിറ്റി സ്‌ക്രീനാണ് ഇതില്‍ പ്രധാനം. ആത്മഹത്യ, സ്വയം പരിക്കേല്‍പ്പിക്കല്‍ […]

Technology

വീട് വിറ്റ് ചൊവ്വയിലേക്ക് കുടിയേറിയാലോ?

മനുഷ്യചരിത്രത്തില്‍ പലപ്പോഴും പലകാരണങ്ങള്‍കൊണ്ടും കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. എന്നാല്‍ മനുഷ്യന്റെ എല്ലാ കുടിയേറ്റങ്ങളും ഭൂമിയിലെ പ്രദേശങ്ങളിലേക്കായിരുന്നു. അധികം വൈകാതെ ഭൂമിയില്‍ നിന്നു പുറത്തേക്കുള്ള മനുഷ്യകുടിയേറ്റവും സാധ്യമാകുമെന്നാണ് എലോണ്‍ മസ്‌കിന്റെ തുറന്നുപറച്ചില്‍. ഭൂമിയിലെ വീട് വിറ്റ് ചൊവ്വയിലേക്ക് മനുഷ്യന്‍ കുടിയേറുന്ന കാലമാണ് എലോണ്‍ മസ്‌ക് സ്വപ്‌നം കാണുന്നത്. ബഹിരാകാശത്തേക്കുള്ള ചരക്കു ഗതാഗതം, ഭൂമിക്കടിയിലെ അതിവേഗതുരങ്ക പാത, വൈദ്യുതിയിലോടുന്ന ആഡംബര കാറുകള്‍ എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ ഭ്രാന്തന്‍ ആശയങ്ങളെന്നു തോന്നുന്നവ യാഥാര്‍ഥ്യമാക്കിയിട്ടുള്ള ചരിത്രം എലോണ്‍ മസ്‌കിനും അദ്ദേഹത്തിന്റെ കമ്പനികള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ […]

Technology

ഇന്നുവരെ ജനിക്കാത്ത മനുഷ്യരുടെ മുഖങ്ങള്‍ മാത്രമുള്ള വെബ് സൈറ്റ്

ഇന്നുവരെ ജനിക്കാത്ത മനുഷ്യരുടെ മുഖം കണ്ടിട്ടുണ്ടോ? അത്തരം മനുഷ്യരുടെ മാത്രം ചിത്രങ്ങള്‍ കൊണ്ടുള്ള വെബ് സൈറ്റാണ് . ഓരോ തവണ റിഫ്രഷ് ചെയ്യുമ്പോഴും പുതിയ മുഖങ്ങള്‍ ഈ വെബ് സൈറ്റില്‍ തെളിയും. ഇതുവരെ ജനിച്ചിട്ടുപോലുമില്ലാത്ത മനുഷ്യരുടെ മുഖങ്ങള്‍. നിര്‍മ്മിത ബുദ്ധി(A.I) ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിച്ചതെന്നാണ് വെബ് സൈറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്. ഊബറിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഫിലിപ് വാങാണ് സൈറ്റിന് പിന്നില്‍. വ്യാജ പോട്രെയിറ്റുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിപ് നിര്‍മ്മാതാക്കളായ Nvidia കമ്പനി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അല്‍ഗോരിതമാണ് ഫിലിപ് […]

Technology

ഇന്നുവരെ ജനിക്കാത്ത മനുഷ്യരുടെ മുഖങ്ങള്‍ മാത്രമുള്ള വെബ് സൈറ്റ്

ഇന്നുവരെ ജനിക്കാത്ത മനുഷ്യരുടെ മുഖം കണ്ടിട്ടുണ്ടോ? അത്തരം മനുഷ്യരുടെ മാത്രം ചിത്രങ്ങള്‍ കൊണ്ടുള്ള വെബ് സൈറ്റാണ് ThisPersonDoesNotExist.com. ഓരോ തവണ റിഫ്രഷ് ചെയ്യുമ്പോഴും പുതിയ മുഖങ്ങള്‍ ഈ വെബ് സൈറ്റില്‍ തെളിയും. ഇതുവരെ ജനിച്ചിട്ടുപോലുമില്ലാത്ത മനുഷ്യരുടെ മുഖങ്ങള്‍. നിര്‍മ്മിത ബുദ്ധി(A.I) ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിച്ചതെന്നാണ് വെബ് സൈറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്. ഊബറിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഫിലിപ് വാങാണ് സൈറ്റിന് പിന്നില്‍. വ്യാജ പോട്രെയിറ്റുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിപ് നിര്‍മ്മാതാക്കളായ Nvidia കമ്പനി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അല്‍ഗോരിതമാണ് […]