Association Cultural Entertainment Pravasi Switzerland

മനസിന്റെ പൂട്ടുകള്‍ തുറന്ന് മാന്ത്രികന്‍: സ്വിസ്സ് വേദിയെ കീഴടക്കി പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ഇൻസോംനിയ തീയറ്റർ ഷോ നവംബർ 18 നു സൂറിച്ചിൽ അരങ്ങേറി.

ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.സ്വിറ്റസർലണ്ടിലെ ആദിയുടെ സുഹൃത്തുക്കൾ നവംബർ 18 ന് സൂറിച്ചിലെ വെറ്‌സീക്കോണിൽ ഓർഗനൈസ് ചെയ്‌ത ഇൻസോംനിയ എന്ന ഷോ അക്ഷരാർത്ഥത്തിൽ പ്രേഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി . മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. അനേക രാജ്യങ്ങളിൽ ഇതിനോടകം പരിപാടി അവതരിപ്പിച്ചിട്ടുള്ള ആദി സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ […]

Pravasi Switzerland

ഭാരതീയം…സിൽവർജൂബിലിയുടെ നിറവിൽ മാർച്ച് രണ്ടിന് വർണ്ണതിളക്കമാർന്ന ആഘോഷങ്ങളുമായി ഭാരതീയകലാലയം സ്വിറ്റ്സർലൻഡ്.

സിൽവർജൂബിലിയുടെ നിറവിൽ വർണ്ണതിളക്കമാർന്ന ആഘോഷങ്ങളുമായി ഭാരതീയകലാലയം സ്വിറ്റ്സർലൻഡ്. കാൽനൂറ്റാണ്ടിന്റെ സഞ്ചാരവീഥിയിൽ എന്നും സ്വിസ്സ് മലയാളികൾക്ക് കലാവിരുന്നുകളുടെ പുതുമഴ പൊഴിച്ച് ജനമനസ്സുകളെ കുളിർമഴയണിയിപ്പിച്ചുകൊണ്ടിരിക്കു ന്ന ഭാരതീയ കലാലയം ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തീകരിക്കുന്ന ഈ വേളയിൽ ഒരുക്കുന്നു , മറ്റൊരു കുളിർമയാർന്ന കലാവിരുന്ന് “ഭാരതീയം”. 2024 മാർച്ച് 2 ന് സൂറിച്ചിലെ വിശാലമായ ഡീറ്റികോൺ സ്റ്റാറ്റ്‌ ഹാളിൽ ( Stadihalle Dietikon ) ശനിയാഴ്ച രാവിലെ 9 മണിക്ക് ആഘോഷപൂരങ്ങളുടെ കൊടിയേറുന്നു. ഭാരതീയകലാലയത്തിന്റെ അഭിമാനമായ, 22 വർഷങ്ങളോളമായി നടത്തിവരുന്ന യുവതലമുറക്കുള്ള […]

Association Pravasi Switzerland

മനസ്സിനെ മയക്കുന്ന വിദ്യകളോടെ ആഹ്ലാദത്തിന്റെ അരങ്ങൊരുക്കാൻ “ഇൻസോംനിയ” യുമായി മെന്റലിസ്റ്റ് ആദി നവംബർ 18 ന് സൂറിച്ചിൽ എത്തുന്നു . ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്

മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ” എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. 35 രാജ്യങ്ങളിൽ ഇതിനോടകം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യരുടെ പെരുമാറ്റങ്ങളേയും ചിന്തകളേയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന വിദ്യയാണു മെന്റലിസം എന്നറിയപ്പെടുന്നത്. ഈ രംഗത്ത് കേരളത്തിലെ പ്രശസ്തനായ വ്യക്തിയാണ് ആദർശ് എന്നു പേരുള്ള മെന്റലിസ്റ്റ് ആദി. ആദി എന്ന പേരിൽ തന്നെയാണ് പൊതുവേദികളിൽ ഇദ്ദേഹം അറിയപ്പെടുന്നത്. കലയും ശാസ്ത്രവും ഒരു പോലെ ഇണ ചേർന്ന പരിപാടിയാണു മെന്റലിസം എന്നത്. സൈക്കോളജി, സജഷൻ, […]

Association Cultural Switzerland

ലൈറ്റ് ഇൻ ലൈഫ് ചാരിറ്റി മെഗാ മ്യൂസിക് ഷോ -ഒക്ടോബർ 21 ന് – ചലച്ചിത്ര ഗാനരംഗത്ത് 30 വർഷങ്ങൾ പൂർത്തിയാക്കുന്ന അനുഗ്രഹീത ഗായകൻ ശ്രീ ബിജു നാരായണന് വേദിയിൽ ആദരണം .

സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, സംഘടനയുടെ പത്താം വാർഷികത്തിൽ നടത്തുന്ന പദ്ധതികൾക്കായുള്ള ധനശേഖരണാർത്ഥം മെഗാ ഷോ സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ, നിരാലംബകുടുംബങ്ങൾക്കായി 30 ഭവനങ്ങളുടെ ഒരു സമുച്ചയവും, ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്ക്കറിൽ നിർധന വിദ്യാർത്ഥികൾക്കായി ഒരു ഹൈസ്ക്കൂൾ കെട്ടിടവും നിർമ്മിച്ച് നൽകാനാണ് പദ്ധതി. കൂടാതെ, നിർധനരായ 300 കുട്ടികൾക്ക് അടുത്ത അഞ്ച് വർഷത്തേക്കുള്ള പഠന സഹായവും പദ്ധതിവഴി ലഭ്യമാക്കും. മ്യൂസിക്ക് ഓഫ് ലൈഫ് മെഗാ ഷോയിൽ രാജേഷ് ചേർത്തല(ഫ്ലൂട്ട് ), […]

Pravasi Switzerland

സൂറിച് നിവാസി ശ്രീമതി ലില്ലി ജോസ് കണിയാംപുറത്തിന്റെ പ്രിയ മാതാവ് മറിയം ദേവസി വടക്കുംചേരി (85 ) നിര്യാതയായി

സൂറിച് നിവാസി ശ്രീ ജോസ് കണിയാംപുറത്തിന്റെ ഭാര്യാ മാതാവ് ശ്രീമതി മറിയം ദേവസി വടക്കുംചേരി (85 ) നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു .. സംസ്ക്കാരകർമ്മങ്ങൾ 08 /10 / 2023 ഉച്ചകഴിഞ്ഞ് നാല് മണിക്ക് കൊരട്ടി ,മംഗലശ്ശേരി സെൻറ് തോമസ് ദേവാലയത്തിൽ . പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്യുതു

Association Pravasi Switzerland

14 കോടി രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കിയ ലൈറ്റ് ഇൻ ലൈഫ് ,പത്താം വർഷം 9 കോടി രൂപയുടെ പ്രവർത്തങ്ങളുമായി മുന്നോട്ട് …. ധന ശേഖരണാർത്ഥം മ്യൂസിക്കൽ മെഗാ ഷോ ഒക്‌ടോബർ 21 നു സൂറിച്ചിൽ .

മ്യൂസിക്കൽ ഷോയിൽ പങ്കെടുത്ത് കാരുണ്യപ്രവർത്തനങ്ങൾ വിജയിപ്പിക്കുവാനും, അപരൻ്റെ ജീവിതത്തിൽ ഒരു വെളിച്ചമായി മാറുവാനും ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു പത്ത് വർഷങ്ങൾക്ക് മുൻപ് (2013 ൽ) സ്വിറ്റ്സർലണ്ടിൽ പ്രവർത്തനം ആരംഭിച്ച ഒരു ജീവകാരുണ്യ സംഘടനയാണ് ലൈറ്റ് ഇൻ ലൈഫ്. കേരളത്തിനുപുറമെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും, കഴിഞ്ഞ മൂന്നുവർഷംകൊണ്ട് ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറുമാണ് സംഘടനയുടെ പ്രധാന പ്രവർത്തന മേഖല. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ, സമൂഹത്തിൽ വിവിധങ്ങളായ കാരുണ്യപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചു എന്നുള്ള സന്തോഷത്തിലും, അതിലുപരി കൂടുതൽ പദ്ധതികൾ പ്രാവർത്തികമാക്കണമെന്നുള്ള […]

Pravasi Switzerland

വെള്ളിയാമറ്റം, കരോട്ടുകുന്നേൽ ശ്രീമതി ഗ്രേസി ആന്റണി നിര്യാതയായി. സ്വിസ് മലയാളി ബീന (ജോൺ) വെട്ടുകല്ലേലിന്റെ മാതാവാണ് പരേത

സ്വിസ് മലയാളി ബീന (ജോൺ) വെട്ടുകല്ലേലിന്റെ (9300 Wittenbach,SG) പ്രിയ മാതാവും, തൊടുപുഴ വെള്ളിയാമറ്റം, കരോട്ടുകുന്നേൽ ശ്രീ.K.J. ആന്റണിയുടെ ഭാര്യയുമായ ശ്രീമതി ഗ്രേസി ആന്റണി (80) സെപ്റ്റംബര് 19 ന് പുലര്ച്ചെ 1.30 ന് നിര്യാതയായി. ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ടിച്ചിരുന്നു. ഭൗതിക ദേഹം നാളെ (20.09.2023 ബുധൻ) 4 PM ന് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രൂഷകൾ 21.09.2023 വ്യാഴാഴ്ച രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച് വെള്ളിയാമറ്റം സെൻറ്‌. ജോർജ് ദേവാലയത്തിൽ നടത്തപ്പെടും. മറ്റു […]

Pravasi Switzerland

സൂറിച് നിവാസി ശ്രീ റോബിൻ ജോസ് തുരുത്തിപ്പിള്ളിയുടെ പ്രിയ മാതാവ് ശ്രീമതി അന്നക്കുട്ടി ജോസഫ് (92) നിര്യാതയായി

മുതലക്കോടം :തൊടുപുഴ ,മുതലക്കോടം തുരുത്തിപ്പിള്ളിൽ ടി ജെ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (92) നിര്യാതയായി.സൂറിച് നിവാസി ശ്രീ റോബിൻ ജോസ് തുരുത്തിപ്പിള്ളിയുടെ മാതാവണ് പരേത . സംസ്ക്കാരം 19/09/2023 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുതലക്കോടം സെന്റ് ജോർജ് ഫോറോന പള്ളിയിൽ. പരേത നെയ്യശ്ശേരി കിഴക്കാലായിൽ (ഏഴാനിക്കാട്ട് ) കുടുംബാംഗമാണ് .മക്കൾ : ഡെയ്സി ജോയി, ഡാർലി ജോയി, ഷിബി ജോർജ്, റോബിൻ ജോസ് (സ്വിറ്റ്സർലൻഡ് ). മരുമക്കൾ : ജോയി തച്ചിലേടം, വടകോട്. പരേതനായ […]

Association Europe Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ കേരളാ പിറവി ആഘോഷം നവംബർ നാലിന് സൂറിച്ചിൽ … ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാഥിതി .ഗോപി സുന്ദർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ . .ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

നാനാത്വത്തില്‍ ഏകത്വം സംസ്കാരത്തിന്റെ ഭാഗമായി കണ്ട് പൂര്‍‌വ്വസൂരികള്‍ നെയ്തെടുത്ത ഐക്യകേരള ഭൂമികയില്‍ മലയാള നിറവ്. തിരുവിതാംകൂറും തിരുക്കൊച്ചിയും മലബാറും ദര്‍ശിച്ച വൈവിധ്യത്തിന്റെ പൈതൃക ഭൂമിയില്‍ മലയാള നാടിന്റെ പെരുമ നിറഞ്ഞൊഴുകി. 1956 നവംബര്‍ ഒന്നിന്‌ കേരളം പിറവികൊള്ളുമ്പോള്‍ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയില്‍ ഉരുവം കൊണ്ട നവീനാശയങ്ങള്‍ ആവേശോജ്ജ്വലമായി ഏറ്റുപാടി. ഹരിതാഭമായ കാര്‍ഷിക സംസ്കൃതിയുടെ വീണ്ടെടുപ്പില്‍ മലയാള നാട് പ്രത്യാശയോടെ പ്രയാണം തുടരുന്നു … സംസ്കാരം കൊണ്ടും ..കലകള്‍ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ..സ്നേഹിക്കാനറിയുന്ന പ്രത്യേകിച്ച്.. നാടും […]

Association Pravasi Switzerland

സ്വിസ്സ് മലയാളീസ് വിന്റർത്തൂർ ഓണാഘോഷം സെപ്റ്റംബർ പത്തിന് നടത്തി .

സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സ്വിസ്സ് മലയാളീസ് വിന്റർത്തൂർ വിവിധ പരിപാടികളോടെ സെപ്റ്റംബർ 10ന് വിന്റര്ത്തുരിലെ സെന്റ് ഉർബാൻ ദേവാലയത്തിലെ പാരിഷ് ഹാളിൽ വെച്ച് ഈ വർഷത്തെ ഓണം ആഘോഷിച്ചു . വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ ആരംഭിച്ചു തുടർന്ന് വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .ഓണാഘോഷങ്ങൾ വിപുലമായി നടത്തുവാൻ സെക്രെട്ടറി ലീവിങ്സ്റ്റനും ട്രെഷറർ തോമസ് മാളിയേക്കലും നേതൃത്വം നൽകി . ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറൽ മീറ്റിംഗിൽ പ്രസിഡന്റ്‌ ജോൺസൻ ഗോപുരത്തിങ്ങൽ അദ്യക്ഷത വഹിച്ചു. തുടർന്ന് സംഘടനയുടെ ഭാവി […]