Association Switzerland

സൂറിച് നിവാസി ജൂബി ആലാനിക്കലിന്റെ വത്സലപിതാവ് സാമുവേൽ കുഞ്ഞുമോൻ ജൂലിശേരിൽ കായംകുളം നിര്യാതനായി

ശ്രീ സാമുവേൽ കുഞ്ഞുമോൻ ജൂലിശേരിൽ ,കായംകുളം നിര്യാതനായി ഇന്ന് രാവിലെ ഹൃദ്രോഗസംബന്ധമായ കാരണങ്ങളായിരുന്നു മരണകാരണം ..എഴുപത്തിയഞ്ചു വയസായിരുന്നു പരേതന് .സൂറിച്ചിൽ താമസിക്കുന്ന ബിനോയ് ആലാനിക്കലിന്റെ ഭാര്യാപിതാവാണ്‌ പരേതൻ . സംസ്‌കാരകർമ്മകൾ നാളെ ,ബുധനാഴ്ച്ച പതിനൊന്നുമണിക്ക് കായംകുളം ,തട്ടാരമ്പലം ഐപിസി ഫെയ്ത്ത് സെന്ററിൽ നടത്തപ്പെടുന്നതാണ് .. വേർപാടിന്റെ വേദന നൽകി വേർപിരിഞ്ഞ പിതാവിന് ആദരാഞ്ജലികളും ,കുടുംബാഗങ്ങളുടെ പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു .സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി .

Association Cultural Pravasi Switzerland

18-ാ മത് കേളി ഇൻ്റർനാഷണൽ കലാമേളയുടെ രജിസ്ട്രേഷൻ ജനുവരി 14 മുതൽ ആരംഭിച്ചിരിക്കുന്നു.

ആയിരം ചന്ദ്രോദയങ്ങളുടെ ആത്മഹർഷം പോലെ ജൂബിലി വർഷത്തിൻ്റെ നിറശോഭയിൽ 2023 മെയ് 27, 28 തീയതികളിൽ ഹോം ബ്രെറ്റിക്കോണിൽ വച്ച് നടത്തപ്പെടുന്ന 18-ാ മത് കേളി ഇൻ്റർനാഷണൽ കലാമേളയുടെ രജിസ്ട്രേഷൻ ജനുവരി 14 മുതൽ ആരംഭിച്ചിരിക്കുന്നതായി കലാമേള ജനറൽ കൺവീനർ ശ്രീ ജുബിൻ ജോസെഫ് അറിയിച്ചു . രണ്ടായിരത്തി ഒൻപതിലെ ബെസ്റ്റ് പ്രവാസി ഓർഗനൈസേഷൻ അവാർഡ് കരസ്ഥമാക്കിയ കേളി സ്വിറ്റ്സർലാൻ്റ് 25 വർഷങ്ങൾ പിന്നിടുമ്പോൾ 18 വർഷക്കാലമായ് നടത്തി വരുന്ന ഭാരതീയ കലകളുടെ മഹോൽസവമായ ഇൻ്റർനാഷണൽ കലാമേള […]

Association Pravasi Switzerland

സൂറിക്ക് നിവാസി സോബി പറയംപിള്ളിയുടെ മാതാവ് തേനൻ മറിയാമ്മ (84) നിര്യാതയായി

പാലിശ്ശേരി/സൂറിക്ക്: പരേതനായ തേനൻ അന്തോണിയുടെ ഭാര്യ മറിയാമ്മ (84) 20.1. ന് വെള്ളിയാഴ്ച 10.30 ന് സ്വഭവനത്തിൽ നിര്യാതയായി. സൂറിക്ക് നിവാസി സോബി പറയംപിള്ളിയുടെ മാതാവ് ആണ് പരേത. സംസ്കാരം 22.1.2023 ഞായറാഴ്ച 3.30 ന് ഇടക്കുന്ന് സെൻറ് ആൻറണിസ് ദേവാലയത്തിൽ വച്ച് നടക്കും. സ്വിറ്റ്സർലണ്ടിലെ വിവിധ മലയാളി സംഘടനകളും പ്രയർഗ്രൂപ്പുകളും അനുശോചനം രേഖപ്പെടുത്തി

Association Pravasi Switzerland

സ്വിറ്റസർലണ്ടിൽ കലയുടെ വർണ്ണപ്പകിട്ടേകി “ഭാരതീയ കലോത്സവം 2023” ഫെബ്രുവരി നാലിന് റാഫ്‌സിൽ , ഈ വർഷത്തെ ആദ്യ മെഗാ സൂപ്പർ ഷോ “ഡ്രീംസ് 23” ക്കും വേദിയൊരുങ്ങുന്നു

സ്വിസ് മലയാളികൾക്ക് എന്നും പുതുമകൾ നൽകിയിട്ടുള്ള ഭാരതീയ കലാലയം സ്വിറ്റ്‌സർലൻഡ്, ഒരു ഇടവേളക്ക്ശേഷം നയനശ്രവണ മനോഹാരിതയിൽ ആറാടുന്ന “ഭാരതീയ കലോത്സവം 2023” വീണ്ടും പുതുവർഷത്തിൽ അണിയിച്ചൊരുക്കുന്നു. 2023 ഫെബ്രുവരി 4. ശനിയാഴ്ച സൂറിച്ചിനടുത്തുള്ള റാഫ്സ് സ്പോർട്സ് ഹാളയിൽ ആണ് ഈ മഹോത്സവം അരങ്ങേറുന്നത്. ശിശിരത്തിന്റെ വശ്യഭംഗിയുടെ നിറവിൽ, തണുപ്പിന്റെ കാഠിന്യം കലാസ്നേഹികളുടെ കലകളോടുള്ള ഊഷ്മളമായ അഭിനിവേശം ഒട്ടും ചോർന്നുപോകുന്നില്ല എന്ന് വിളിച്ചോതുന്നതാണ് കഴിഞ്ഞ ഇരുപത് വർഷത്തോളമായി നടത്തിപ്പോരുന്ന ഈ ഭാരതീയ കലോത്സവത്തിന്റെ പ്രത്യേകത. ഇന്ത്യൻ- കേരളകലകളെ യൂറോപ്പിന്റെ […]

Europe Pravasi Switzerland

ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ബെനഡിക്ട് പാപ്പ കാലം ചെയ്തുവെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്. ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും […]

Pravasi Switzerland

സ്വിറ്റ്സർലൻഡ് – ബാസൽ നിവാസി ശ്രീ തോമസ് മുക്കോംതറയിലിന്റെ വത്സല മാതാവ് ശ്രീമതി അന്നമ്മ വർഗീസ് നിര്യാതയായി .

വയനാട് മീനങ്ങാടിയിൽ പരേതനായ എം ജെ വർഗീസ് മുക്കോംതറയിലിന്റെ പ്രിയ ഭാര്യ ശ്രീമതി അന്നമ്മ വർഗീസ് മുക്കോംതറയിലിന്റെ വിയോഗം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു.ബാസൽ നിവാസി ശ്രീ തോമസ് മുക്കോംതറയിലിന്റെ മാതാവാണ് പരേത . സംസ്കാരകർമ്മങ്ങൾ പിന്നീട് മീനങ്ങാടി സെൻറ് അസീസി ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും . വേദനയേറിയ ഈ നിമിഷത്തെ അതിജീവിക്കാൻ കുടുംബത്തിനു സർവ്വശക്തനായ ദൈവം ശക്തി നൽകട്ടെ. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു .

Association Europe Pravasi Switzerland

ഇന്റർനാഷണൽ മലയാളി കൂട്ടായ്മയായ എയിംനയ്ക്കു ശ്രീമതി ജിജി പ്രിൻസിന്റെ നേതൃത്വത്തിൽ സ്വിറ്റസർലണ്ടിലും ആവേശകരമായ തുടക്കം .എയിംന സ്വിറ്റസർലണ്ടിന്റെ പ്രഥമസംഗമം മെയ് 12 നു നഴ്‌സസ് ഡേ ദിനത്തിൽ സൂറിച്ചിൽ.

സൂറിച് : ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എയിംന ( An International Malayalee Nurses Assembly ) ഒരു ദശാബ്ദത്തിനു മുന്പാണ് തുടക്കമിട്ടത് ഇതിനോടകം ഇരുപത്തിയെട്ടു രാജ്യങ്ങളിൽ ശാഖകളായി കഴിഞ്ഞിരിക്കുന്ന എയിംനയ്ക്കു സ്വിറ്റസർലണ്ടിലും തുടക്കമായി .. സംഘടനാ ,സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചു ഇതിനോടകം സംഘാടകമികവ് തെളിയിച്ച ശ്രീമതി ജിജി പ്രിൻസാണ് സ്വിറ്റസർലണ്ടിൽ ഈ കൂട്ടായ്മക്ക് നായകത്വം വഹിക്കുന്നത് .കൂടാതെ സ്വിറ്റസർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ഏതാനും പേർ ഗ്രൂപ്പിന്റെ അഡ്മിൻമാരായും പ്രവർത്തിക്കുന്നു . വാട്ടസ്ആപ് […]

Association Europe Pravasi Switzerland

സുമനസ്സുകൾ കൈത്താങ്ങായി – ഇനി ഈ കുടുംബത്തിന് സ്വസ്ഥമായി ഉറങ്ങാം.

എറണാകുളം, അങ്കമാലിക്ക് അടുത്തുള്ള മേക്കാട് ഗ്രാമത്തിലെ, മാതാപിതാക്കൾ നഷ്ട്ടമായ രണ്ടു സഹോദരങ്ങൾക്കാണ് ക്രിസ്തുമസ്സ് സമ്മാനമായി, സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫിന്റെ സഹായം എത്തിയത്. അടച്ചുറപ്പുള്ള മനോഹരമായ ഒരു കൊച്ചു വീടാണ് അവർക്കു സ്വന്തമായി, സ്വപ്നസാക്ഷാത്ക്കാരമായി ലഭിച്ചത്. നവംബർ 26 ശനിയാഴ്ച രാവിലെ, മേക്കാട് സെൻറ്. മേരീസ് പള്ളി വികാരി ഫാദർ ജോയി പ്ലാക്കൽ, വീട് ആശീർവദിച്ചു താക്കോൽ ദാനം നിർവഹിച്ചു. മേക്കാട് ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ (CML) രണ്ടായിരം വരെ ഉണ്ടായിരുന്ന പ്രവർത്തകരുടെ […]

Association Pravasi Switzerland

കേളി ഇന്റർനാഷണൽ കലാമേള 2023 മെയ് 27, 28 തീയതികളിൽ സൂറിച്ചിൽ.രെജിസ്ട്രേഷൻ ആരംഭിച്ചു .

2023 ൽ സിൽവർ ജുബിലി ആഘോഷിക്കുന്ന സ്വിറ്റ്സർലൻഡിലെ പ്രവാസികളുടെ കലാ സാംസ്കാരിക സംഘടനയായ കേളി സംഘടിപ്പിക്കുന്ന ഇന്ത്യൻ കലകളുടെ ഉത്സവമായ18 മത്’ കേളി ഇൻറർനാഷണൽ കലാമേളയുടെ കിക്ക് ഓഫ് സൂറിച്ചിൽ നടന്നു. കേളിയുടെ വാർഷിക സമ്മേളനത്തിൽ കേളി എക്സിക്യൂട്ടീവ് അംഗങ്ങളെയും കേളിയുടെ അംഗങ്ങളെയും സാക്ഷി നിർത്തി കലാമേള 2023 ന്റെ ആദ്യ രജിസ്ട്രേഷൻ കുമാരി ഡെൽന മുണ്ടിയാനിയിൽ നിന്നും സ്വീകരിച്ചു കൊണ്ട് പ്രസിഡൻറ് ശ്രീ റ്റോമി വിരുത്തിയേൽ നിർവ്വഹിച്ചു. ഇന്ത്യൻ അനുഷ്ഠാനകലകളെ രണ്ടാം തലമുറയ്ക്ക് പകർന്നു നൽകുന്ന […]

Sports Switzerland

സെര്‍ബിയയ്ക്ക് മടങ്ങാം; സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ജി മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിസ് പടയുടെ വിജയം. ഗ്രൂപ്പ് ജി പോയിന്റില്‍ ബ്രസീലാണ് മുന്‍പില്‍. സെര്‍ബിയയെ തോല്‍പിച്ചതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുകയാണ്. പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ തന്നെ 2-2 ഗോള്‍ നിലയില്‍ മികച്ച പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 20ാം മിനുറ്റില്‍ ഷെര്‍ദാന്‍ ഷാക്കിരിയുടെ ഗോളിലൂടെ സ്വിസ് ലീഡ് ഉയര്‍ത്തിയപ്പോള്‍ 6 മിനിറ്റുകള്‍ക്കുള്ളില്‍ മിത്രോവിലൂടെ സെര്‍ബിയ ഇക്വലൈസര്‍ ഗോള്‍ […]