Association Pravasi Switzerland

റോമിൽ താമസിക്കുന്ന അങ്കമാലി കാലടി നടുവട്ടം സ്വദേശി ബേബി കീനാൻഞ്ചേരി (65 വയസ്സ്) നിര്യാതനായി .അപ്പൻസെൽ, നിവാസി ലാലി അടത്തലയുടെ സഹോദരീ ഭർത്താവാണു പരേതൻ

സ്വിറ്റ്സർലൻഡ് :അപ്പൻസെൽ , Teufen നിവാസി ലാലി അടത്തലയുടെ Wife of Shaji Adathala,president of Light in Life.).സഹോദരീ ഭർത്താവ് ബേബി കീനാൻഞ്ചേരി (65 വയസ്സ്) നിര്യാതനായി.. കുടുംബസമേതം റോമിലായിരുന്നു .ഭാര്യ സിസിലി (നേഴ്സ്) റോമിൽ വർക്ക് ചെയ്യുന്നു.അങ്കമാലി കാലടി നടുവട്ടം സ്വദേശിയാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട് .

Association Europe Pravasi Switzerland

ലൈറ്റ് ഇൻ ലൈഫ് ചാരിറ്റി: കരുണയുടെയും മാറ്റത്തിൻ്റെയും ഒരു ദശാബ്ദം

പ്രത്യാശയുടെയും അചഞ്ചലമായ അർപ്പണബോധത്തിൻ്റെയും ദീർഘവീക്ഷണത്തിന്റെയും യാത്ര –ഇന്ത്യയിലെയും, അതുപോലെതന്നെ മഡഗാസ്കറിലെയും അനേകം നിരാലംബരായ വ്യക്തികളുടെ ജീവിതത്തെ മാറ്റിമറിച്ച “ലൈറ്റ് ഇൻ ലൈഫ്”- എന്ന സ്വിസ്സ് ചാരിറ്റി ഓർഗനൈസേഷന്റെ പത്താം വാർഷികാഘോഷങ്ങൾ അതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സ്വിറ്റ്സർലൻഡിൽ താമസമാക്കിയ 14 കുടുംബങ്ങൾ ചേർന്ന്, അശരണർക്കും, ആലംബഹീനർക്കും കൈത്താങ്ങാകാൻ 2013 ൽ “ലൈറ്റ് ഇൻ ലൈഫ്” എന്ന സംഘടനക്ക് തുടക്കം കുറിച്ചു . പത്ത് വർഷങ്ങൾക്കിപ്പുറം ഇന്ന് ഈ സംഘടന, സാമൂഹ്യപ്രതിബദ്ധതയുള്ള 19 കുടുംബങ്ങളുടെ സമർപ്പിത ശൃംഖലയായി വളർന്നിരിക്കുന്നു. നിരാലംബരായ […]

Association Pravasi Switzerland

കരുണയുടെ നിറവിൽ കനിവിൻ്റെ കരങ്ങളുമായി ഭവനരഹിതർക്ക് ആശ്വാസമായി സ്വിസ് മലയാളീസ് വിന്റര്ത്തുർ

പ്രവാസലോകത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യവുമായി സ്വിസ്സ് മലയാളീ സമൂഹത്തിൽ പ്രവർത്തിച്ചുവരുന്ന സ്വിസ്സ് മലയാളീസ് വിന്റർത്തൂരിന്റെ ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി നാട്ടിൽ അർഹതപ്പെട്ട ഒരു കുടുംബത്തെ കണ്ടെത്തി അവർക്കു നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽദാന കർമ്മം കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി . നമ്മുടെയൊക്കെ ജീവിതം ഇത്ര മനോഹരവും അനുഗ്രഹീതവുമാണെന്ന് നമ്മൾ തിരിച്ചറിയുന്നത് നമുക്ക് ചുറ്റുമുള്ള ജീവിതാനുഭവങ്ങളുടെ അകത്തളങ്ങളിലേക്ക് നമ്മൾ ചെല്ലുമ്പോഴാണ്.ആ തിരിച്ചറിവിൽ കണ്ടെത്തിയ തീർത്തും നിരാലംബരായ ഒരു കുടുംബത്തിനാണ് സംഘടനാ തണലേകിയത് . അയ്യമ്പുഴ പഞ്ചായത്തിൽ ലൈഫ് ഭാവന […]

Association Cultural Kerala Pravasi Switzerland

ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട “അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .

“അത്യുന്നതൻ രാജാധിരാജൻ ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ്‌ ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയയിലുള്ള ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ് ..ഗാനത്തിന്റെ പ്രകാശനം 24 ന് വിയന്നയിൽവെച്ചു വെരി.റെവ.ജോഷുവ റമ്പാച്ചൻ നടത്തുകയുണ്ടായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബോബ്‌ തടത്തിലിന്റെ സഹോദരനാണ് ഗാനരചയിതാവ് . അത്യുന്നതൻ എന്ന നാമത്തിൽ പ്രകാശനം ചെയ്ത ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാംജി ആറാട്ടുപുഴയാണ് . രമേഷ് മുരളി ,ബഷീർ ,ശ്രീകാന്ത് ,മെലിൻ ,സിജി ,ഏയ്ഞ്ചൽ എന്നിവരുടെ ഹൃദയഹാരിയായ ആലാപനത്തിൽ മനോഹരമായിരിക്കുന്നു .സാക്‌സ് ക്രിയേഷൻസാണ് […]

Association Pravasi Switzerland

സ്റ്റാസ്റ്റ് സൂറിച്ചിന്റെ പേഴ്സണൽ കമ്മീഷനിലേക്ക് സൂറിച്ചിൽ നിന്നും ശ്രീ ദിപു ഉള്ളാട്ടിൽ മത്സരാർത്ഥി .

ആതുരസേവനരംഗത്തു സ്റ്റാസ്റ്റ് സൂറിചിൽ ജോലിയെന്നവരെ പ്രേധിനിധീകരിച്ചു പേഴ്സണൽ കമ്മീഷനിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ശ്രീ ദിപു ഉള്ളാട്ടിൽ മത്സരിക്കുന്നത് ..സൂറിച്ചിൽ നിന്നും ആദ്യമായാണ് ഒരു മലയാളീ ഈ രംഗത്തെ മത്സരത്തിലേക്ക് കടന്നുവരുന്നത് … സ്റ്റാസ്റ്റ് സൂറിചിൽ ജോലിചെയ്യുന്ന എല്ലാ മലയാളികളോടും വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ശ്രീ ദിപുവിന്റെ സന്ദേശം ഉണ്ടായിരുന്നു . പേഴ്സണൽ കമ്മീഷനിൽ ഒരു മലയാളീ സാന്നിധ്യം ഉണ്ടാകുക എന്നത് വളരെ അഭിമാനകരമാണ് …. ദീപുവിന് എല്ലാവിധ ആശംസകളും … പേഴ്സണൽ കമ്മീഷൻ്റെ മാർഗ്ഗനിർദ്ദേശ തത്വം ഇതാണ്: ജിഎഫ്എയുടെ ഭാവിക്കായി […]

Association Europe Pravasi Switzerland

WMC സ്വിസ്സ് പ്രൊവിൻസ് കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചിത്രോത്സവം 2024 സംഗീത സാഗരമായി:

വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രോത്സവം സംഗീത പ്രേമികളിൽ പെരുമഴയായി പെയ്തിറങ്ങി. മലയാളികളുടെ അഹങ്കാരവും, പത്മഭൂഷൻ ജേതാവും,സൗത്ത് ഇന്ത്യൻ ഗാനരംഗത്തെ വാനമ്പാടിയുമായ ശ്രീമതി ചിത്രയോടൊപ്പം മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക തുടങ്ങിയവരുടെ മാസ്മരിക ഗാനങ്ങൾ കാണികളെ പുളകമണിയിച്ചു. നവംബർ രണ്ടാം തീയതി ഉച്ചതിരിഞ്ഞ് 3 30 ന് റാഫ്സിലെ സ്പോട്ട് ഹാളിൽ ഡബ്ലിയു.എം. സി ഗ്ലോബൽ പ്രസിഡൻറ് ശ്രീ. തോമസ് മുട്ടക്കൽ ആയിരക്കണക്കിന് കാണികളെ സാക്ഷിനിർത്തി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. […]

Association Pravasi Switzerland

ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബിന് പുതുതലമുറയുടെ നേതൃത്വത്തിൽ 2025 -26 ലേക്ക് നവസാരഥികൾ .പ്രദീപ് തെക്കോട്ടിൽ പ്രസിഡന്റ് ,അനീഷ് പോൾ സെക്രെട്ടറി ,ജോർജ് കുട്ടംപേരൂർ ട്രെഷറർ.

സ്വിറ്റസർലണ്ടിലെ പ്രമുഖ സ്പോർട്സ് ക്ലബായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ളബ് ,പ്രവർത്തനമികവിലൂടെ പിന്നിട്ട ഇരുപത്തിരണ്ടുവർഷങ്ങളിലേക്കെത്തുമ്പോൾ തലമുറകൈമാറ്റത്തിലൂടെ സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി പുതുതലമുറയുടെ നേതൃത്വത്തിൽ 17 അംഗ ഭരണസമിതിയെ തെരെഞ്ഞെടുത്തു . ഒക്‌ടോബർ 26 നു വെറ്റ്‌സീക്കോണിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് വരുന്ന രണ്ടു വർഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത് പ്രെസിഡെന്റ് ശ്രീ ടൈറ്റസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ സെക്രെട്ടറി ശ്രീ ടൈറ്റസ് നടുവത്തുമുറിയിൽ കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തങ്ങളുടെ […]

Association Europe Pravasi Switzerland

വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് നടത്തിയ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് ചാമ്പ്യന്മാർ.

വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് ഒക്ടോബർ അഞ്ചാം തീയതി റാപ്പ്സിൽ (സ്വിറ്റ്സർലൻഡ്) നടത്തിയ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് ടീം യൂറോപ്പ് സ്റ്റാർ എന്ന മാൾട്ടയുടെ ചുണക്കുട്ടന്മാരെ വാശിയേറിയ മത്സരത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യന്മാരായി. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് പുറമേ ലിവർപൂൾ, മാൾട്ട, ബെർമിംഗാം, അയർലൻഡ്, വിയന്ന ,ദുബായ് തുടങ്ങിയ 8 പ്രഗൽഭ ടീമുകൾ മാറ്റുരച്ച സ്വിസ് ബോളി എന്ന ഇൻറർനാഷണൽ സംഘടനയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും നടത്തിയ വാശിയേറിയ മത്സരത്തിൽ എൽ എസ് […]

Association India Kerala Pravasi Switzerland

ഇഞ്ചോടിഞ്ച് പോരാട്ടവുമായി കാണികൾക്ക് വിസ്മയകാഴ്ചയൊരുക്കാൻ വേൾഡ് മലയാളി കൗൺസിൽ ഒക്‌ടോബർ അഞ്ചിന് സൂറിച്ചിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ.

വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് സ്വിറ്റ്സർലൻഡിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വിസ് പ്രോവിൻസ് സംഘാടകർ അറിയിക്കുന്നു. ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 9.30 മുതൽ റാഫ്സിലുള്ള (Rafz- Zürich) സ്പോർട്സ് ഹാളിൽ വച്ചാണ് ടൂർണമെന്റ് അരങ്ങേറുന്നത്.ഇന്റർനാഷണൽ നിലവാരത്തിൽ നടത്തപ്പെടുന്ന വോളിബോൾ ടൂർണമെൻറ്തി കച്ചും സ്വിസ് വോളി എന്ന നാഷണൽ ഓർഗനൈസേഷൻ നൽകുന്ന നിർദ്ദേശത്തിലും മേൽനോട്ടത്തിലും ആയിരിക്കും നടത്തപ്പെടുന്നത്. കൂടാതെ റഫറിമാർ സ്വിസ് വോളിയുടെ പ്രതിനിധികൾ ആയിരിക്കും. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് […]

Association Pravasi Switzerland

കേളി പൊന്നോണം 24 – കേളികൊട്ടുണരുവാൻ ഒരു ദിനം ബാക്കി – എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ദീപാ മേനോനും മറ്റു ഭാരവാഹികളും അറിയിച്ചു .

സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പൊന്നോണം 2024 സെപ്റ്റംബർ 21 നു സൂറിച്ചിലെ വിശാലമായ ബ്യൂലാഹിലെ ഹാളിൽ അരങ്ങേറും. സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ കാരുണ്യപ്രവൃത്തികൾ ചെയ്തുവരുന്ന കേളിയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന സദ്യയാണ് കേളി ഒരുക്കുന്നത്.,ഓണസദ്യയോടൊപ്പം നടൻ പാട്ടുകളും ,തമാശയും കൂടാതെ ഒരു മണിക്കൂർ നീളുന്ന ഡാൻസ് പ്രോഗ്രാമും ഒപ്പം പ്രേശസ്ത ഗായകരുടെ സംഗീത വിരുന്നുമായി ഒരുക്കുന്ന പൊന്നോണത്തിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മാവേലി […]