Football Sports

ഈ വർഷത്തെ സന്തോഷ് ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം സൗദി അറേബ്യയിൽ

TwitterWhatsAppMore 76മത് സന്തോഷ് ട്രോഫിയുടെ സെമി ഫൈനൽ – ഫൈനൽ റൗണ്ടുകൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് മറ്റൊരു രാജ്യത്തിൽ ടൂർണമെന്റിന്റെ സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്ന് മുതൽ നാല് വരെയാണ് ഫൈനൽ റൗണ്ട് അരങ്ങേറുക.  അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷന്റെ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനും എക്സിക്യൂട്ടീവ് അംഗവുമായ അവിജിത് പോളും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കും. രാജ്യത്തെ ഫുട്ബോളിന്റെ വികസനത്തിനുള്ള ഞങ്ങളുടെ […]

Cricket Sports

സ്പിൻ പിച്ചും വികാരം വ്രണപ്പെടുന്ന മുൻ ഇതിഹാസങ്ങളും

ബൗൺസി, പേസി ട്രാക്കുകൾ ഫെയർപ്ലേയും സ്ലോ ട്രാക്കുകൾ അൺഫെയർ പ്ലേയുമായി വർഗീകരിക്കപ്പെടുന്നത് എങ്ങനെയാണ്? പേസ് ബൗളിംഗ് എലീറ്റും സ്പിൻ ബൗളിംഗ് രണ്ടാം കിടയും ആകുന്നതെങ്ങനെയാണ്? ബോർഡർ – ഗവാസ്കർ പരമ്പര നാളെ ആരംഭിക്കാനിരിക്കെ പല ഓസ്ട്രേലിയൻ ‘ഇതിഹാസ’ങ്ങളും മാധ്യമങ്ങളും ഇത്തരത്തിലാണ് അഭിപ്രായപ്പെടുന്നത്. പണ്ട് മുതലേ ഉള്ള ഒരു നറേറ്റിവാണ് ഇത്. അഥവാ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകളാണ് ഫെയർ എന്നും സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകൾ അൺഫെയർ ആണെന്നും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടക്കുന്ന മത്സരങ്ങളിൽ സ്പിൻ ഫ്രണ്ട്ലി […]

Sports

ബോർഡർ – ഗവാസ്കർ ട്രോഫി നാളെ മുതൽ; സ്പിന്നർമാർ കളി നിയന്ത്രിച്ചേക്കുമെന്ന് സൂചന

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. സ്പിന്നർമാരെ സഹായിക്കുന്ന പിച്ചാണ് നാഗ്പൂരിൽ ഒരുക്കിയിരിക്കുന്നത്. ഇരു ടീമുകളും സ്പിന്നർമാരെ നേരിടാൻ പ്രത്യേക പരിശീലനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് തവണ നേടാൻ കഴിയാതിരുന്ന പരമ്പര എങ്ങനെയും സ്വന്തമാക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. കഴിഞ്ഞ പരമ്പരകളിൽ ഓസ്ട്രേലിയയ്ക്ക് വലിയ ഭീഷണി ഉയർത്തിയ ഓഫ് സ്പിന്നർ ആർ അശ്വിനെ നേരിടാൻ അശ്വിനെപ്പോലെ പന്തെറിയുന്ന ബറോഡ താരം മഹേഷ് […]

Sports

വിജയതീരത്ത് തിരിച്ചെത്തി മഞ്ഞപ്പട; ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സിന് പത്താം വിജയം

മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകര്‍പ്പന്‍ വിജയം.ചെന്നൈയിൻ എഫ്സിയെ തകർത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ പത്താം വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റിൽ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോൾ നേടിയപ്പോൾ അ‍ഡ്രിയൻ ലൂണ , മലയാളി താരം രാഹുല്‍ കെ.പി എന്നിവർ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു. ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടർച്ചയായ ആക്രമണങ്ങളത്രയും തടഞ്ഞ് ബ്ലാസ്റ്റേഴ്സ് […]

Sports

പരുക്കിന്റെ പിടിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്; പ്ലേ ഓഫ് ലക്ഷ്യമാക്കി കൊമ്പന്മാർ ഇന്ന് ചെന്നൈയിനെതിരെ

വിദേശ താരങ്ങൾ അടക്കം ടീമിലെ പ്രധാന താരങ്ങൾക്ക് പരുക്ക് ബാധിച്ചതോടെ ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. നാല് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേഓഫിന് തൊട്ടടുത്താണ് ടീം. നാല് പോയിന്റുകൾ മാത്രം നേടിയാൽ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് യോഗ്യത നേടാം. അതിനാൽ തന്നെ ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. കരോട്ടിൻ പ്രതിരോധ താരം ലെസ്‌കോവിച്ച് പരുക്കിൽ നിന്ന് മുക്തമായെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇന്നലെയും ടീമിനൊപ്പം ട്രെയിൻ ചെയ്യാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടാതെ, മുന്നേറ്റ താരം അപോസ്തലസ് ജിയാനുവും ഇന്നലെ പരിശീലനത്തിന് […]

Sports

കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡറായി സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കേരളത്തിൽ നിന്നുള്ള ഊർജസ്വലനായ ക്രിക്കറ്റ് താരവും, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെയും അതിന്റെ മാഹാത്മ്യത്തെയും പ്രതിനിധീകരിക്കും. കേരളത്തിലെ അനേകം യുവ കായിക താരങ്ങൾക്ക് പ്രചോദനമായ താരത്തെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിക്കാനും സഹായകരമാകും.  സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് […]

Sports

ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു

രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ ടി-20 ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കഴിഞ്ഞ വർഷം ഏകദിനത്തിൽ നിന്ന് വിരമിച്ച ഫിഞ്ച് ഇന്നലെ ടി-20യിൽ നിന്നും വിരമിക്കുകയാണെന്നറിയിച്ചു. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന ടി-20 ലോകകപ്പിൽ ഓസ്ട്രേലിയ സെമി കടക്കാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ഫിഞ്ച് കളി മതിയാക്കുമെന്ന് സൂചന ഉയർന്നിരുന്നു. ലോകകപ്പിനു ശേഷം ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സിനായി കളിച്ച ഫിഞ്ച് 39 ശരാശരിയിൽ 428 റൺസ് നേടി ഫോമിലായിരുന്നു. പക്ഷേ, താരം ടി-20യിൽ […]

Sports

വനിതാ പ്രീമിയർ ലീഗ്; മുംബൈ ടീം പരിശീലക സംഘത്തെ പ്രഖ്യാപിച്ചു

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ടീമിൻ്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഷാർലറ്റ് എഡ്വാർഡ്സ് ആണ് മുഖ്യ പരിശീലക. ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ദേവിക പൽശികർ ബാറ്റിംഗ് കോച്ചാവും. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ഝുലൻ ഗോസ്വാമിയെ നേരത്തെ ഉപദേശകയായി നിയമിച്ചിരുന്നു. ഝുലൻ തന്നെയാണ് ബൗളിംഗ് പരിശീലക. ഈ മാസം 13നാണ് താരലേലം.  വനിതാ ടെസ്റ്റ്, ഏകദിന ചരിത്രത്തിൽ ഏറ്റവുമധികം നേടിയ രണ്ടാമത്തെ താരമാണ് ഷാർലറ്റ് എഡ്വാർഡ്സ്. 2017ൽ വിരമിച്ച താരം ഇംഗ്ലണ്ട് ആഭ്യന്തര ടീമായ […]

Cricket Sports

പരുക്ക്; ആദ്യ ടെസ്റ്റിൽ ജോഷ് ഹേസൽവുഡ് കളിക്കില്ല

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് കളിക്കില്ല. ഇടം കാലിൽ പരുക്കേറ്റതിനെ തുടർന്നാണ് താരം ഫെബ്രുവരി 9ന് ആരംഭിക്കുന്ന നാഗ്പൂർ ടെസ്റ്റിൽ നിന്ന് പുറത്തായത്. ഫെബ്രുവരി 17 ന് ആരംഭിക്കുന്ന ഡൽഹി ടെസ്റ്റിലും താരം കളിച്ചേക്കില്ല. ഹേസൽവുഡിൻ്റെ അഭാവത്തിൽ സ്കോട്ട് ബോളണ്ട് ടീമിലെത്തിയേക്കും. വിരലിനു പരുക്കേറ്റ പേസർ മിച്ചൽ സ്റ്റാർക്ക് ആദ്യ മത്സരത്തിൽ കളിക്കില്ല. വിരലിനു തന്നെ പരുക്കേറ്റ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആദ്യ കളി കളിച്ചേക്കുമെങ്കിലും പന്തെറിയില്ല. ഈ സാഹചര്യത്തിൽ ഹേസൽവുഡ് കൂടി […]

Sports

എക്കാലത്തെയും മികച്ച ഫുട്ബോളറാണ് മെസി; പുകഴ്ത്തി റാമോസ്

അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസിയെ പുകഴ്ത്തി സ്പാനിഷ് താരം സെർജിയോ റാമോസ്. നേരത്തെ സ്പാനിഷ് ലീഗിലെ റൈവൽ ടീമുകളായ ബാഴ്സലോണയിലും റയൽ മാഡ്രിഡിലും കളിച്ചുകൊണ്ടിരുന്ന താരങ്ങൾ ഇപ്പോൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിയ്ക്കായി കളിക്കുകയാണ്. “മെസിക്കെതിരെ കളിക്കുകയെന്നത് വർഷങ്ങളോളം നീണ്ട സഹനതയായിരുന്നു. ഇപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ കളി ആസ്വദിക്കുന്നു. എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസി. മെസിയുമായുള്ള എൻ്റെ ബന്ധം വളരെ മികച്ചതാണ്. ഞങ്ങൾക്കിടയിൽ പരസ്പര ബഹുമാനമുണ്ട്.”- പിഎസ്ജി ടിവിക്ക് നൽകിയ അഭിമുഖത്തിൽ റാമോസ് പറഞ്ഞു.