Cricket

മികച്ച തുടക്കം മുതലെടുക്കാനായില്ല; അവസാന ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 21 റൺസിനാണ് ഓസ്ട്രേലിയയുടെ ജയം. ഓസ്ട്രേലിയ മുന്നോട്ടുവച്ച 270 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 248 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. ജയത്തോടെ ഓസ്ട്രേലിയ പരമ്പര നേടി. 54 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ആദം സാമ്പ 4 വിക്കറ്റ് വീഴ്ത്തി.  രോഹിത് ശർമയും ശുഭ്മൻ ഗിലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. രോഹിത് ടി-20 ശൈലിയിൽ അടിച്ചുതകർത്തപ്പോൾ ഇന്ത്യൻ സ്കോർ […]

Cricket

ഹെൻറിച്ച് ക്ലാസന് മിന്നൽ സെഞ്ച്വറി, മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; വിൻഡീസ് പരമ്പര സമനിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ, ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് നാല്‌ വിക്കറ്റ് ജയം. ഹെൻ‌റിച്ച് ക്ലാസൻ്റെ സെഞ്ച്വറി പ്രകടനമാണ് ടീമിന് ജയം സമ്മാനിച്ചത്. ഹെൻ‌റിച്ച് 61 പന്തിൽ പുറത്താകാതെ 119 റൺസ് നേടി. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം റദ്ദാക്കിയിരുന്നു. 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീമിന്റെ തുടക്കം മികച്ചതായിരുന്നില്ല. 36 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. പിന്നാലെ ടോണി ഡി ജോർജിയോടൊപ്പം […]

Sports

ഇന്ത്യൻ നീലകടുവകൾ ഇന്ന് കളത്തിൽ; ത്രിരാഷ്ട്ര ടൂർണമെന്റിൽ എതിരാളികൾ മ്യാൻമാർ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് മൈതാനമൊരുങ്ങും. ഇന്നത്തെ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ മ്യാൻമാറിനെ നേരിടും. ഇന്ന് വൈകീട്ട് ആറ് മണിക്ക് മണിപ്പൂർ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഒൻപത് മാസങ്ങൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ 284 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഒരു അന്താരാഷ്ട്ര മത്സരത്തിനായി കളിക്കളത്തിൽ ഇറങ്ങിയത്. അടുത്ത വർഷം ആദ്യം ആരംഭിക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിലേക്കുള്ള ഒരുക്കങ്ങളുടെ കൂടി ഭാഗമാണ് ഈ ടൂർണമെന്റ്. മ്യാൻമാറിനെ കൂടാതെ, […]

Sports

ഇവാന് പിന്തുണയുമായി മഞ്ഞപ്പട ആരാധകർ; ട്വിറ്ററിൽ ട്രെൻഡിങ്

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിനുള്ള പിന്തുണ ശക്തമാക്കി മഞ്ഞപ്പട ആരാധകർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയുമായുള്ള നിർണായക മത്സരം ഇവാൻ വുകുമനോവിച്ച് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബഹിഷ്കരിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, വിഷയത്തിൽ ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡെറിറ്റേഷൻ കുറ്റം ചുമത്തിയിരുന്നു. ഇതിൽ ബഹിഷ്‌കരണത്തിന് നേതൃത്വം നൽകിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ആരാധകരുടെ കൂട്ടായ നീക്കം. #ISupportIvan എന്ന ഹാഷ്ടാഗിലൂടെ […]

Sports

ഫ്രാൻസിൻ്റെ പുതിയ ക്യാപ്റ്റനായി എംബാപ്പെ

ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയൻ എംബാപ്പെ. മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായി ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെയ്ക്ക് ക്യാപ്റ്റന്റെ ആംബാൻഡ് സമ്മാനിക്കാൻ ഫ്രഞ്ച് ഫുട്ബോൾ തീരുമാനിച്ചത്. 24കാരനായ താരം ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സുമായി ചർച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്. അൻ്റോയിൻ ഗ്രീസ്‌മാനാണ് വൈസ് ക്യാപ്റ്റൻ. ഫ്രാൻസിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ലോറിസ് ലോകകപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ വിരമിക്കുകയായിരുന്നു. മത്സരത്തിൽ അർജൻ്റീനയ്ക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് കീഴടങ്ങിയത്. […]

Sports

കളത്തിൽ കവിത വിരിയിച്ച കാനറി മായാജാലം; ഡീന്യോയ്ക്ക് ഇന്ന് 43ൻ്റെ ചെറുപ്പം

റൊണാൾഡീഞ്ഞോ വരവറിയിച്ചത് 2002 ലോകകപ്പിലാണ്. ഷിസുവോക്ക സ്റ്റേഡിയത്തിലെ ബ്രസീൽ–ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മൽസരം. മൈക്കൽ ഓവൻ നേടിയ ഗോളിൽ ഇംഗ്ലണ്ട് മുന്നിലാണ്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ റൊണാൾഡീഞ്ഞോയുടെ പാസിൽ നിന്നും റിവാൾഡോ നേടിയ ഗോളിൽ ബ്രസീൽ ഒപ്പം പിടിച്ചു. രണ്ടാം പകുതിയിലായിരുന്നു അത്ഭുതം പിറന്നത്. ബ്രസീലിനനുകൂലമായി ഒരു ഫ്രീ കിക്ക്. പോസ്റ്റിലേക്ക് ഏതാണ്ട് 40 വാര ദൂരമുണ്ട്. കിക്കെടുക്കാൻ വന്ന റൊണാൾഡീഞ്ഞോ പോസ്റ്റിലേക്കൊന്നു നോക്കി. ഗോൾ കീപ്പർ ഡേവിഡ് സീമാൻ അഡ്വാൻസ് ചെയ്ത് നിൽക്കുന്നു. മൈതാനത്തിൽ […]

Cricket

ഐപിഎലിനു തയ്യാർ; നെറ്റ്സിൽ മിന്നിച്ച് സഞ്ജു

ഐപിഎൽ സീസണു മുന്നോടിയായി നെറ്റ്സിൽ തകർത്തടിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. നെറ്റ്സിൽ വമ്പൻ ഷോട്ടുകളുതിർക്കുന്ന സഞ്ജുവിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരുക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്ന സഞ്ജു ഇതുവരെ രാജസ്ഥാൻ റോയൽസ് ക്യാമ്പിനൊപ്പം ചേർന്നിട്ടില്ലെന്നാണ് വിവരം. ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായതോടെ സഞ്ജു ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ശ്രേയാസിനു പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചില്ല. ശ്രേയാസിൻ്റെ അഭാവത്തിൽ കളിച്ച സൂര്യകുമാർ രണ്ട് കളിയിലും ഗോൾഡൻ ഡക്കായതോടെ വിമർശനങ്ങൾക്ക് കരുത്ത് വർധിച്ചിരിക്കുകയാണ്. […]

Cricket

60 പന്തിൽ ഏകദിന സെഞ്ചുറി; റെക്കോർഡ് നേട്ടവുമായി മുഷ്ഫിക്കർ റഹീം

ബംഗ്ലാദേശിനായി ഏറ്റവും വേഗത്തിൽ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡുമായി വിക്കറ്റ് കീപ്പർ മുസ്ഫിക്കർ റഹീം. അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 60 പന്തുകൾ നേരിട്ടാണ് താരം സെഞ്ചുറിയിലെത്തിയത്. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ സിംഗിൾ നേടി സെഞ്ചുറി തികച്ച താരത്തിൻ്റെ മികവിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 349 റൺസ് നേടി. 60 പന്തിൽ 14 ബൗണ്ടറിയും 2 സിക്സറും സഹിതമാണ് മുഷ്ഫിക്കർ സെഞ്ചുറി തികച്ചത്. മുഷ്ഫിക്കറിനൊപ്പം നസ്‌മുൽ ഹുസൈൻ ഷാൻ്റോ (73), ലിറ്റൺ ദാസ് […]

Sports

എൽ ക്ലാസിക്കോ; ബാഴ്സക്ക് ഹാട്രിക്ക് ജയം; വിജയഗോൾ നേടി കെസിഎ

എൽ ക്ലാസിക്കോയിൽ ഹാട്രിക്ക് വിജയങ്ങൾ നേടി എഫ്‌സി ബാഴ്സലോണ. ഇന്ന് പുലർച്ചെ സ്വന്തം മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെതിരെ ബാഴ്സയുടെ വിജയം. ഇന്നത്തെ വിജയത്തോടെ 2011ൽ പെപ് ഗാർഡിയോളക്ക് ശേഷം ഒരു വർഷം മൂന്ന് എൽ ക്ലാസിക്കോ മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ ബാഴ്സ പരിശീലകനായി സാവി ഹെർണാണ്ടസ് മാറി. വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 12 പൊയിന്റുകളാക്കി ഉയർത്താനും ബാഴ്സക്ക് സാധിച്ചു. സംഭവ ബഹുലമായ […]

Cricket

നിസ്സാരം…; പ്രതീക്ഷ തെറ്റിക്കാതെ കങ്കാരുപ്പട; ഇന്ത്യക്കെതിരായ പരമ്പര സമനിലയിൽ

വിശാഖപട്ടണം ഏകദിനത്തിൽ ഓസ്ട്രലിയക്ക് എതിരായ പരമ്പരയിൽ ലീഡ് നേടുക എന്ന ലക്ഷ്യത്തോടെ രണ്ടാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. മിച്ചൽ സ്റ്റാർക്കിന് മുന്നിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ ഓസ്ട്രേലിയ തോൽപ്പിച്ചത് പത്ത് വിക്കറ്റിന്. ആദ്യ ഇന്നിങ്സിൽ 26 ഓവറുകളിൽ 117 റണ്ണുകൾക്ക് ഇന്ത്യ പുറത്തായിരുന്നു. 118 റണ്ണുകൾ വിജയലക്ഷ്യമാക്കി ഇറങ്ങിയ ഓസ്ട്രേലിയ ഇന്ത്യൻ ബോളർമാരെ നിലത്തുനിർത്താതെയാണ് ബാറ്റ് ചെയ്തത്. ഓസ്‌ട്രേലിയൻ ഓപ്പണർമാർ അർധസെഞ്ചുറി കടന്ന മത്സരത്തിൽ ഇന്ത്യൻ നിര നിസഹായരായി. ഔട്രേലിയ്ക്ക് എതിരെ ഇന്ത്യൻ എന്നിൽ […]