ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ മാനനഷ്ടക്കേസ്. മുന്‍ ബിസിനസ് പങ്കാളികളായ മിഹിര്‍ ദിവാകര്‍, ഭാര്യ സൗമ്യദാസ് എന്നിവരാണ് ധോണിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ചാണ് പരാതി. സമൂഹമാധ്യമങ്ങള്‍ക്കും, ചില മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്. ഇന്ന് കേസില്‍ വാദം കേള്‍ക്കും. ആര്‍ക്ക സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് എന്ന സ്ഥാപന ഉടമകളാണ് മിഹിര്‍ ദിവാകറും സൗമ്യ ദാസും. നേരത്തെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ ധോണി പരാതി […]
Sports
രണ്ടാം സൂപ്പര്‍ ഓവറില്‍ ബിഷ്‌ണോയ് മാജിക്; മൂന്നാം ടി20-യിൽ അഫ്ഗാനെ പൂട്ടി പരമ്പര തൂത്തുവാരി ഇന്ത്യ
അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം. രണ്ടാം സൂപ്പര്‍ ഓവറിൽ രവി ബിഷ്‌ണോയിയുടെ ബൗളിങ് മികവില്‍ അഫ്ഗാനെ കീഴടക്കി ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാന്‍ നേടിയത് 16 റണ്‍സാണ്. മറുപടിയായി ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടവും 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നു. […]
അഞ്ചാം സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയ്ക്ക് ട്വന്‍റി 20 റെക്കോര്‍ഡ്; ഇന്ത്യക്കെതിരെ അഫ്ഗാന് 213 റൺസ് വിജയലക്ഷ്യം
രോഹിത് ശർമയുടെയും റിങ്കു സിംഗിന്റെയും തീപ്പൊരി ബാറ്റിങ്ങിൽ ട്വന്‍റി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 190 റൺസ് കൂട്ടുകെട്ടാണ് സ്‌കോർ 200-ൽ എത്തിച്ചത്. രോഹിത് ശർമ 69 പന്തിൽ 121 റൺസെടുത്തു. എട്ടു സിക്സും 11 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ട്വന്‍റി20 യിൽ രോഹിത്തിന്‍റെ അഞ്ചാം സെഞ്ച്വറിയാണിത്. റിങ്കു 39 പന്തിൽ […]
അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യ
അഫ്ഗാനിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ആശ്വാസ ജയം തേടിയാണ് അഫ്ഗാൻ ഇറങ്ങുക. ഇൻഡോറിൽ നടന്ന രണ്ടാം ടി20യിൽ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്. യശസ്വി ജെയ്സ്വാൾ (34 പന്തിൽ 68), ശിവം ദുബെ (32 പന്തിൽ 63) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം […]
ശിവം ദുബെയ്ക്കും യശസ്വി ജയ്സ്വാളിനും ബിസിസിഐ കരാർ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്
യുവതാരങ്ങളായ ശിവം ദുബെയ്ക്കും യശസ്വി ജയ്സ്വാളിനും ബിസിസിഐ കരാർ ലഭിചേക്കുമെന്ന് റിപ്പോർട്ട്. സമീപകാലത്തായി തകർപ്പൻ പ്രകടനം നടത്തുന്നത് യശസ്വിക്ക് ഗുണമായപ്പോൾ അഫ്ഗാനിസ്താനെതിരായ രണ്ട് ടി-20കളിലെയും മാച്ച് വിന്നിങ് പ്രകടനങ്ങളാണ് ദുബെയെ തുണച്ചത്. ഇരുവരും വരുന്ന ടി-20 ലോകകപ്പിൽ ടീമിലുണ്ടാവുമെന്നും സൂചനയുണ്ട്,. ആറ് വിക്കറ്റിനാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയത്. 173 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. യശ്വസി ജെയ്‌സ്വാൾ 68 റൺസും ശിവം ദുബെ 63 റൺസും നേടിയാണ് ഇന്ത്യയെ […]
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; അക്ഷതവും, ക്ഷണക്കത്തും സ്വീകരിച്ച് എംഎസ് ധോണി
രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് എംഎസ് ധോണിക്ക് ക്ഷണം ലഭിച്ചു. അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും , പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്കുള്ള ക്ഷണക്കത്തും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണി ഏറ്റുവാങ്ങി.റാഞ്ചിയിലെ വസതിയിൽ വച്ചാണ് ധോനിക്ക് അക്ഷതം കൈമാറിയത്. എൻഡിടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കർമ്മവീർ സിങ്ങിന്റെ സാന്നിധ്യത്തിൽ ആർഎസ്എസ് സഹപ്രവിശ്യാ സെക്രട്ടറി ധനഞ്ജയ് സിംഗാണ് ധോണിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് . ദിവസങ്ങൾക്ക് മുമ്പ്, ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്കും […]
ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്
2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും പിന്നിലാക്കിയാണ് അർജന്റീനിയൻ നായകന്റെ നേട്ടം. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ ഫുട്ബോളർ. മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. എഴുതിത്തീരാത്ത ചരിത്ര കഥയിലേക്ക് പുതിയൊരു ഏട് കൂടി. മനുഷ്യകുലം ഉള്ളടത്തോളം കാലം പറയാനുള്ള പുതു ചരിത്രം. ഇത് നാലാം തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത്. നാല് തവണ ഫിഫ ബാലൺ […]
കേരള – അസം മത്സരം സമനിലയിൽ; കേരളത്തിന് ആദ്യ ഇന്നിംഗ്സ് ലീഡ്
രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ കേരളവും അസവും തമ്മിലുള്ള മത്സരം സമനിലയിൽ. ഫോളോ ഓൺ വഴങ്ങിയ അസം രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് എന്ന നിലയിൽ നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയതിനാൽ കേരളത്തിന് മൂന്ന് പോയിൻ്റ് ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ അസമിനെ 248 റൺസിന് എറിഞ്ഞിട്ട കേരളം 171 റൺസിൻ്റെ ലീഡാണ് നേടിയത്. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് […]
‘ഗുജറാത്ത് ടൈറ്റൻസിൻ്റെ ഉപദേശകനാവാൻ ആഗ്രഹിച്ചിരുന്നു’; ആശിഷ് നെഹ്റ സമ്മതിച്ചില്ലെന്ന് യുവ്‌രാജ് സിംഗ്
ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിൻ്റെ ഉപദേശകനാവാൻ ആഗ്രഹിച്ചിരുന്നു എന്ന് മുൻ ദേശീയ താരം യുവ്‌രാജ് സിംഗ്. ഇക്കാര്യം ആവശ്യപ്പെട്ട് ടൈറ്റൻസിനെ സമീപിച്ചെങ്കിലും പരിശീലകൻ ആശിഷ് നെഹ്റ സമ്മതിച്ചില്ല എന്നും യുവ്‌രാജ് പറഞ്ഞു. തങ്ങളുടെ ആദ്യ ഐപിഎൽ സീസണിൽ കിരീടം നേടിയ ഗുജറാത്ത് രണ്ടാം സീസണിൽ ഫൈനലിലെത്തിയിരുന്നു. ‘ഏത് തരത്തിലൊക്കെയാണ് അവസരം ലഭിക്കുക എന്നുനോക്കാം. ഇപ്പോൾ മക്കളുടെ കാര്യത്തിനാണ് മുൻഗണന നൽകുന്നത്. അവർ സ്കൂളിലൊക്കെ പോയി തുടങ്ങിയാൽ കൂടുതൽ അവസരം ലഭിക്കും. അപ്പോൾ പരിശീലകനായി പ്രവർത്തിക്കാം എന്ന് കരുതുന്നു. […]
കെയ്ൻ വില്യംസൺ പാകിസ്ഥാൻ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല
പാക്കിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ശേഷിക്കുന്ന മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് കോച്ച് ഗാരി സ്റ്റെഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിന് മൂന്നാഴ്ച്ചകൾ മാത്രം ശേഷിക്കെ, സൂപ്പർ താരത്തിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്. വില്യംസണിന് പകരം ടിം സീഫെർട്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വിക്കറ്റ് കീപ്പറായി ഡെവൺ കോൺവെയ്‌ക്ക് പകരക്കാരനായി സീഫെർട്ടിനെ ഇറക്കുമെന്ന് സ്റ്റെഡ് സൂചന നൽകിയിരുന്നു. […]