Sports

ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം

ചരിത്രം കുറിച്ച് അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മലയാളി നാവികൻ അഭിലാഷ് ടോമി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് അഭിലാഷ് ടോമി. ഫ്രാൻസിലെ സാബ്ലെ ദോലനിൽ നിന്ന് യാത്ര തിരിച്ചത് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ്.  ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്‌ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ കിഴ്സ്റ്റൻ നോയിഷെയ്ഫരൻ. 16 പേരുമായി ആരംഭിച്ച റേസിൽ മൂന്ന് പേർ മാത്രമാണ് ഫിനിഷ് ചെയ്‌തത്‌. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് […]

Cricket

പൊരുതി വീണ് പഞ്ചാബ്; ലക്‌നൗവിന് കൂറ്റൻ ജയം

ലക്‌നൗ സൂപ്പർ ജയൻറ്സ് ഉയർത്തിയ കൂറ്റൻ സ്കോറിന് മുന്നിൽ വീണ് പഞ്ചാബ് കിങ്‌സ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ പിന്തുടർന്നിറങ്ങിയ പഞ്ചാബിന്റെ ഇന്നിംഗ്സ് അവസാനിച്ചത് 19.5 ഓവറിൽ മുഴുവൻ വിക്കറ്റുകളും നഷ്ടമാക്കി 201 റണ്ണുകൾക്ക്. ലക്‌നൗവിന്റെ വിജയം 56 റണ്ണുകൾക്ക്. ഇന്നിംഗ്സ് 200 കടത്തിയെകിലും വിജയിക്കാൻ അത് പോരായിരുന്നു ലക്‌നൗവിന്.  കയ്യെത്തുന്നതിലും അപ്പുറത്തുള്ള ലക്ഷ്യം കൈക്കലാക്കാൻ തീരുമാനിച്ചിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറിൽ തന്നെ അടിപതറി. പാർക്ക് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ പഞ്ചാബ് […]

Cricket

വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്ത്; സൺറൈസേഴ്സിനു തിരിച്ചടി

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്ത്. താരം ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ല എന്ന് ടീം അറിയിച്ചു. ഹാംസ്ട്രിങ് ഇഞ്ചുറി ആയതിനാലാണ് താരം പുറത്തായത് എന്നാണ് സൂചന. സീസണിൽ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് സുന്ദർ. സീസണിൽ നിലവിൽ 9ആം സ്ഥാനത്താണ് സൺറൈസേഴ്സ്. ഇതുവരെ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ അവർ രണ്ട് വിജയം മാത്രമാണ് നേടിയത്. ശനിയാഴ്ച ഡെൽഹി ക്യാപിറ്റൽസിനെതിരെയാണ് അവരുടെ അടുത്ത മത്സരം. ഐപിഎലിൽ ഇന്ന് രാജസ്ഥാൻ […]

Cricket

പിങ്ക് തന്നെ മിന്നി; ധോണിയുടെ സൂപ്പര്‍ കിംഗ്സിനെ തകർത്ത് സഞ്ജുപ്പട

രണ്ടാം മത്സരത്തിലും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകർത്ത് സഞ്ജുവിന്റെ രാജസ്ഥാൻ. രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ചെന്നൈയ്ക്കായി ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‌വാദ് (47) എന്നിവരാണ് പൊരുതിയത്.  ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്സ്‍വാളായിരുന്നു കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‍ലര്‍ നല്‍കിയത്. 43 പന്തില്‍ 77 റണ്‍സാണ് ജയ്സ്‍വാളാണ് രാജസ്ഥാനെ […]

Cricket

ഐപിഎൽ: രാജസ്ഥാൻ റോയൽസിന് ജയിക്കണം; ചെന്നൈക്ക് പകരം വീട്ടണം: ഇന്ന് തീപ്പൊരി പാറും

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് റോയൽസ് എത്തുമ്പോൾ തുടരെ മൂന്ന് മത്സരങ്ങളിൽ വിജയിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുക. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് വിജയിക്കാനായാൽ രാജസ്ഥാൻ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തും.  മധ്യ ഓവറുകളിലെ റൺ വരൾച്ചയാണ് പരാജയപ്പെട്ട രാജസ്ഥാൻ […]

Cricket

ആരാധകരുമൊത്തുള്ള സെൽഫിക്കിടെ ഫോണിൽ കോൾ; അറ്റൻഡ് ചെയ്ത് സംസാരിച്ച് സഞ്ജു: വിഡിയോ

ആരാധകരുമൊത്ത് സെൽഫി എടുക്കുന്നതിനിടെ ഫോണിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്ത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പരിശീലനം കാണാനെത്തിയ ആരാധകരുമൊത്ത് സെൽഫിയെടുക്കുന്നതിനിടെയാണ് ഫോണിൽ കോൾ വന്നത്. ഇതിൻ്റെ വിഡിയോ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. സെൽഫിയെടുക്കുന്നതിനിടെ കോൾ വരുമ്പോൾ ‘കോൾ ആ രഹാഹെ’ എന്ന് സഞ്ജു പറയുന്നത് വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ താരം കോൾ അറ്റൻഡ് ചെയ്യുന്നു. അപ്പോൾ തടിച്ചുകൂടിയ ആരാധകർ ആരവം മുഴക്കുകയാണ്. ‘സഞ്ജു ഭയ്യ ആണ് […]

Cricket

ഇംഗ്ലണ്ട് താരങ്ങളെ ചാക്കിട്ടുപിടിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ; ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കാൻ നൽകുന്നത് കോടികൾ

പ്രമുഖ 6 ഇംഗ്ലണ്ട് താരങ്ങളെ ചാക്കിട്ടുപിടിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കി ഫ്രാഞ്ചൈകളുമായി കരാറൊപ്പിട്ടാൽ കോടികൾ നൽകാമെന്നാണ് വാഗ്ധാനം. ഇതിനായി പ്രമുഖരായ ആറ് താരങ്ങളെ ഫ്രാഞ്ചൈസികൾ സമീപിച്ചു കഴിഞ്ഞു എന്ന് ദി ടൈംസ് ലണ്ടൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വിവിധ ടി-20 ലീഗുകളിൽ ടീമുകളുള്ള ഫ്രാഞ്ചൈസികളാണ് ഇംഗ്ലണ്ട് താരങ്ങളെ സമീപിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. വെസ്റ്റ് ഇൻഡീസിലെ കരീബിയൻ പ്രീമിയർ ലീഗ്, ദക്ഷിണാഫ്രിക്കയിലെ എസ്എ ടി-20 ലീഗ്, യുഎഇയിലെ ഐഎൽ […]

Cricket

മാരക ബൗളിംഗുമായി ഗുജറാത്ത്; മുംബൈക്ക് നാണംകെട്ട തോൽവി

ഐപിഎലിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് നാണംകെട്ട തോൽവി. 55 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ഗുജറാത്ത് മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 26 പന്തിൽ 33 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി നൂർ അഹ്‌മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും തകർത്തെറിഞ്ഞപ്പോൾ മുംബൈ […]

Football

ബെംഗളൂരുവിനെ വീഴ്ത്തി ഒഡീഷ സൂപ്പർ കപ്പ് ജേതാക്കൾ

സൂപ്പർ കപ്പ് കിരീടം ഒഡീഷ എഫ്സിക്ക്. കോഴിക്കോട് നടന്ന കലാശക്കളിയിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തിയാണ് ഒഡീഷയുടെ കിരീടധാരണം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ച ഒഡീഷ തങ്ങളുടെ ആദ്യ ട്രോഫിയാണ് സ്വന്തമാക്കിയത്. ഡിയെഗോ മൗറീഷ്യോ ഒഡീഷയ്ക്കായി ഇരട്ട ഗോളുകൾ നേടിയപ്പോൾ സുനിൽ ഛേത്രി ബെംഗളൂരുവിൻ്റെ ആശ്വാസ ഗോൾ നേടി. മഴയിൽ കുതിർന്ന മൈതാനത്ത് തണുപ്പൻ കളിയാണ് ആദ്യ സമയങ്ങളിൽ ഇരു ടീമുകളും കാഴ്ചവച്ചത്. സാവധാനം മുറുകിയ കളിയിലെ 23ആം മിനിട്ടിൽ ഒഡീഷ ആദ്യ ഗോളടിച്ചു. ഫ്രീ കിക്കിൽ നിന്നായിരുന്നു […]

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; തിരിച്ചുവരവുമായി രഹാനെ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെയാണ് മത്സരം നടക്കുക. പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.  ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചു. സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രധാന മാറ്റം. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച സൂര്യകുമാറിന് തിളങ്ങാനായിരുന്നില്ല. രോഹിത് […]