Football

അത്‍ലറ്റിക്കോയെ തകർത്ത ഇന്ത്യൻ യുവനിരക്ക് ഇന്ന് റയൽ മാഡ്രിഡ് പരീക്ഷണം

ഫുട്ബോൾ വമ്പന്മാരായ റയൽ മാഡ്രിഡിന്റെ അണ്ടർ 17 നിരക്ക് എതിരെ ഇന്ത്യ അണ്ടർ 17 ടീം ഇന്ന് ഇറങ്ങുന്നു. ഇന്ന് വൈകീട്ട് 8:30ന് ടീമിന്റെ പരിശീലന മൈതാനമായ ഡിപോർട്ടിവ ഡെൽ റിയൽ മാഡ്രിഡിൽ വെച്ചാണ് മത്സരം. 2023 ജൂണിൽ തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിനായി തയ്യെടുക്കുന്ന ഇന്ത്യ പരിശീലനത്തിനായാണ് സ്പെയിനിൽ എത്തിയത്. ജപ്പാൻ, വിയറ്റ്‌നാം, ഉസ്‌ബെക്കിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഏഷ്യൻ കപ്പിൽ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. സ്പാനിൽ നടന്ന മൂന്ന് പരിശീലന […]

Cricket

ഗൊലായത്തിനെ തോല്പിച്ച് ഡേവിഡ്; ഗുജറാത്തിനെതിരെ ഡൽഹിയ്ക്ക് ആവേശജയം

മറ്റൊരു ലോ സ്കോർ ത്രില്ലറിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്തിനെ കീഴടക്കി പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി. 5 റൺസിനാണ് ഡൽഹിയുടെ ജയം. ഡൽഹി മുന്നോട്ടുവച്ച 131 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 125 റൺസ് നേടാനേ സാധിച്ചുള്ളൂ. 59 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിയ്ക്കായി ഖലീൽ അഹ്‌മദും ഇശാന്ത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡൽഹിയെപ്പോലെ […]

Sports

സൗദി സന്ദർശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി സസ്പെൻഡ് ചെയ്തെന്ന് റിപ്പോർട്ട്

സൗദി സന്ദർശനത്തിന് പിന്നാലെ ലയണൽ മെസ്സിയെ പിഎസ്ജി രണ്ടാഴ്ചക്കാലത്തേക്ക് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. രണ്ടാഴ്ചത്തേക്ക് മെസിക്ക് ക്ലബ്ബിനൊപ്പം കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല. കൂടാതെ ഈ കാലയളവിൽ മെസിക്ക് തന്റെ പ്രതിഫലവും ലഭിക്കില്ലെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. മെയ് 13ന് നടക്കുന്ന മത്സരത്തിലും മെസിയ്ക്ക് കളിയ്ക്കാൻ സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനെത്താത്തതാണ് പിഎസ്ജി മെസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സൗദി ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസിയും കുടുംബവും […]

Cricket

ഐപിഎലിൽ ഇന്ന് ‘മിസ്‌മാച്ച്’; ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് അവസാന സ്ഥാനക്കാരായ ഡൽഹിയെ നേരിടും

ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 8 മത്സരങ്ങളിൽ ഇന്ന് 6 ജയം സഹിതം ഗുജറാത്ത് ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. അതേസമയം, ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 6 പരാജയം സഹിതം 4 പോയിൻ്റുള്ള ഡൽഹി 10ആം സ്ഥാനത്തുമാണ്.  ഐപിഎൽ ബിസിനസ് എൻഡിലേക്ക് കടക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാർ അത് ആവർത്തിക്കാനുള്ള യാത്രയിലാണ്. എല്ലാ ഡിപ്പാർട്ട്മെൻ്റിലും മികച്ച താരങ്ങൾ. […]

Cricket

ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കം; കോലിക്കും ഗംഭീറിനും പിഴ

ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് സംഭവം.ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്. ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനം പിഴയടയ്ക്കണം. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താര നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. സീസണിലെ ആദ്യ മത്സരത്തിൽ […]

Cricket

കെഎൽ രാഹുൽ പരുക്കേറ്റ് മടങ്ങി; ലക്നൗവിന് തിരിച്ചടി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനു പരുക്ക്. ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ രാഹുൽ കളത്തിൽ നിന്ന് മടങ്ങി. മത്സരത്തിൻ്റെ പവർ പ്ലേ അവസാനിക്കുമ്പോൾ ബാംഗ്ലൂർ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് നേടിയിട്ടുണ്ട്. മത്സരത്തിൽ, സ്റ്റോയിനിസ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ ഡുപ്ലെസിയുടെ ഷോട്ട് ബൗണ്ടറിയിലെത്തുന്നത് തടയാൻ ഓടുന്നതിനിടെ രാഹുൽ വേദനയോടെ നിലത്തേക്ക് വീഴുകയായിരുന്നു. താരത്തിൻ്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ല. പരുക്ക് പൂർണമായി മാറിയ ഫാഫ് ഡുപ്ലെസി വീണ്ടും […]

Football

ഇംഗ്ലീഷ് ലീഗിലെ കിരീട പോരാട്ടത്തിൽ ആഴ്‌സണലിന് ഇന്ന് നിർണായക മത്സരം; എതിരാളികൾ ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പ്രതീക്ഷകൾക്ക് പുത്തനുണർവ്വേകാൻ ആഴ്‌സണൽ ഇന്ന് ഇറങ്ങുന്നു. കഴിഞ്ഞ ഒൻപത് മത്സരത്തിൽ ഒരെണ്ണത്തിൽ പോലും വിജയം കണ്ടെത്താൻ സാധിക്കാത്ത ചെൽസിയാണ് എതിരാളികൾ. അതിൽ അവസാന അഞ്ച് മത്സരങ്ങളിലും ലംബാർഡിന്റെ കീഴിലുള്ള ടീം തുടർ തോൽവികളാണ് നേരിട്ടത്. ആഴ്സണലിന്റെ ഹോം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12:30നാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ലീഗിൽ ഒരു തിരിച്ചുവരവിന് കളം ഒരുക്കാൻ ആഴ്‌സണലിന് സാധിക്കും.  ചെൽസിക്കെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ […]

Cricket Sports

ഐപിഎൽ; ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പഞ്ചാബ്

ഇന്ത്യൻ പ്രിമിയർ ലീ​ഗിലെ ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പഞ്ചാബ്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തി. 42 റണ്‍സെടുത്ത പ്രഭ്സിംറാന്‍ സിങ്ങും 40 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണുമാണ് പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുത്തത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അവസാന പന്തിൽ ജയിക്കാന്‍ മൂന്ന് റൺസ് വേണമെന്നിരിക്കെ സിക്കന്ദർ റാസയാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്.  നേരത്തേ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഡെവോൺ കോൺവേയുടെ […]

Sports

തന്ത്രം പാളി സഞ്ജുപ്പട; രോഹിത്തിന് ടിം ഡേവിഡ് വക പിറന്നാൾ സമ്മാനം; മുംബൈക്ക് ജയം

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങളിൽ ഏറ്റവും ആവേശം പ്രതീക്ഷിച്ച മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 213 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. മുംബൈ ഗ്രൗണ്ടിൽ ആദ്യമായിട്ടാണ് ഒരു ടീം 200 റൺസിന് മുകളിൽ പിന്തുടർന്ന് ജയിക്കുന്നത്. തകർപ്പൻ സെഞ്ച്വറി നേടിയ യശ്വസ്വി ജയ്‌സ്വാൾ നടത്തിയ പോരാട്ടം ഇതോടെ വിഫലമായി. ജയ്‌സൺ ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് വേണ്ടപ്പോൾ തുടർച്ചയായി […]

Cricket

എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം

എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം. പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായ സൗദി ക്ലബ് അൽ നസറിനെ പിന്തള്ളയാണ് സി എസ് കെ ഒന്നാമതെത്തിയത്. ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ സ്‌പോര്‍ട്‌സ് ടീം ആയി ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ ആണ്. 2023 മാര്‍ച്ചിലെ ട്വിറ്റര്‍ ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസ് ടീമുകളെ റാങ്ക് […]