ബാലൻ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പോർച്ചുഗീസ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമർശനം. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അർഹരല്ലെന്നല്ല പറയുന്നതെന്നും ഇനി ഈ അവാർഡുകളിൽ വിശ്വസിക്കുന്നില്ലെന്നുമായിരുന്ന താരത്തിന്റെ പരാമർശം. ദുബായിലെ ഗ്ലോബൽ സോക്കർ പുരസ്‌കാര ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് ഇപ്പോൾ ഈ പുരസ്‌കാര ചടങ്ങുകൾ കാണാറില്ലെന്നു പറഞ്ഞ റൊണാൾഡോ […]
Sports
ഷൊയ്ബ് മാലിക് മൂന്നാമതും വിവാഹിതനായി; വധു പാക് ടെലിവിഷൻ താരം സന ജാവേദ്
മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷൻ താരം സന ജാവേദാണ് വധു. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്. സാനിയയും മാലിക്കും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കി. “വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക […]
ഐപിഎൽ സ്പോൺസർഷിപ്പ്; അടുത്ത അഞ്ചു വർഷത്തേക്ക് ടാറ്റ തന്നെ
ഐപിഎല്ലിന്റെ അടുത്ത അഞ്ചു വർഷത്തേക്ക് സ്പോൺസർഷിപ്പ് കരാർ ടാറ്റ നിലതനിർത്തി. പ്രതിവർഷം 500 കോടിയാണ് ടാറ്റ സ്പോൺസർഷിപ്പിനായി മുടക്കുക. 2022, 2023 സീസണുകളിലായി രണ്ടു വർഷത്തേക്കായിരുന്നു കരാർ. ഈ കരാറാണ് 2028 വരെ നിലനിർത്തിയിരിക്കുന്നത്. 2022-2023 ടാറ്റ 670 കോടിക്കാണ് കരാർ മേടിച്ചത്. ഐപിഎൽ 2024ൽ 74 മത്സരങ്ങളാണ് നടക്കുക. ഇത് 2025ലും 2026ലും മത്സരങ്ങളുടെ എണ്ണം 84 ആയും 2027ൽ 94 ആയും ഉയർത്താൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്ക് ശേഷമാണ് ടാറ്റ […]
ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗയിംസിന് ചെന്നൈയിൽ തുടക്കമായി; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗയിംസ് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ ഊർജവും ഉത്സാഹവും കായിക മേഖലയിൽ രാജ്യത്തെ ഉയരത്തിലെത്തിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ കായിക മത്സരങ്ങൾ കൂടുതൽ താരങ്ങൾക്ക് അവസരമൊരുക്കാനും മികവുറ്റ താരങ്ങളെ കണ്ടെത്താനും സഹായിക്കുന്നു. യുവാക്കളുടെ നിശ്ചയദാർഡ്യത്തിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നു. നിങ്ങൾക്കൊപ്പം രാജ്യവും മികവിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്രകായിക മന്ത്രി അനുരാഗ് […]
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്ഷണക്കത്ത് സ്വീകരിച്ച് ക്രിക്കറ്റ് താരം മിഥാലി രാജ്
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ്. മിഥാലി രാജ് തന്നെയാണ് ഇതുസംബന്ധിച്ച ചിത്രവും വിവരവും എക്‌സില്‍ പോസ്റ്റ് ചെയ്തത്. മിഥാലിയുടെ അസാന്നിധ്യത്തില്‍ അമ്മ ക്ഷണക്കത്ത് കൈപ്പറ്റിയത്.അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും തനിക്കുവേണ്ടി അമ്മയാണ് ക്ഷണക്കത്ത് കൈപ്പറ്റിയതെന്നും മിഥാലി എക്‌സില്‍ പങ്കുവെച്ചു. .ജനുവരി 22-നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്. രാഷ്ട്രീയ നേതാക്കള്‍, കായിക-ചലച്ചിത്ര താരങ്ങള്‍, മറ്റു നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് താരങ്ങളായ […]
‘മെസി കേരളത്തിൽ’, മലപ്പുറത്ത് ലയണൽ മെസി ഫുട്ബോൾ കളിക്കും
അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. അടുത്ത വർഷം മെസി കേരളത്തിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.ഫുട്ബോൾ പരിശീലനത്തിന് അർജന്റീനയുമായി ദീർഘകാല കരാർ ഒപ്പിടും. 2025നാവും മത്സരം. മലപ്പുറത്തെ സ്റ്റേഡിയം പൂർണ്ണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. 2025 ഒക്ടോബറിലാണ് ലയണൽ മെസി അടങ്ങുന്ന അർജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വർഷം ജൂണിൽ എത്താൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും […]
ഏഷ്യൻ കപ്പ് ഫുട്ബോൾ; ഉസ്ബെകിസ്താനോട് മൂന്നു ഗോളിന് പരാജയപ്പെട്ട് ഇന്ത്യ, പ്രീ-ക്വാർട്ടർ പ്രതീക്ഷ അവസാനിച്ചു
ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. ഉസ്ബെകിസ്താനോട് ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയുടെ പ്രീ-ക്വാർട്ടർ പ്രതീക്ഷകളും ഇതോടെ അവസാനിച്ചു. ഇന്ത്യൻ പ്രതിരോധത്തിലെ കനത്ത പോരായ്മകളാണ് ഉസ്ബെകിസ്താന്റെ മൂന്നു ഗോളിനും വഴിയൊരുക്കിയത്. മൂന്നു ഗോളുകളും കളിയുടെ ആദ്യ പകുതിയിലാണ് പിറന്നത്. മത്സരത്തിന്‍റെ നാലാം മിനിറ്റിൽ അബോസ്ബെക്ക് ഫൈസുല്ലയേവും 18ാം മിനിറ്റിൽ ഇഗോർ സെർജീവും ഇൻജുറി ടൈമിൽ (45+4) ഷെർസോഡ് നസ്രുല്ലോവും ഗോൾ നേടി. രണ്ടു […]
അർജന്റീന ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും; 2 സൗഹൃദ മത്സരങ്ങൾ കളിക്കും
ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി. ഈ വർഷം ജൂണിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചിരുന്നു. തുടർന്നാണ് അടുത്ത വർഷത്തേക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിയത്. കേരളത്തിൽ […]
അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ബിസിസിഐയുടെ അനുവാദം തേടി കോലി: റിപ്പോർട്ട്
ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോർട്ട്. അനുഷ്ക ശർമയെയും വിരാട് കോലിയെയും പ്രണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിരാട് കോലിക്ക് ബിസിസിഐ അനുമതി നൽകിയതായാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ കോലി പങ്കെടുക്കേണ്ടാതാണ്. എന്നാൽ ബിസിസിഐ താരത്തിന് ഒരു ദിവസത്തെ അവധി നൽകിയതയാണ് റിപ്പോർട്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ ആദ്യത്തേത് […]
റൺസെടുക്കാൻ പറ്റിയില്ല പകരം വിക്കറ്റിന് പിന്നിൽ തിളങ്ങി; സ്റ്റംപിങ്ങിൽ ‘സൂപ്പർ സഞ്ജു’
മലയാളി താരം സഞ്ജു സാംസണിനെ അഫ്ഗാനെതിരെയുള്ള ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാനിറക്കാതിരുന്നത് വൻ വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾക്ക് മറുപടി എന്നോണം അഫ്ഗാനെതിരെയുള്ള അവസാന ടി-20യിൽ താരത്തെ കളിക്കാനിറക്കി. എന്നാൽ ആവേശത്തോടെ കാത്തിരുന്ന താരത്ത നിരാശപ്പടുത്തി ഒരു റൺസും എടുക്കാൻ കഴിയാതെ താരം മടങ്ങുകയും ചെയ്തു. പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന് പിഴയ്ക്കുകയായിരുന്നു. അതും നാല് ഓവറിൽ മൂന്നിന് 21 എന്ന നിലയിൽ നിൽക്കുമ്പോവാണ് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത്. പിന്നീട് സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജുവിന് ആദ്യ പന്ത് തൊടാനായില്ല. […]