ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങൾ […]
Sports
വെറും നിസാരമെന്ന് ഗുജറാത്ത്; രാജസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ചു
ഐപിഎല്ലിൽ ഇന്നത്തെ രാജസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത്. 119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 35 പന്തില്‍ 36 നേടിയ ശുഭ്മാന്‍ ഗില്ലിനെ ചഹല്‍ പുറത്താക്കിയപ്പോള്‍ സാഹയും(34 പന്തില്‍ 41*), പാണ്ഡ്യയും 15 പന്തിൽ 39 37 പന്ത് ശേഷിക്കെ ജയമുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. അഫ്‌ഗാന്‍ സ്‌പിന്‍ ആക്രമണത്തില്‍ വിക്കറ്റുകള്‍ തുടരെ കൊഴിയുകയായിരുന്നു രാജസ്ഥാന്. 20 […]
ദോഹ ഡയമണ്ട് ലീഗിൽ സ്വർണ്ണമണിഞ്ഞ് നീരജ് ചോപ്ര; എറിഞ്ഞിട്ടത് 88.67 മീറ്റർ
ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് സ്വർണം. ഖത്തർ സ്പോർട്സ് ക്ലബ്ബിൽ നടന്ന ടൂർണമെന്റിൽ ആദ്യ ശ്രമത്തിൽ 88.67 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര സ്വർണമണിഞ്ഞത്. ആദ്യ ശ്രമത്തിൽ തന്നെ മികച്ച ദൂരം താണ്ടിയ നീരജ് ബാക്കിയുള്ള അവസരങ്ങളിൽ 90 മീറ്റർ കടക്കും എന്ന പ്രതീക്ഷയുണ്ടാക്കിയിരുന്നു . എന്നാൽ, നിലവിലെ ലോക ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സ് 85.88 മീറ്റർ എറിഞ്ഞതോടെ മത്സരം കടുപ്പമായി. അഞ്ച് അവസരങ്ങളിലായി 88.67 മീറ്റർ, 86.04 മീറ്റർ, 85.47 മീറ്റർ, ഫൗൾ, 84.37 […]
ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും
ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങൾ […]
ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം; എതിരാളികൾ ഗുജറാത്ത്
ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പോയിൻ്റ് ടേബിളിൽ ഗുജറാത്ത് ഒന്നാമതും രാജസ്ഥാൻ നാലാമതുമാണ്. ഇന്നത്തെ കളി വിജയിച്ചാൽ രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തും. രാജസ്ഥാൻ തോറ്റാൽ ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും. (rajasthan royals gujarat titans) ശക്തമായ ഒരു സ്ക്വാഡ് ഉണ്ടായിട്ടും മോശം തീരുമാനങ്ങൾ കൊണ്ട് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. മുംബൈയോട് കഴിഞ്ഞ […]
വീണ്ടും അവസാന ഓവര്‍ ത്രില്ലര്‍; ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത
അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തില്‍ അഞ്ച് റണ്‍സ് വിജയം സ്വന്തമാക്കി കൊല്‍ക്കത്ത. അവസാന ഓവറില്‍ ഹൈദരാബാദിന് വിജയിക്കാന്‍ ഒന്‍പത് റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. അടിവാരം മത്സരമെന്ന് വിളിക്കപ്പെട്ട മത്സരത്തില്‍ ആറാമത്തെ തോല്‍വി നേരിടാനായിരുന്നു ഹൈദരാബാദിന്റെ വിധി. (SunRisers Hyderabad and Kolkata Knight Riders ipl live updates) ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 35 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ […]
വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി വാര്‍ണര്‍; വൈറലായി ചിത്രം
വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ഡേവിഡ് വാര്‍ണറുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാവുകയാണ്. ഇക്കുറി മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വല്ല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണിയെ കൂട്ടുപിടിച്ചാണ് വാര്‍ണറും അനിയന്‍മാരും വന്നിരിക്കുന്നത്.(David warner poster like mammootty film valliettan) ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് വാർണർ കൂടാതെ ഫോട്ടോയിൽ ഉള്ളത് സഹതാരങ്ങളുമാണ്. മാധവനുണ്ണിയുടെ സഹോദരങ്ങളായി ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും ഖലീല്‍ അഹമ്മദുമാണ് പോസ്റ്ററിലുള്ളത്. […]
‘നിങ്ങൾ രാജ്യത്തിന്റെ പ്രതീകങ്ങളാണ്, ദശലക്ഷക്കണക്കിന് കുട്ടികൾ ഇത് കാണുന്നു എന്ന ബോധം വേണം’; കോലിക്കും ഗംഭീറിനുമെതിരെ സെവാഗ്
ഐപിഎല്ലിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സര ശേഷം അരങ്ങേറിയത്. ഇന്ത്യയുടെ രണ്ട് സൂപ്പർ താരങ്ങൾ ഗ്രൗണ്ടിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ ലഖ്‌നൗ ഫാസ്റ്റ് ബൗളർ നവീൻ ഉൾ ഹഖ് ആർസിബി സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോലിയുമായി തർക്കത്തിലേർപ്പെട്ടു. ഇതാണ് വലിയ വിവാദത്തിന് തുടക്കമിട്ടത്. സംഗതി ഇവിടെ അവസാനിച്ചില്ല, താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ കോലിയും എൽ.എസ്.ജി മെൻറ്റർ ഗൗതം ഗംഭീറും തമ്മിൽ തർക്കം ഉടലെടുത്തു. രൂക്ഷ […]
ഐപിഎലിൽ ഏറ്റവുമധികം ഡക്കുകൾ, ഒറ്റയക്ക സ്കോറുകൾ; ഒറ്റക്കളിയിൽ രണ്ട് റെക്കോർഡുകളുമായി രോഹിത്
ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പൂജ്യത്തിനു പുറത്തായത് രോഹിത് ശർമ കുറിച്ചത് രണ്ട് റെക്കോർഡുകൾ. ഐപിഎലിൽ ഏറ്റവുമധികം ഡക്കുകൾ, ഏറ്റവുമധികം ഒറ്റയക്ക സ്കോറുകൾ എന്നീ റെക്കോർഡുകളാണ് രോഹിത് കുറിച്ചത്. ഇന്നലെ ആദ്യ ഓവറിൽ ഋഷി ധവാൻ രോഹിതിനെ പുറത്താക്കുകയായിരുന്നു ഇന്നലെ 0നു പുറത്തായതോടെ രോഹിതിന് ഐപിഎലിൽ ആകെ 15 ഡക്കുകളായി. ദിനേശ് കാർത്തിക്, സുനിൽ നരേൻ, മൻദീപ് സിംഗ് എന്നിവർക്കും 15 ഡകുകൾ വീതമുണ്ട്. ഇതോടൊപ്പം ഐപിഎലിനെ തൻ്റെ 70ആം ഒറ്റയക്ക സ്കോറും രോഹിത് ഇന്നലെ കുറിച്ചു. […]
ക്ലബ് വിടുമെന്ന വാർത്തയ്ക്ക് പിന്നാലെ മെസ്സിക്കെതിരെ പ്രതിഷേധവുമായി ആരാധകർ
പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ ലയണൽ മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ. മെസ്സിക്കെതിരെ പ്രതിഷേധവുമായി ക്ലബ് ആസ്ഥാനത്തിന് പുറത്തേക്ക് ആരാധകരെത്തി. കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമ്പോൾ മെസ്സി തടിയൂരുകയാണെന്നാണ് വിമർശനം. സൗദി അറേബ്യയിലേക്കുള്ള സന്ദർശനത്തിൽ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതിന് ശേഷമാണ് ആരാധകർ മെസ്സിക്കെതിരെ തിരിഞ്‍ഞത്. പ്രതിഷേധിച്ചെത്തിയവർ താരത്തിന് നേരെ അസഭ്യ വാക്കുകളും പ്രയോഗിച്ചു. നിലവിലെ കരാർ അവസാനിക്കുന്നതോടെ ലയണൽ മെസി പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. അർജന്റീനിയൻ സൂപ്പർ താരവുമായുള്ള കരാർ പിഎസ്ജി പുതുക്കില്ലെന്നാണ് വിവരം. […]