Cricket Sports

ഏകദിന ലോകകപ്പ്; ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിലെന്ന് റിപ്പോർട്ട്

ഇക്കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബിസിസിഐയെ ഉദ്ധരിച്ച് ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ അഹ്‌മദാബാദിലാണ് ഉദ്ഘാടന മത്സരം. നവംബർ 19ന് അഹ്‌മദാബാദിൽ തന്നെ ഫൈനൽ മത്സരവും നടക്കും. നവംബർ 15, 16 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. ഈ മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചിട്ടില്ല. 10 ടീമുകളാണ് […]

Football

ഇന്റർകോണ്ടിനന്റൽ കപ്പ്: രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് വാനുവാടുവിനെതിരെ

ഇന്റർകോണ്ടിനെന്റൽ കപ്പിൽ രണ്ടാം വിജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ 164-ാം സ്ഥാനത്തുള്ള വാനുവാടുവാണ് എതിരാളികൾ. ഇന്ന് രാത്രി 07:30ന് ഒഡിഷ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ടീമിന് ഇന്നത്തെ മത്സരത്തിൽ വിജയം നിർണായകമാണ്. ആദ്യമായാണ് ഇരു ടീമുകളും സീനിയർ തലത്തിൽ പരസ്പര ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ വാനുവാടുവിനെ പരാജയപ്പെടുത്തിയ ലെബനൻ, ഇന്ത്യയോടൊപ്പം ഗ്രൂപ്പിൽ ഒന്നാമതാണ്.  കഴിഞ്ഞ മത്സരത്തിൽ ലെബനനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽവി നേരിട്ട വാനുവാടുവിന് ഫൈനൽ […]

Football

ഇന്റർകോണ്ടിനന്റൽ കപ്പ്: മംഗോളിയക്ക് എതിരെ ഇന്ത്യയെ ഛേത്രി നയിക്കും; സഹൽ ആദ്യ പതിനൊന്നിൽ

ഇന്റർകോണ്ടിനന്റൽ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ആദ്യം പതിനൊന്നിൽ ഇടം നേടി മലയാളി താരം സഹൽ അബ്ദുൽ സമദ്. പത്താം നമ്പർ ജേഴ്സി അണിഞ്ഞാണ് സഹൽ ഇന്ന് ഇറങ്ങുന്നത് യുവ താരങ്ങളെയും സീനിയർ താരങ്ങളെയും ഒരുപോലെ പരിഗണിച്ചാണ് മുഖ്യപരിശീലകൻ ഇഗോർ സ്റ്റീമാക്ക് മത്സരത്തിലേക്ക് ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോറസ്റ്ററിലും ജിയോ ടിവിയിലും മത്സരം സൗജന്യമായി കാണാം. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. India Starting XI : അമരീന്ദർ […]

Sports

പാരിസ് ഡയമണ്ട് ലീഗ്; ചരിത്രനേട്ടവുമായി മലയാളി താരം

പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കർ. മുരളി ശ്രീശങ്കർ ലോങ്ങ് ജമ്പിൽ മൂന്നാം സ്താനം സ്വന്തമാക്കി. നീരജ് ചോപ്രയ്ക്ക് ശേഷം ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് മുരളി ശ്രീശങ്കർ. മികച്ച പ്രകടനങ്ങൾക്കാണ് ഇന്ന് പാരീസ് ഡയമണ്ട് ലീഗ് സാക്ഷ്യം വഹിച്ചത്. കെനിയയുടെ ഫെയ്ത്ത് കിപ്യെഗോൺ വനിതകളുടെ 5,000 മീറ്ററിൽ രണ്ടാം ലോകറെക്കോർഡിട്ടു. വനിതകളുടെ 200 മീറ്ററിൽ ഗാബി തോമസിനാണ് വിജയം. വനിതകളുടെ 400 മീറ്ററിൽ മാരിലെയ്ഡി പൊളീനോ മിന്നും വിജയം […]

Sports

മത്സരം കഴിഞ്ഞയുടൻ ശങ്കു വിളിച്ചിരുന്നു’; മെഡൽ നേട്ടത്തിൽ സന്തോഷമെന്ന് മുരളി ശ്രീശങ്കറിന്റെ കുടുംബം

പാരിസ് ഡയമണ്ട് ലീഗിൽ ചരിത്ര നേട്ടം കൊയ്ത മുരളി ശ്രീശങ്കറിന്റെ കുടുംബം മെഡൽ നേട്ടത്തിന്റെ ആഹ്‌ളാദത്തിലാണ്. മകന് വെങ്കലം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അമ്മയും ശ്രീശങ്കർ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സിൽ സ്വർണം നേടുമെന്ന പ്രതീക്ഷ അടുത്ത കുടുംബാംഗവും പങ്കുവച്ചു. ‘മത്സരം കഴിഞ്ഞയുടൻ മുരളിയേട്ടനും ശങ്കുവും വിളിച്ചിരുന്നു. കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്നാണ് മോൻ പ്രതീക്ഷിച്ചത്. പക്ഷേ കാറ്റ് എതിർദിശയിലായിരുന്നു. അത് എല്ലാ താരങ്ങളേയും ബാധിച്ചിട്ടുണ്ട്. ആദ്യ ജംപിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. അപ്പോൾ ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. നിലവിൽ വെങ്കലം കിട്ടിയ […]

Cricket

ഓപ്പണർമാർ മടങ്ങി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ്. രണ്ട് ഓപ്പണർമാരെയും ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശർമയെ (15) പാറ്റ് കമ്മിൻസ് വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ ശുഭ്മൻ ഗില്ലിനെ (13) സ്കോട്ട് ബോളണ്ട് ക്ലീൻ ബൗൾഡാക്കി. നിലവിൽ ചേതേശ്വർ പൂജാരയും (3) വിരാട് കോലിയും (4) ക്രീസിൽ തുടരുകയാണ്.  ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 469 റൺസ് ആണ് […]

Football

കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി; സാഫ് കപ്പ് കളിക്കാൻ പാകിസ്താൻ ഇന്ത്യയിലെത്തും

കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതോടെ സാഫ് കപ്പ് കളിക്കാൻ പാകിസ്താൻ ഫുട്ബോൾ ടീം ഇന്ത്യയിലെത്തും.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ഇക്കാര്യം അറിയിച്ചു. ജൂൺ 21 മുതൽ ജൂലായ് 4 വരെ ബെംഗളൂരുവിലാണ് സാഫ് കപ്പ്. എട്ട് ടീമുകൾ സാഫ് കപ്പിൽ കളിക്കും. “ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും ഇക്കാര്യം സുഗമമാക്കിയിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ കാര്യം ചെയ്തു. പാകിസ്താനെ സ്വാഗതം ചെയ്യുന്നു. എല്ലാ രാജ്യക്കാർക്കും വീസ ക്ലിയറൻസ് ലഭിച്ചു. ഇനി […]

Cricket

തീപ്പൊരി ബൗളിംഗുമായി ഓസ്ട്രേലിയ; തകർന്ന് ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയിരിക്കുന്നത്. 118 റൺസ് കൂടി നേടിയെങ്കിലേ ഇന്ത്യക്ക് ഫോളോ ഓൺ ഒഴിവാക്കാൻ കഴിയൂ. 3 ദിവസം കൂടി ശേഷിക്കെ ഓസ്ട്രേലിയയുടെ ജയം തന്നെയാണ് ഏറ്റവും സാധ്യതയുള്ള മത്സരഫലം. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലായിരുന്നു. രണ്ട് ഓപ്പണർമാരെയും ഇന്ത്യക്ക് വേഗം നഷ്ടമായി. […]

Football

ബാഴ്‌സയിലേക്കില്ല; ലയണല്‍ മെസി ഇന്റര്‍ മയാമിയിലേക്കെന്ന് റിപ്പോര്‍ട്ട്

ബാഴ്‌സയിലേക്ക് മടങ്ങിവരവില്ലെന്നുറപ്പിച്ച് ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക്. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറില്‍ മെസി ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയിലേക്കുള്ള മടങ്ങിവരവ് പ്രതിസന്ധിയിലായതോടെയാണ് തീരുമാനമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്റര്‍ മിയാമി. സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാലില്‍ മെസി ചേരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 54 ദശലക്ഷം ഡോളറിന്റെ ഓഫറാണ് മെസിക്ക് മുന്നില്‍ മിയാമി വച്ചിരിക്കുന്നത്. ബാഴ്സലോണ വിട്ട് 2021ലാണ് […]

Football

എൻഗോളോ കാന്റെയും സൗദിയിലേക്ക്; അൽ ഇത്തിഹാദിനായി കരാർ ഒപ്പിടുമെന്ന് റിപോർട്ടുകൾ

യൂറോപ്യൻ ഫുട്ബോൾ വിപണിയിൽ പിടിമുറുക്കി സൗദി അറേബ്യ. കഴിഞ്ഞ സീസണിൽ ശൈത്യകാല ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തട്ടകത്തിലെത്തിച്ച ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സൗദി ക്ലബ് അൽ നാസറിന് പിന്നാലെ കൂടുതൽ ക്ലബ്ബുകൾ രംഗത്ത്. അൽ നാസറിനൊപ്പം സൗദിയിലെ മുൻനിര ക്ലബ്ബുകളായ അൽ ഇത്തിഹാദ്, അൽ ഹിലാൽ, അൽ അഹ്‍ലി എന്നീ ക്ലബ്ബുകൾ സാമ്പത്തികമായ പിന്തുണ സൗദി സ്ടാര്ക്കാര് നല്കിയയതിയോടെയാണ് ഈ നീക്കാനാണ് ശക്തമായത്. അതിലെ ഏറ്റവും പുതിയ പേരാണ് ചെൽസിയുടെ ഫ്രഞ്ച് താരം എൻഗോളോ കാന്റെയുടേത്. […]