വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി മത്സരങ്ങൾ നടക്കും. ഇത്തവണ 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് പരസ്പരം പോരടിക്കുക. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഗ്രൂപ്പ് എയിൽ ന്യൂസീലൻഡും നോർവേയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 3.30ന് ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ അയർലൻഡിനെ നേരിടും. ഓഗസ്റ്റ് 20ന് സിഡ്‌നിയിലെ ഒളിമ്പിക് […]
Sports
മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ്; മെസിയെ ‘ചൊറിഞ്ഞ്’ ക്രിസ്റ്റ്യാനോ
മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ലീഗിൽ അൽ നസ്റിൻ്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയ്ക്കെതിരെ അൽ നസ്ർ എതിരില്ലാത്ത 5 ഗോളുകൾക്ക് മുട്ടുമടക്കിയതിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു. ക്രിസ്റ്റ്യാനോയുടെ അവകാശവാദം. ലയണൽ മെസിയെ മേജർ ലീഗ് സോക്കർ ക്ലബ് ഇൻ്റർ മയാമി അവതരിപ്പിച്ചതിനു പിന്നാലെയാണ് ഈ പ്രസ്താവനയെന്നതും ഫുട്ബോൾ ലോകം ചൂണ്ടിക്കാട്ടുന്നു. മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗാണ്. ഞാൻ സൗദി ലീഗിലേക്കുള്ള […]
‘താരങ്ങളെ പരിശീലിപ്പിക്കാന്‍ സൗകര്യങ്ങളില്ല; സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായിക്കണം’; ഇറാന്‍ പരിശീലകന്‍
താരങ്ങളെ പരശീലിപ്പിക്കാന്‍ മതിയായ സൗകര്യങ്ങളില്ലെന്നും സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായിക്കണമെന്നും ഇറാന്‍ അണ്ടര്‍ 19 ടീം പരിശീലകന്‍ അസ്ഗര്‍ അലി റെയ്‌സി. ഇറാന്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിനും അമ്പയറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിസിഐ സഹായിക്കണമെന്നും ഇറാന്‍ പരിശീലകന്‍ അഭ്യര്‍ഥിച്ചു. ഐപിഎല്ലില്‍ ഇറാന്‍ താരങ്ങള്‍ക്ക് അവസരം കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും താരങ്ങള്‍ ധോണിയുടെയും കോഹ്ലിയുടെയും ആരാധകരാണെന്നും അസ്ഗര്‍ അലി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ചബാഹറില്‍ 4000 പേര്‍ക്ക് ഇരിക്കാനുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇറാന്‍ പദ്ധതിയുണ്ട്. എന്നാല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ […]
‘ഏഷ്യൻ ഗെയിംസിൽ കളിപ്പിക്കണം’; പ്രധാനമന്ത്രിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ
ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ അവസരം നൽകണമെന്ന് അപേക്ഷിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. ടീമിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന നിലപാട് മാറ്റണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ചു. ഇന്ത്യൻ ഫുട്ബോളിന് ഏഷ്യൻ ഗെയിംസ് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും കത്തയച്ചിട്ടുണ്ട്. “ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഒരു എളിയ അഭ്യർത്ഥന, ദയവായി ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കൂ. നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനും […]
ആർസിബി വാക്കുപാലിച്ചില്ല; കോലി ക്യാപ്റ്റനായിട്ടും ലോകകപ്പ് ടീമിലെടുക്കാത്തതിൽ വിഷമിച്ചു: വെളിപ്പെടുത്തലുകളുമായി ചഹൽ
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. 2022 ഐപിഎൽ ലേലത്തിൽ ആർസിബി വാക്കുപാലിച്ചില്ലെന്നും കോലി ക്യാപ്റ്റനായിട്ടും 2021 ലോകകപ്പ് ടീമിൽ തന്നെ പരിഗണിക്കാതിരുന്നത് വിഷമിപ്പിച്ചു എന്നും ചഹൽ വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ചഹലിൻ്റെ വെളിപ്പെടുത്തലുകൾ. “ആർസിബിയിൽ ഞാൻ എട്ടുവർഷം കളിച്ചു. ആദ്യ കളി മുതൽ വിരാട് ഭായ് എന്നിൽ ഒരുപാട് വിശ്വാസം കാണിച്ചു. അതുകൊണ്ട് ലേലത്തിൽ എടുക്കാത്തതിൽ വിഷമം വന്നു. എന്നെ ആരും വിളിച്ചില്ല. എന്നോട് ഒന്നും […]
വിമ്പിള്‍ഡണില്‍ പുതുയുഗ പിറവി; കാര്‍ലോസ് അല്‍കരാസിന് കിരീടം
വിമ്പിള്‍ഡണ്‍ പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍രാസിന് കിരീടം. അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ നൊവാക്ക് ജോക്കോവിച്ചിനെയാണ് അല്‍കരാസ് പരാജയപ്പെടുത്തിയത്. കാര്‍ലോസ് അല്‍കരാസിന്റെ ആദ്യ വിമ്പിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍ഡ്സ്ലാമുമാണ്. ലോക ഒന്നാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍കരാസിന് മുന്‍പില്‍ വീണതോടെ ജോക്കോവിച്ചിന് നഷ്ടമാകുന്നത് ഒരുപിടി ചരിത്രനേട്ടങ്ങളാണ്. അല്‍ക്കരാസിന്റെ മുന്നില്‍ വീണതോടെ ജോക്കോവിച്ചിന് നഷ്ടമാകുന്നത് ഒരുപിടി ചരിത്ര നേട്ടങ്ങളാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാ കിരീട നേട്ടമെന്ന റെക്കോര്‍ഡ്, ഏറ്റവും കൂടുതല്‍ വിമ്പിഡണ്‍ എന്ന […]
113 റൺസിന് ഓളൗട്ടായി ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഞെട്ടിക്കുന്ന തോൽവി
ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. പരമ്പരയിലെ ആദ്യ മത്സരത്തിൽ റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് 43 ഓവറിൽ 152 റൺസിന് ഓളൗട്ടായി. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 15.5 ഓവറിൽ 113 റൺസിന് മുട്ടുമടക്കി. 39 റൺസ് നേടിയ ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഫർഗാന ഹഖ് 27 റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശ് നിരയിൽ അഞ്ച് പേർ ഒറ്റയക്കത്തിനു പുറത്തായി. ഇവരിൽ ഒരാൾ […]
ബ്ലാസ്റ്റേഴ്സിൽ 10ആം നമ്പറിന് പുതിയ അവകാശി; ഇനി ലൂണ ടീമിലെ 10ആം നമ്പറുകാരൻ
കേരള ബ്ലാസ്റ്റേഴ്സിൽ ഇനി 10ആം നമ്പറിന് പുതിയ അവകാശി. അഡ്രിയാൻ ലൂണയാണ് ഈ സീസണിൽ 10ആം നമ്പർ ജഴ്സി അണിയുക. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണുകളിൽ ഹർമൻജോത് ഖബ്രയായിരുന്നു 10ആം നമ്പർ ജഴ്സി അണിഞ്ഞിരുന്നത്. ഈ സീസണിൽ ഖബ്ര ഈസ്റ്റ് ബംഗാളുമായി കരാറൊപ്പിട്ടതോടെയാണ് 10ആം നമ്പർ ജഴ്സി ഒഴിവായത്. ഇതിനിടെ ബ്ലാസ്റ്റേഴ്സിൻ്റെ പ്രധാന താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് ടീമിലെത്തിച്ചിരുന്നു. പ്രതിരോധ താരം പ്രിതം […]
മെസിയെ അവതരിപ്പിച്ച് ഇൻ്റർ മയാമി; അമേരിക്കയിൽ അരങ്ങേറ്റം വെള്ളിയാഴ്ച
സൂപ്പർ താരം ലയണൽ മെസിയെ ഔദ്യോഗികമായി അവതരിപ്പിച്ച് മേജർ ലീഗ് ഫുട്ബോൾ ക്ലബ് ഇൻ്റർ മയാമി. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് അർജൻ്റൈൻ ഇതിഹാസ താരത്തെ അവതരിപ്പിച്ചത്. 36കാരനായ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമനിൽ നിന്നാണ് അമേരിക്കയിലെത്തിയത്. പുതിയ ക്ലബിൽ മെസി വെള്ളിയാഴ്ച അരങ്ങേറുമെന്നാണ് വിവരം. ലീഗ്സ് കപ്പിൽ ക്രുസ് അസൂളിനെതിരെ താരം ആദ്യ മത്സരം കളിക്കും. ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ബെക്കാം ഇൻ്റർ മയാമിയുടെ സഹ ഉടമയാണ്.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും മിന്നു മണിയ്ക്ക് ഇടം
ഈ വർഷം സെപ്തംബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണിയ്ക്ക് ഇടം ലഭിച്ചു. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ അരങ്ങേറിയ താരം ആകെ പരമ്പരയിൽ 5 വിക്കറ്റാണ് നേടിയത്. ഇന്ത്യ പരമ്പര നേടുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് മിന്നു ടീമിൽ ഇടം നിലനിർത്തിയത്. ഹർമൻപ്രീത് കൗറിൻ്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ചൈനയിലേക്ക് പറക്കുക. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയ തീതസ് സാധു ആദ്യമായി സീനിയർ ടീമിൽ ഉൾപ്പെട്ടു. ഓൾറൗണ്ടർ പൂജ വസ്ട്രാക്കർ, കഴിഞ്ഞ വർഷത്തെ […]