Football Latest news Sports

‘ജൂനിയര്‍ ഛേത്രി എത്തി’; സുനില്‍ ഛേത്രിക്കും ഭാര്യ സോനത്തിനും ആണ്‍കുഞ്ഞ് പിറന്നു

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും ആൺകുഞ്ഞ്. ഇന്നലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് സോനം കുഞ്ഞിനു ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.(Sunil chhetri and wife sonam blessed with baby boy) തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഛേത്രിക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവധി നൽകിയിരുന്നു. ജൂണില്‍ ഇന്റര്‍കോണ്ടിനന്റല്‍ മത്സരത്തില്‍ ഗോള്‍ നേടിയ ശേഷമാണ് താന്‍ […]

Sports

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഫിനിഷ് ചെയ്തത് രണ്ടാം സ്ഥാനത്ത്

സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 85.71 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ നീരജ് വെള്ളിമെഡൽ നേടി. ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കൂബ് വാഡ്‌ലെഷെയ്ക്കാണ് സ്വർണം. 85.86 മീറ്റർ ദൂരമാണ് ജാക്കൂബ് കണ്ടെത്തിയത്. (Neeraj Chopra Diamond League) മോശം തുടക്കമാണ് നീരജിനു ലഭിച്ചത്. ആദ്യ ശ്രമത്തിൽ 80.79 എറിഞ്ഞ താരം പിന്നീട് തുടരെ രണ്ട് ഫൗൾ ത്രോകൾ എറിഞ്ഞു. സാധാരണയായി ആദ്യ ത്രോകളിൽ തന്നെ മികച്ച ദൂരം കണ്ടെത്താറുള്ള […]

Football

സന്തോഷ് ട്രോഫി: കേരളത്തെ പരിശീലിപ്പിക്കാൻ സതീവൻ ബാലൻ

സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ മുഖ്യ പരിശീലകനായി സതീവൻ ബാലനെ കേരള ഫുട്‌ബോൾ അസോസിയേഷൻ നിയമിച്ചു. പി.കെ അസീസാണ് സഹപരിശീലകൻ. ടുത്ത മാസം നടക്കാനിരിക്കുന്ന ടൂർണമെന്റിന്റെ ഗോൾകീപ്പിംഗ് പരിശീലകനായി ഹർഷൽ റഹ്മാനെയും നിയമിച്ചു. സന്തോഷ് ട്രോഫിയിൽ ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജമ്മു കശ്മീർ, അരുണാചൽപ്രദേശ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളം പ്രാഥമികറൗണ്ടിൽ കളിക്കുന്നത്. 2018ൽ കേരളം ചാമ്പ്യൻമാരായപ്പോൾ സതീവൻ ബാലനായിരുന്നു പരിശീലകൻ. കേരള ടീം പരിശീലക സ്ഥാനത്തേക്ക് സതീവന്‍ ബാലന്‍ അടക്കം അഞ്ചുപേരെയാണ് കേരള […]

Football Sports

‘ഇത് നാഷ്‌വില്ലിൻ്റെ പ്രതികാരം’, മെസി വന്നതിന് ശേഷമുള്ള ആദ്യ സമനിലയുമായി ഇന്റർ മിയാമി

ഇന്റർ മിയാമിയുടെ വിജയക്കുതിപ്പിന് തടയിട്ട് നാഷ്‌വിൽ എഫ്‌സി. മത്സരം ഗോൾ രഹിതമായി അവസാനിച്ചു. ലയണൽ മെസി ക്ലബ്ബിലെത്തിയതിന് ശേഷം ഇതാദ്യമായാണ് മിയാമി ജയമില്ലാതെ സമനിലയിൽ കുരുങ്ങുന്നത്. ഇന്റർ മിയാമിക്കായി മെസിയുടെ ഗോളോ അസിസ്റ്റോ ഇല്ലാത്ത ആദ്യ മത്സരം കൂടിയാണിത്. മെസിയുടെ മികവിൽ ഇന്റർ മിയാമി കഴിഞ്ഞ 9 മത്സരങ്ങളും ജയിച്ചിരുന്നു. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ തകര്‍ത്താണ് മെസിയും സംഘവും കപ്പുയര്‍ത്തിയത്. ഈ തോൽവിക്ക് പകരം വീട്ടാൻ തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു നാഷ്‌വില്ലെ എഫ്‌സി ബൂട്ടണിഞ്ഞത്. ഡി.ആര്‍.വി പി.എന്‍.കെ […]

Sports

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ മലയാളിത്തിളക്കം; 4×400 മീറ്റർ റിലേയില്‍ പുരുഷ ടീമിന് അഞ്ചാം സ്ഥാനം

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇന്ത്യ ആദ്യമയിയാണ് ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാന്‍സ് വെള്ളിയും 2.58.71 മിനുറ്റുമായി ബ്രിട്ടന്‍ വെങ്കലവും സ്വന്തമാക്കി. 2.59.34 മിനുറ്റില്‍ ഫിനിഷ് ചെയ്ത ജമൈക്കയാണ് നാലാമത്. ടീമിലെ മുഹമ്മദ് അനസ് യഹിയ, അമോജ് […]

Sports

ചരിത്രം പിറന്നു; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. നാലെ ഗുണം നാനൂറ് മീറ്റര്‍ റിലേ […]

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത് ഗാംഗുലി; സഞ്ജുവിന് ഇടമില്ല

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള തൻ്റെ ടീമിനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. മികച്ച യുവതാരങ്ങളെ ഒഴിവാക്കിയാണ് ഗാംഗുലി ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മുൻ ബിസിസിഐ അധ്യക്ഷൻ തൻ്റെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തത്. രോഹിത് ശർമയെയും ശുഭ്മാൻ ഗില്ലിനെയും ടീമിന്റെ ഓപ്പണർമാരായി ഗാംഗുലി തെരഞ്ഞെടുത്തു. മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കും. വിരാട് കോലി നാലാം നമ്പറിലും ശ്രേയസ് അയ്യർ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യും. അതേസമയം […]

HEAD LINES Sports

വിദേശത്ത് പോലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് ഇഷ്ടം; പ്രഗ്നാനന്ദയുടെ ചെസ്സ് യാത്രയിലെ “അമ്മയുടെ കൈപ്പുണ്യം”!!

ഫിഡെ ചെസ് ലോകകപ്പിൽനോർവേയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനോടു പൊരുതിത്തോറ്റ് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കിയ പ്രഗ്നാന്ദ എന്നാൽ ഫൈനലിലെ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ തോൽവി നേരിട്ടു. പിന്നാലെ നടന്ന ഗെയിമിലും വിജയിച്ചാണ് മാഗ്നസ് കാൾസൺ ലോകകിരീടം സ്വന്തമാക്കിയത്. ക്വര്‍ട്ടർ മത്സരത്തിലെ വിജയത്തിന് ശേഷം പ്രഗ്നാനന്ദ നൽകിയ അഭിമുഖവും ആർക്കും പെട്ടെന്ന് മറക്കാൻ സാധിക്കില്ല. മാധ്യമങ്ങളുടെ മൈക്കിന് മുമ്പില്‍ നിന്ന് മറുപടി നല്‍കുന്ന പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ […]

Football Sports

നെയ്മർ ഇന്ത്യയിൽ കളിച്ചേക്കും; എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിച്ചേക്കും. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ-ഹിലാലും മുംബൈ സിറ്റി എഫ്.സിയും ഗ്രൂപ്പ് ‘ഡി’യിൽ. ഇരു ക്ലബ്ബുകളും ഒരേ ഗ്രൂപ്പിലായതോടെ നെയ്മർ ഇന്ത്യയിലെത്താനുള്ള സാധ്യതയും വർധിച്ചു. പൂനെയിലാണ് അൽ-ഹിലാൽ മുംബൈ സിറ്റി പോരാട്ടം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോ നെയ്മറോ ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു. സൂപ്പർ താരങ്ങളിൽ ആരാവും എത്തുക എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഈ കാത്തിരിപ്പിന് കൂടിയാണ് വിരാമമായിരിക്കുന്നത്. റൊണാൾഡോ വരില്ല പകരം […]

Sports

ലോക ഗുസ്തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയ്ക്ക് സസ്പെൻഷൻ

വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഗുസ്തി താരങ്ങൾക്ക് വൻ തിരിച്ചടി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(WFI) അംഗത്വം താൽക്കാലികമായി റദ്ദാക്കി ലോക ഗുസ്തി ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്(UWW). റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വൈകുന്നതിനെ തുടർന്നാണ് നടപടി. വിവാദങ്ങളുടെ നടുവിലാണ് റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. മുൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വനിതാ താരങ്ങൾ ലൈംഗികാതിക്രമ പരാതി നൽകിയതു മുതൽ ഡബ്ല്യുഎഫ്‌ഐ […]