Cricket

ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ വരിഞ്ഞുമുറുക്കി ശ്രീലങ്ക; വിജയലക്ഷ്യം 117 റൺസ്

ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 117 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹർമീൻപ്രീത് കൗർ അടക്കം തിരികെയെത്തി കരുത്തുറ്റ ബാറ്റിംഗ് നിരയുമായി എത്തിയ ഇന്ത്യയെ കൗശലത്തോടെയുള്ള ബൗളിംഗിലൂടെ ശ്രീലങ്ക പിടിച്ചുനിർത്തുകയായിരുന്നു. 46 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 42 റൺസ് നേടി. ശ്രീലങ്കക്കായി ബൗളർമാരെല്ലാം തിളങ്ങി. ഷഫാലി വർമയെ (9) […]

Cricket Sports

‘അച്ഛന് പിന്നാലെ മകനും’; രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് കര്‍ണാടക അണ്ടര്‍ 19 ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മുൻ ഇന്ത്യൻ താരവുമായ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ആദ്യമായി കര്‍ണാടക അണ്ടര്‍ 19 ടീമില്‍. വിനൂ മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കര്‍ണാടക സ്ക്വാഡില്‍ സമിത്തിനെ ഉൾപ്പെടുത്തിയത്.കര്‍ണാടകയ്‌ക്കായി അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചിട്ടുണ്ട് സമിത്.(Rahul dravid son samit dravid in karnataka U19 squad) ഹൈദരാബാദില്‍ ഒക്ടോബര്‍ 12 മുതല്‍ 20 വരെയാണ് ടൂര്‍ണമെന്‍റ്. നിലവില്‍ 17 വയസുകാരനായ സമിത്, വിനൂ മങ്കാദ് ട്രോഫിയിലൂടെ കര്‍ണാടക അണ്ടര്‍ 19 […]

HEAD LINES National Sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണ്ണ നേട്ടം ഷൂട്ടിങ്ങിൽ

ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആദ്യ സ്വർണം നേടി. രുദ്രാംഷ് പാട്ടീൽ, ഐശ്വരി തോമർ, ദിവ്യാൻഷ് പൻവാർ ടീം 10 മീറ്റർ എയർ റൈഫിൾ കിരീടം നേടി. പാട്ടീലും തോമറും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. പൻവാറും ആദ്യ 8-ൽ ഫിനിഷ് ചെയ്‌തു, പക്ഷേ ഒരു എൻ‌ഒ‌സിയിൽ രണ്ട് പേർക്ക് മാത്രമേ ഫൈനലിൽ ഷൂട്ട് ചെയ്യാൻ കഴിയൂ.(Indias first gold at 2023 Asian games) 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 […]

Sports

ഏഷ്യൻ രാജ്യങ്ങളുടെ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പിന് ഇന്ന് കൊടിയേറും

ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന്റെ 19-ാം പതിപ്പിന് ഇന്ന് ഔദ്യോഗികമായി കൊടിയേറും. ചൈനയിലെ ഹാങ്ഷൂ ആണ് വേദി. ഏറെ പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം ഗെയിംസ് വില്ലേജിൽ എത്തിയിട്ടുള്ളത്. ഏഷ്യൻ രാജ്യങ്ങളുടെ ഒളിംപിക്സ്… ഏഷ്യാഡ് എന്ന് അറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഹാങ്ഷൂവിയിലെ സ്പോര്‍ട്സ് പാര്‍ക്ക് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട്‌ 6.30ന് കൊടിയേറ്റം. മേളയിൽ ഉടനീളം ഹരിത പ്രോട്ടോക്കോൾ നിലനിർത്താനാണ് ചൈനയുടെ തീരുമാനം. ഉദ്ഘാടന ചടങ്ങിന് കരിമരുന്ന് പ്രയോഗം അടക്കം ഒഴിവാക്കിയിട്ടുണ്ട്. […]

Sports

അരുണാചൽ താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ചു; ചൈനാസന്ദർശനം റദ്ദാക്കി അനുരാഗ് താക്കൂർ

അരുണാചൽ പ്രദേശ് കായികതാരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ച് ചൈന. അരുണാചൽ പ്രദേശ് തങ്ങളുടെ സ്ഥലമാണെന്ന അവകാശവാദമുയർത്തിയാണ് ചൈനയുടെ നീക്കം. നീക്കത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. നടപടിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ തൻ്റെ ചൈനാസന്ദർശനവും റദ്ദാക്കി. ഇതിനിടെ ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുൻപിലുള്ള ചൈനീസ് തായ്പേയിയെ തോൽപിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. ലോക റാങ്കിംഗിൽ ഇന്ത്യ 73ആമതും ചൈനീസ് തായ്പേയ് 43ആമതുമാണ്. നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ച ഇന്ത്യ ക്വാർട്ടറിൽ ജപ്പാനെ […]

Cricket

‘ടി-20യിൽ കഴിവ് കണ്ടതാണ്, ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും’; സൂര്യകുമാറിനെ പിന്തുണയ്ക്കുന്നു എന്ന് ദ്രാവിഡ്

ലോകകപ്പ് ടീമിൽ ഉൾപ്പെട്ട സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കുന്നു എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യകുമാറിൻ്റെ കഴിവ് ടി-20യിൽ കണ്ടതാണ്. ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും എന്നും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദ്രാവിഡ് പറഞ്ഞു. (rahul dravid suryakumar yadav) “അവൻ ടീമിലുണ്ട്. അതുകൊണ്ട് അവനെ പൂർണമായി പിന്തുണയ്ക്കുകയാണ്. അവന് കഴിവുള്ളതിനാലാണ് ഞങ്ങൾ അവനെ പിന്തുണയ്ക്കുന്നത്. ടി-20യിൽ മാത്രമേ അത് കണ്ടിട്ടുള്ളൂ എങ്കിലും ഒരു താരമെന്ന നിലയിൽ അവൻ എത്ര മികച്ചയാളാണെന്ന് നമുക്കറിയാം. […]

Cricket HEAD LINES Sports

രോഹിതും കോലിയുമില്ല, സൂര്യകുമാറിന് അവസാന അവസരം; ഓസീസിനെതിരായ ആദ്യ ഏകദിനം ഇന്ന്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. സുപ്രധാന താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വിശ്രമം നൽകിയാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ ഇറങ്ങുക. ഏകദിനത്തിൽ തുടരെ പരാജയപ്പെടുന്ന സൂര്യകുമാർ യാദവിന് ഒരുപക്ഷേ, ഇത് ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അവസാന അവസരമാവും. (india australia first odi) രോഹിതിനും കോലിക്കുമൊപ്പം ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരും ആദ്യ […]

Football Latest news Sports

‘മെസി ലോകകപ്പ് കിരീടം ഉയർത്തിയില്ലേ, അതുപോലെയാകട്ടെ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സും’; ഐ എം വിജയൻ

ഐഎസ്എൽ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുമെന്ന് ഐ എം വിജയൻ. മെസി ലോകകപ്പ് കിരീടം ഉയർത്തിയില്ലേ, അതുപോലെയാകട്ടെ കേരള ബ്ലാസ്റ്റേഴ്സും. കെ പി രാഹുലിന്റെ അസാന്നിധ്യം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കാം. (IM Vijayan About kerala blasters ISL 2023) സുനിൽ ഛേത്രി ഇല്ലാത്തത് കേരള ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാകും. സഹൽ അബ്ദുൽ സമദിന് പകരം മികച്ച യുവ താരങ്ങൾ ഉയർന്നുവരും. കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തുന്നതിനായി കാത്തിരിക്കുന്നുവെന്നും ഐഎം വിജയൻ പറഞ്ഞു. കൊച്ചിയിൽ […]

Cricket

സൂപ്പർ മിയാൻ; ബൗളർമാരുടെ ഏകദിന റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒന്നാമത്

ബൗലർമാരുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനങ്ങളാണ് സിറാജിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12.20 ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ശ്രീലങ്കക്കെതിരായ ഫൈനലിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് പിഴുത താരമായിരുന്നു കളിയിലെ താരം. (mohammed siraj odi ranking) 9ആം സ്ഥാനത്തുനിന്നാണ് സിറാജിൻ്റെ കുതിപ്പ്. 694 റേറ്റിംഗോടെയാണ് സിറാജ് റാങ്കിംഗിൽ മുന്നിലെത്തിയത്. ഓസീസ് […]

Gulf Sports

അൽ മഹാ സ്പോർട്സ് ആക്കാദമിയുടെ വോളിബോൾ ടൂൺമെന്റിൽ ഐവൈസിസി ബഹ്‌റൈൻ ജേതാക്കൾ

അൽ മഹാ സ്പോർട്സ് ആക്കാദമി സംഘടിപ്പിച്ച വോളിബോൾ ടൂൺമെന്റിൽ ഐവൈസിസി ബഹ്‌റൈൻ ജേതാക്കളായി. അൽ ആലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഐവൈസിസി സ്പൈക്കേഴ്സ് വിജയിച്ചത്. മികച്ച കളിക്കാരനായി ഫഹദ്, മികച്ച സെറ്റർ അമൽ, ബെസ്റ്റ് ലിബറോ ബെർണീ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൂവരും ഐവൈസിസി സ്പൈക്കേഴ്സിന്റെ കളിക്കാരാണ്. ടീം ക്യാപ്റ്റൻ ഫഹദിന്റെ നേതൃത്വത്തിൽ മാലിക്, ബെർണീ, ജെയ്സ്, അമൽ, രാജു, ഷിനാസ്, ആഷിക്, നാസർ, ഫ്രാങ്കോ, ലിജോ, ആസിഫ് എന്നിവരടങ്ങിയ ടീം ആണ് ചാമ്പ്യൻമാരായത്. […]