ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 231 റണ്‍സ് വേണം. 48.4 ഓവറില്‍ 230 റണ്‍സിന് ഓസീസ് പുറത്താവുകയായിരുന്നു. തുടക്കത്തില്‍ തന്നെ തകര്‍ച്ചയോടെയാണ് ഓസീസ് നേരിട്ടത്. ഒമ്പത് ഓവറുകള്‍ക്കിടയില്‍ തന്നെ ഓപ്പണര്‍മാരായ അലെക്സ് ക്യാരിയേയും ആരോണ്‍ ഫിഞ്ചിനേയും ഓസീസിന് നഷ്ടമായി. ബുവനേശ്വര്‍ കുമാറാണ് ഇരുവരേയും പുറത്താക്കിയത്. പിന്നീട് ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ടീമിനെ കര കയറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും യുസ്വേന്ദ്ര ചഹാല്‍ അവതരിച്ചു. സ്കോര്‍ 100 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഷോണ്‍ മാര്‍ഷും പുറത്ത്. പിന്നീടങ്ങോട്ട് […]
Sports
രഞ്ജി ട്രോഫി; കേരളത്തിന് ചരിത്രവിജയം, ഗുജറാത്തിനെ തകര്‍ത്തത് 113 റണ്‍സിന്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചത്. ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ത്തത്. നാല് വിക്കറ്റുമായി സന്ദീപ് വാരിയര്‍ പിന്തുണകൊടുത്തു. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: കേരളം: 185/9. 171, ഗുജറാത്ത്: 162,81 195 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ […]
രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം 171 റണ്‍സിന് പുറത്തായി. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് അര്‍ധ ശതകം നേടി, ജലജ് സക്‌സേന പുറത്താകാതെ 44 റണ്‍സും നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഗുജറാത്തിന്റെ സ്‌കോര്‍ 162 ല്‍ അവസാനിച്ചിരുന്നു. നേരത്തെ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 97 എന്ന നിലയിലാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. എന്നാല്‍ റണ്‍സ് ബോര്‍ഡിലേക്ക് 10 റൺസ് ചേർക്കുന്നതിനിടക്ക് മൂന്ന് […]
കോഹ്‍ലിക്ക് സെഞ്ച്വറി, ഇന്ത്യ വിജയത്തിലേക്ക്
ആസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്കായി സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. 108 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമടങ്ങിയ കോഹ്‍ലിയുടെ സുന്ദരമായ ഇന്നിംങ്സിനാണ് അഡ്‌ലയ്ഡ് സാക്ഷ്യം വഹിച്ചത്. കോഹ്‍ലിയുടെ മാസ്മരിക കരിയറിലെ 39ാമത്തെ ഏകദിന സെഞ്ചറിയാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ പിറന്നിരിക്കുന്നത്. 43 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 25 റണ്ണുമായി മഹേന്ദ്രസിങ് ധോണിയും ദിനേഷ് കാര്‍ത്തിക്കുമാണ് ക്രീസില്‍. നിലവില്‍ ഇന്ത്യക്ക് വിജയിക്കാന്‍ […]
കലമുടച്ചു; ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്
ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ബഹ്റെെനെതിരായ നിർണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. രണ്ട് പകുതികളിലുമായി ഇരു ടീമുകളും ഗോളടിക്കാൻ മറന്ന മത്സരത്തിൽ, ഇഞ്ചുറി ടെെമില്‍ അനാവശ്യമായി വഴങ്ങിയ പെനാൽട്ടിയാണ് ഇന്ത്യൻ വല കുലുക്കിയത്. ജമാൽ റഷീദ് ആണ് ബഹ്റെെനായി സ്കോർ ചെയ്തത്. ഇതോടെ മൂന്ന് കളികളിൽ നിന്നും ഒരു വിജയവും രണ്ട് പരാജയവും ഏറ്റുവാങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി. ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഉണ്ടായെങ്കലും […]
അമ്പയര്‍ ഉറങ്ങിയോ? ഔട്ടായത് ഏഴാം പന്തില്‍! വിവാദം കൊഴുക്കുന്നു
ഒരോവറില്‍ ആറ് പന്തുകളാണ് എറിയേണ്ടത്. പക്ഷേ ഏഴ് പന്തുകള്‍ എറിഞ്ഞാല്‍, ആ പന്തില്‍ ഔട്ടായാല്‍ എങ്ങനെയിരിക്കും. ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സും പെര്‍ത്ത് സ്‌കോച്ചേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ ഇങ്ങനെ സംഭവിച്ചു. ഏഴാം പന്തില്‍ ഔട്ട്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മിഷേല്‍ ക്ലിങറാണ് അമ്പയര്‍ക്ക് പറ്റിയ അമളിയിലൂടെ പുറത്തായത്. പക്ഷേ രസകരമായ സംഭവം കൂടിയുണ്ടായി. ക്യാച്ചില്‍ സംശയമുണ്ടായതിനാല്‍ തേര്‍ഡ് അമ്പയര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. പക്ഷേ ഏഴാമത്തെ പന്തിലാണ് പുറത്തായത് എന്ന് മാത്രം കണ്ടെത്താനായില്ല. പിന്നീട് ടി.വി […]
ഏഷ്യന്‍ കപ്പ്: ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക മത്സരം
ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടും. ആദ്യ മല്‍സരത്തില്‍ തായ്ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ യു.എ.ഇക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ നീലക്കടുവകള്‍ക്ക് 6 പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. സമനിലയാണെങ്കില്‍ യു.എ.ഇ തായിലന്റ് മല്‍സരം ഫലത്തെ ആശ്രയിച്ചായിരുക്കും ഇന്ത്യയുടെ ഭാവി. ഏഷ്യന്‍ കപ്പില്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം എന്ന കടമ്പയും ഇന്ന് ഇന്ത്യക്ക് മുന്നിലുണ്ട്. 1964ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കിലും അന്ന് നാല് ടീമുകള്‍ മാത്രമാണ് […]
രോഹിത്തിന്റെ സെഞ്ചുറി പാഴായി, ഇന്ത്യക്ക് തോല്‍വി
സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടവും പാഴായതോടെ ആസ്‌ട്രേലിയക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 34 റണ്‍സിനാണ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി. ആസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 9ന് 254ല്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍ ആസ്‌ട്രേലിയ 288/5(50 ഓവര്‍) ഇന്ത്യ 254/9 (50 ഓവര്‍) ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ ഷോണ്‍ മാര്‍ഷ്(54), ഹാന്‍ഡ്‌സ് കോംപ്(73), ഖവാജ(59) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 5ന് 288 റണ്‍സെടുത്തത്. മറുപടിക്കിറങ്ങിയ […]
ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം
ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ആസ്‌ട്രേലിയ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉസ്മാന്‍ ഖ്വാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 43 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ […]
ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബി.സി.സി.ഐയുടെ കടുത്ത നടപടി നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി. പരസ്യ വിപണിയിലെ വിലയേറിയ താരങ്ങളിലൊരാളായ പാണ്ഡ്യയെ കമ്പനികള്‍ കയ്യൊഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷേവിങ് ഉല്‍പ്പന്നങ്ങളുടെ കമ്പനിയായ ജില്ലെറ്റ് മാച്ച്3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കമ്പനിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. ഇതേസമയം, പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്‍റെയും മറ്റ് സ്പോണ്‍സര്‍മാരും പരസ്യ കരാറുകള്‍ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് സൂചനകള്‍. ഏഴു ബ്രാന്‍ഡുകളുമായാണ് പാണ്ഡ്യ നിലവില്‍ സഹകരിക്കുന്നത്. […]