Sports

ഏഷ്യൻ ഗെയിംസ്: 3000 മീറ്റർ സ്കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4 മിനിറ്റ് 34.861 സെക്കൻഡ് കൊണ്ടാണ് ഇന്ത്യൻ വനിതകൾ മത്സരം പൂർത്തിയാക്കിയാക്കിയത്. 4 മിനിറ്റ് 19.447 സെക്കൻഡിൽ ചൈനീസ് തായ്പേയ് സ്വർണം നേടിയപ്പോൾ […]

Football Latest news Sports

ബ്ലാസ്റ്റേഴ്സ് താരത്തിനെതിരായ വംശീയ അധിക്ഷപം; ബെംഗളൂരു താരത്തിനെതിരെ കർശന നടപടി വേണം; അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെതിരായ വംശീയ അധിക്ഷേപം ശരിയല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ബെംഗളൂരു താരത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഐഎസ്എൽ അധികൃതർ ശ്രദ്ധിക്കണമെന്നും ലൂണ വ്യക്തമാക്കി.(racial abuse against blasters player ayban) സംഭവത്തിൽ അന്വേഷണം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും അറിയിച്ചു. ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ ബെംഗളൂരു താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ബന്ധപ്പെട്ട […]

Sports

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിവസവും മെഡല്‍ നേട്ടവുമായി ഇന്ത്യ. സരബ്‌ജോത് സിങ്, ദിവ്യ ടിഎസ് എന്നിവര്‍ക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനല്‍ മത്സരം. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ഈ ഏഷ്യന്‍ ഗെയിംസിലെ സരബ്‌ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സരബ്‌ജോത് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ദിവ്യ വെള്ളി നേടിയിരുന്നു.

Sports

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് […]

Sports

ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് ആറാം സ്വർണം; നേട്ടം 10m എയർ പിസ്റ്റളിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. സരബ്‌ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവർക്കാണ് സ്വർണനേട്ടം. ( india bags sixth gold in asian games ) വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു. ഫൈനലിൽ ചൈനീസ് താരത്തോട് തോറ്റതിന് പിന്നാലെയാണ് റോഷിബിന ദേവി വെള്ളി തിളക്കത്തിൽ ഒതുങ്ങിയത്. 2022-ൽ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനം […]

Cricket

ലോകകപ്പിൽ ആദ്യ മത്സരം ഒക്ടോബർ 8ന് ഓസ്ട്രേലിയക്കെതിരെ, ഇന്ത്യയുടെ മത്സരക്രമം അറിയാം

അടുത്ത മാസം മുതൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 8ന് ഓസ്ട്രേലിയക്കെതിരെ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. പ്രാഥമിക റൗണ്ടിലെ അവസാന മത്സരം നവംബർ 12ന് നെതർലൻഡ്സിനെതിരെ നടക്കും. ബെംഗളൂരിവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളെല്ലാം ഡേ നൈറ്റ് മത്സരങ്ങളാണ്. (india matches world cup) ഒക്ടോബർ 11ന് അഫ്ഗാനിസ്താനെതിരെ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യ രണ്ടാം […]

Cricket

ഏഷ്യൻ ഗെയിംസ്: 9 പന്ത്, 8 സിക്സ്; ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റി നേപ്പാൾ താരം ദീപേന്ദ്ര സിംഗ് അയ്രിയ്ക്ക്

ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോർഡ് ഇനി നേപ്പാൾ താരം ദീപേന്ദ്ര സിംഗ് അയ്രിയ്ക്ക് സ്വന്തം. വെറും 9 പന്തിലാണ് ദീപേന്ദ്ര സിംഗ് റെക്കോർഡ് കുറിച്ചത്. ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മംഗോളിയക്കെതിരെയാണ് താരത്തിൻ്റെ നേട്ടം. 2007 ടി-20 ലോകകപ്പിൽ യുവരാജ് സിംഗ് ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ അർദ്ധസെഞ്ചുറി തികച്ചതാണ് പഴങ്കഥയായത്. മംഗോളിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 314 റൺസെന്ന പടുകൂറ്റൻ സ്കോർ […]

Sports

ഏഷ്യൻ ഗെയിംസ്; ഷൂട്ടിംഗിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം വെളളി. 50 മീറ്റർ എയർ റൈഫിളിലാണ് ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയത്. അഷി ചൗസ്കി, സാംറ സിഫ്റ്റ്, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം. അഷി ചൗസ്കിയും സാംറ സിഫ്റ്റും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.

HEAD LINES Sports

ഏഷ്യൻ ഗെയിംസ്; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യത്തിന് സ്വർണം

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യത്തിന് സ്വർണം. ഗെയിംസിൽ ഇന്ത്യയുടെ നാലാം സ്വർണമാണ് ഇത്. മനു ഭക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവർക്കാണ് സ്വർണം. മെഡൽ നിലയിൽ ഇന്ത്യ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. 56 സ്വർണവും 30 വെള്ളിയും 13 വെങ്കലവുമായി ചൈന ഒന്നാമത് തുടരുമ്പോൾ ഇന്ത്യക്ക് നാല് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമുണ്ട്. ഏഷ്യൻ ഗെയിംസ് 50 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയിരുന്നു. […]

Sports

ഏഷ്യന്‍ ഗെയിംസ്; പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; സിംഗപ്പൂരിനെ 16-1ന് തകര്‍ത്തു

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 16-1ന് സിംഗപ്പൂരിനെ തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടി. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് […]