ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ രണ്ടാം ദിനവും കേരളത്തിന്‍റെ കുതിപ്പ്. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി കേരളം പോയിന്‍റ് നിലയില്‍ ഒന്നാമതാണ്. രണ്ടാം ദിനം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കേരളം നേടി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ ദേശീയ റെക്കോഡോടെ അപര്‍ണ റോയിയും (13.91 സെക്കന്‍റ്) പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ സാന്ദ്ര ബാബുവുമാണ് (5.97 മീറ്റര്‍) സ്വര്‍ണം നേടിയത്. അപര്‍ണ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ് മെച്ചപ്പെടുത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ […]
Sports
ബാഴ്‌സയെ തളച്ച് അത്‌ലറ്റികോ ബില്‍ബാവോ
ലാലീഗയില്‍ കുതിക്കുകയായിരുന്ന ബാഴ്‌സലോണയെ സമനിലയില്‍ പിടിച്ചുകെട്ടി അത്‌ലറ്റികോ ബില്‍ബാവോ. ലീഗില്‍ പതിമൂന്നാം സ്ഥാനത്തുള്ള ബില്‍ബാവോ ഗോള്‍രഹിത സമനിലയിലാണ് ബാഴ്‌സയെ തളച്ചത്. സമനിലയായെങ്കിലും ബാഴ്‌സ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള റിയല്‍മാഡ്രിഡിനെക്കാളും ആറ് പോയിന്റ് അധികം ബാഴ്‌സക്കുണ്ട്. എന്നാല്‍ മത്സരം ജയിച്ചിരുന്നേല്‍ ബാഴ്സക്ക് പോയിന്റ് വ്യത്യാസം വര്‍ധിപ്പിക്കാമായിരുന്നു. ബാഴ്‌സക്ക് 51ഉം റയലിന് 45 പോയിന്റുമാണ്. മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 44 പോയിന്റുണ്ട്. മെസി, കുട്ടിഞ്ഞോ, സുവാരസ് തുടങ്ങി വമ്പന്‍ നിര ഇറങ്ങിയിട്ടും ദുര്‍ബലരായ […]
സന്തോഷ് ട്രോഫി; നാണംകെട്ട് കേരളം മടങ്ങി
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം യോഗ്യതാ റൗണ്ട് കടക്കാതെ പുറത്ത്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാർ എതിരില്ലാത്ത ഒരു ഗോളിന് സര്‍വീസസിനോട് പരാജയപ്പെട്ടാണ് പുറത്തായത്. മത്സരത്തിന്റെ 63-ാം മിനിറ്റിലാണ് സര്‍വീസസിന്റെ വിജയഗോള്‍ പിറന്നത്. വികാസ് ഥാപ്പയാണ് ഗോള്‍ സ്‌കോറര്‍. അഞ്ച് മിനിറ്റിനുള്ളില്‍ പ്രതിരോധ താരം അലക്‌സ് സാജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കേരളത്തിന് തിരിച്ചടിയായി. ഇതോടെ കേരളം പത്ത് പേരിലേക്ക് ചുരുങ്ങി. വിജയത്തോടെ സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് ബിയില്‍ […]
സന്തോഷ് ട്രോഫി യോഗ്യത; കേരളം സര്‍വ്വീസസ് മത്സരം ഇന്ന്
സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ കേരളം ഇന്ന് സര്‍വ്വീസസിനെ നേരിടും. ഫൈനല്‍ റൗണ്ടില്ലെത്താന്‍ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. ജയിച്ചാലും തെലുങ്കാന പുതുച്ചേരി മത്സരഫലം കൂടി ആശ്രയിച്ചാവും കേരളത്തിന്റെ ഫൈനല്‍ റൗണ്ട് സാധ്യത. തെലുങ്കാന പുതുച്ചേരിയെ പരാജയപ്പെടുത്തിയാല്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്താകും. തെലുങ്കാന പുതുച്ചേരി മത്സരം സമനിലയിലായാലും കേരളത്തിന് പ്രതീക്ഷക്ക് വകയുണ്ടാവും
വെല്ലിംങ്ടണ്‍ തോല്‍വിക്ക് പിന്നാലെ ധോണിക്ക് നാണക്കേടിന്റെ റെക്കോഡ്
ന്യൂസിലന്റിനെതിരായ ട്വന്റി 20 പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. വെല്ലിംങ്ടണിലെ 80 റണ്‍ പരാജയം റണ്‍ അടിസ്ഥാനമാക്കി ടി 20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയുമായിരുന്നു. കൂട്ടത്തില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംങ് ധോണിക്കും ലഭിച്ചു ആരും ആഗ്രഹിക്കാത്ത ഒരു റെക്കോഡ്. ആദ്യ ടി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി വെല്ലിംങ്ടണ്‍ ടി 20യില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധോണി. 31 പന്തുകളില്‍ നിന്നും 39 റണ്ണടിച്ച ധോണി മാത്രമായിരുന്നു 220 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ […]
ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍, എന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് സമനില
ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയ ശേഷം പോയിന്റ് ടേബിളില്‍ ഒന്നാംസ്ഥാനക്കാരായ ബംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. തുടക്കത്തില്‍ കളം നിറഞ്ഞ് കളിക്കുകയും അവസാന മിനുറ്റുകളില്‍ തുടര്‍ച്ചയായി ഗോളുകള്‍ വഴങ്ങുകയും ചെയ്തതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. എന്നാല്‍ ഒന്നാം സ്ഥാനക്കാരെ അവരുടെ ഹോംഗ്രൌണ്ടില്‍ വിറപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരം അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ സ്ലാവിസ സ്‌റ്റോയ്‌നോവിച്ച് (16′), കറേജ് പെക്കൂസന്‍ (40′) എന്നിവരുടെ ഗോളുകളിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്. ഇതില്‍ സ്റ്റോയ്നോവിച്ചിന്‍റെ ഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു. ബംഗളൂരുവിനെതിരെ […]
മാനം കാക്കാന്‍ ബ്ലാസ്റ്റേഴ്സ്; ബംഗളൂരു എഫ്.സിയെ നേരിടും
ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്.സിയെ നേരിടും. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള നാലാം പോരാട്ടമാണ് അരങ്ങേറുന്നത്. ഏറെ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുന്നത്. തിരിച്ചടികളുടെ വേദന മറക്കാന്‍ വിജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്സിന്. പക്ഷേ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബംഗളൂരു എഫ്.സിയെ എങ്ങനെ നേരിടുമെന്നതാണ് ഉറ്റുനോക്കുന്നത്. ഇതുവരെ ബംഗളൂരു എഫ്.സിയോട് ജയിച്ച ചരിത്രം ബ്ലാസ്റ്റേഴ്സിനുണ്ടായിട്ടില്ല. കളിച്ച മൂന്ന് […]
ന്യൂസിലന്‍ഡ് ട്രോളിന് മറുപടി ട്രോളുമായി കേരള പൊലീസ്
ട്രോളിന് ട്രോള്‍ മറുപടിയുമായി കേരള പൊലീസ് വീണ്ടും. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെ മോശം പ്രകടനം കാഴ്ച്ച വെച്ച സ്വന്തം ടീമിനെ ട്രോളിയ ന്യൂസിലൻഡ് ഈസ്റ്റേൺ ജില്ലാ പൊലീസിന് സമാന രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. നേരത്തെ ആസ്ത്രേലിയൻ പര്യടനം വിജയകരമാക്കി, ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന ജയം സ്വന്തമാക്കിയ ഇന്ത്യയെ പ്രശംസിച്ചും സ്വന്തം ടീമിനെ ചുളുവിൽ വിമർശിച്ചും ന്യൂസിലൻഡ് പൊലീസ് പോസ്റ്റ് ചെയ്ത ട്രോളിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ട്രോളിന് ട്രോള്‍ […]
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സമനിലയോടെ തുടക്കം
സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് സമനിലയോടെ തുടക്കം. തെലങ്കാനയാണ് കേരളത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ‘സൗത്ത് ഗ്രൂപ്പ് ബി’യിലെ ആദ്യ മത്സരത്തിലാണ് കേരളം സമനില വഴങ്ങിയത്. കേരളം ഗോളടിക്കാൻ മറന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ലഭിച്ച പത്തോളം അവസരങ്ങളാണ് ടീം തുലച്ചത്. ഇതോടെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങൾ കേരളത്തിന് നിർണായകമാവും. മറ്റെന്നാള്‍ പോണ്ടിച്ചേരിയുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. തെലങ്കാന, പോണ്ടിച്ചേരി, സർവീസസ് എന്നിവയാണ് ‘ദക്ഷിണ മേഖല ബി’ഗ്രൂപ്പിൽ കേരളത്തോടൊപ്പം ഉള്ളത്.
അഗ്യൂറോയുടെ ഹാട്രിക് മികവിൽ ആഴ്സണലിനെതിരെ സിറ്റിക്ക് ആധികാരിക ജയം
സിറ്റിയുടെ ഗോളടി യന്ത്രം അഗ്യൂറോയുടെ മിന്നും പ്രകടനത്തില്‍ വമ്പന്മാരായ ആഴ്സണലിനെ മാഞ്ചസ്റ്റര്‍ സിറ്റി ദയനീയമായി പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ ആധികാരിക ജയം സ്വന്തമാക്കി സിറ്റി ലീഗില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. മത്സരം തുടങ്ങി 48 സെക്കറ്റിനുള്ളിൽ ആഴ്സണൽ വലകുലുക്കി സിറ്റി തുടങ്ങി. 11ാം മിനിറ്റിൽ കാസിയേൽനി ആഴ്സണലിനായി സമനില ഗോള്‍ സ്വന്തമാക്കി. പന്തിൽ ആധിപത്യം മുഴുവൻ സിറ്റിക്ക് തന്നെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവസരങ്ങൾ ഒരുക്കാനും സിറ്റിക്കായി. അങ്ങനെ ആദ്യപാതം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ അഗ്യൂറോ വീണ്ടും […]