2032 ലെ ഒളിമ്പിക് വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും. ഇന്ത്യ, ഉത്തര-ദക്ഷിണ കൊറിയകള്‍, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളും മത്സരരംഗത്തുണ്ട്. എന്നാല്‍ ഇന്തോനേഷ്യക്ക് ഇത്തരമൊരു വലിയ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ കഴിയുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരും കുറവല്ല. ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്തോനേഷ്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് ഒളിമ്പിക് വേദിക്കായുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇന്ത്യയും ഇരുകൊറിയകളും ആസ്ത്രേലിയ, റഷ്യ എന്നിവരും 2032 ലെ വേദിക്കായുള്ള മത്സരത്തിലുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍ സംയുക്തമായി […]
Sports
ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയല്ലാതെ പിന്നെന്ത്
തങ്ങളെക്കാള്‍ പത്തിലേറെ പോയിന്റിന്റെ വ്യത്യാസമുള്ള എഫ്.സി ഗോവക്കെതിരെ കേരളം തോറ്റില്ലങ്കിലെ (അതും ഇപ്പോഴത്തെ മോശം ഫോമില്‍) അത്ഭുതമുണ്ടായിരുന്നുള്ളൂ. അത് തന്നെ സംഭവിച്ചു. എതിരില്ലാത്ത സുന്ദരമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ ‘പതിവ്’ ആവര്‍ത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ്, 20 മിനുറ്റ് വരെ ഗോള്‍ വരാതെ നോക്കിയെന്ന് മാത്രം. പക്ഷേ അത് ബ്ലാസ്‌റ്റേഴ്‌സിന്റെ മിടുക്ക് കൊണ്ടായിരുന്നില്ല. ഭാഗ്യമെന്നെ പറയാനാവൂ. എന്നാല്‍ 22ാം മിനുറ്റില്‍ സൂപ്പര്‍താരമായ ഫെറാന്‍ കൊറോമിനസ് ബ്ലാസ്റ്റേഴ്‌സ് വലകുലുക്കി. […]
ഇനി ഒരു മടങ്ങി വരവ് ഉണ്ടാവുമോ?
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. പന്തിനെച്ചുറ്റിപ്പറ്റിയാണ് ഇപ്പോ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് തന്നെ. ധോണിക്ക് ശേഷം പന്ത് തന്നെയെന്ന വിലയിരുത്തലുകളും വരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നാണ് സെലക്ടര്‍മാരെ കുഴക്കുന്ന പ്രധാനപ്രശ്‌നവും. അതിനിടയ്ക്ക് വൃദ്ധിമാന്‍ സാഹയെ ആരും ഓര്‍ക്കുന്നു പോലുമില്ല. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ കാലമുണ്ടായിരുന്നു സാഹക്ക്. അന്ന് മലയാളി താരം സഞ്ജുവിന് പോലും സാഹയായിരുന്നു […]
തിരിച്ചുവരവില്‍ കപില്‍ദേവിന്റെ റെക്കോര്‍ഡും മറികടന്ന് സ്റ്റെയിന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയെന്ന നേട്ടത്തിലാണ് സ്റ്റെയിന്‍ കപില്‍ദേവിനെ മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് സ്റ്റെയിന്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് ശ്രീലങ്കന്‍ താരങ്ങളാണ് സ്റ്റെയിനിന്റെ ഏറില്‍ പുറത്തായത്. ഇതോടെ ടെസ്റ്റ് കരിയറില്‍ താരത്തിന് 437 വിക്കറ്റുകളായി. 433 വിക്കറ്റുകളായിരുന്നു മത്സരം തുടങ്ങുന്നതിന് മുമ്പ് സ്റ്റെയിനിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തി കപില്‍ദേവിന്റെ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. പരിക്ക് കാരണം ഏറെക്കാലം […]
വീരുവിന്റെ ബേബി സിറ്റിംഗിന് മറുപടിയുമായി പന്ത്
ഇന്ത്യയുടെ ആസ്ത്രേലിയൻ പര്യടനത്തനിടെ ഉയർന്ന ‘ബേബി സിറ്റർ’ പ്രയോഗത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് പരസ്യ ചിത്രത്തിൽ അഭിനയിച്ച വീരേന്ദ്രർ സെവാഗിന് മറുപടിയുമായി റിഷഭ് പന്ത്. ആസ്ത്രേലിയൻ പര്യടനത്തിനിടെ റിഷഭ് പന്തും ക്യാപ്റ്റൻ ടിം പെയിനും തമ്മിലുണ്ടായ സ്ലെഡ്ജിംഗിന്റെ ഭാഗമായി പ്രസിദ്ധമായ ‘ബേബി സിറ്റർ’ പ്രയോഗം ക്രിക്കറ്റ് ലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യ-ആസ്ത്രേലിയ ടി20 പരമ്പരക്കുള്ള പ്രമോഷനൽ വീഡിയോയിലാണ് സെവാഗ് ബേബി സിറ്റിംഗ് കൊണ്ട് ഓസീസിനെ ട്രോളിയത്. ആസ്ത്രേലിയൻ ജേഴ്സിയിൽ പ്രത്യക്ഷപ്പട്ട കുട്ടികളെ പരിപാലിക്കുന്ന സെവാഗിന്റെ പരസ്യമാണ് പുറത്തു […]
അക്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു
വേഗതകൊണ്ട് ബാറ്റ്‌സ്മാന്മാരെ അമ്പരപ്പിച്ച പാക് പേസ്ബൗളര്‍ ഷുഹൈബ് അക്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു. അക്തര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 14ന് കളി തുടങ്ങുമെന്നാണ് അക്തറിന്റെ പ്രഖ്യാപനം.
‘സിക്‌സടിക്കാനാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു’ തുറന്നു പറഞ്ഞ് ഡി.കെ
ന്യൂസിലന്റിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ നാല് റണ്‍സിന് ഇന്ത്യ തോറ്റതിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെതിരെ ആരാധകര്‍ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യക്ക് സ്‌ട്രൈക്ക് കൈമാറാന്‍ തയ്യാറാകാതിരുന്ന സംഭവമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ വിവാദ സംഭവത്തിന് വിശദീകരണവുമായി ദിനേശ് കാര്‍ത്തിക് തന്നെ എത്തിയിരിക്കുന്നു. 20 ഓവറില്‍ 213 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ക്രുണാലും കാര്‍ത്തികും ക്രീസില്‍ ഒരുമിച്ചപ്പോള്‍ വേണ്ടിയിരുന്നത് 28 പന്തില്‍ 68 റണ്‍സ്. ഒരു വിക്കറ്റ് കൂടി നഷ്ടമായാല്‍ വരാനിരിക്കുന്നത് ബൗളര്‍മാര്‍. അത്തരമൊരു സാഹചര്യത്തില്‍ […]
ആവേശമുയര്‍ത്തി പന്തു തട്ടാനിറങ്ങി ഖത്തര്‍ അമീര്‍
ഖത്തര്‍ കായിക ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അമീര്‍ നേരിട്ടിറങ്ങിയത് ജനങ്ങളില്‍ ആവേശം വിതച്ചു. ഖത്തര്‍ ഫുട്ബോള്‍ ടീമിന്‍റെ ജഴ്സ്സിയുമണിഞ്ഞ് ഫുട്ബോള്‍ കളിക്കാനിറങ്ങിയ അമീറിനൊപ്പം ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയുമെത്തിയത് ശ്രദ്ധേയമായി സര്‍ക്കാറിന് കീഴിലുള്ള ആസ്പയര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന കായികദിനാഘോഷ പരിപാടികളിലാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പങ്കെടുത്തത്. ഏഷ്യാകപ്പ് നേടിയ ഖത്തര്‍ ടീമിന്‍റെ ജഴ്സിയുമണിഞ്ഞെത്തിയ അമീര്‍ കുട്ടികളോടൊപ്പം പന്തു തട്ടാനിറങ്ങിയത് കാഴ്ച്ചക്കാരില്‍ ആവേശം വിതറി. പിന്നാലെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയും അമീറിനൊപ്പം […]
സെവാഗിന്റെ ബേബിസിറ്റിംങ് പരസ്യം അധിക്ഷേപമായോ?
ഇന്ത്യ – ആസ്ത്രേലിയ ടി20, ഏകദിന പരമ്പരകള്‍ക്ക് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇറക്കിയ പരസ്യത്തിനെതിരെ വിമര്‍ശനവും മുന്നറിയിപ്പുമായി മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. ആസ്‌ട്രേലിയന്‍ ടീമിനെ കളിയാക്കുന്ന പരസ്യത്തെ തുടര്‍ന്നാണ് വീരന്ദ്ര സേവാഗിനും സ്റ്റാര്‍സ്‌പോര്‍ട്‌സ് ഇന്ത്യക്കും ഹെയ്ഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സെവാഗിനേയും ആസ്‌ട്രേലിയന്‍ ജേഴ്‌സിയിലുള്ള കുറച്ച് കുട്ടികളേയുമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ആസ്‌ട്രേലിയയില്‍ നടന്ന പരമ്പരക്കിടെ പന്തും പെയ്‌നും തമ്മില്‍ നടന്ന വാക്ക് പോരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരസ്യം പുരോഗമിക്കുന്നത്. ‘അവര്‍ ഞങ്ങളോട് കുട്ടികളെ നോക്കുമോ എന്ന് […]
ടീമിലെടുത്തില്ല; സെലക്ടര്‍ക്ക് തല്ല്;
അണ്ടര്‍ 23 ടീമിലേക്ക് തെരഞ്ഞെടുക്കാത്തതിന് സെലക്ടര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദ്ദനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെയാണ് ആക്രമണം. അണ്ടര്‍ 23 ടീം സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിനിടെ ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന കളിക്കാരന്റെ നേതൃത്വത്തിലാണ് ഭണ്ഡാരിയെ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് ആക്രമിച്ചത്. അനുജ് ദേധ എന്ന കളിക്കാരനെ ടീമിലെടുക്കാത്തിനായിരുന്നു ആക്രമണം. ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും അദ്ദേഹത്തിന്റെ […]