പ്രീമിയർ ലീഗിലെ ആവേശപോരാട്ടമായിരുന്ന ചെൽസി യുണൈറ്റഡ് മത്സരം സമനിലയിൽ കലാശിച്ചു. സമനിലയോടെ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഏകദേശം അസ്തമിച്ചിരിക്കുകയാണ്. മത്സരം ഇരുടീമിനും അതിനിർണായകമായിരുന്നു. ജയത്തിൽ കുറഞ്ഞതൊന്നും യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നതായിരുന്നില്ല. തുടക്കം മുതൽ തന്നെ യുണൈറ്റഡ് ആക്രമണ കളിയാണ് പുറത്തെടുത്തിരുന്നത്. മത്സരത്തിന്റെ 11ാം മിനിറ്റിൽ അത് ഫലം കണ്ടു. ജോൺ മാട്ടയിലൂടെ യുണൈറ്റഡ് ഗോള്‍നേടി. 527 മിനിറ്റിന് ശേഷമാണ് യുണൈറ്റഡ് ഒരു ഗോള്‍ കണ്ടെത്തുന്നത്. ലുകാക്കുവും ഷോയും നടത്തിയ മനോഹര നീക്കം മാട്ട സുന്ദരമായി ഗോളാക്കി […]
Sports
ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യവര്‍ഷം; നെയ്മര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്
പി.എസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണെെറ്റഡുമായുള്ള പി.എസ്.ജിയുടെ തോല്‍വിക്ക് കാരണം വീഡിയോ അസിസ്റ്റന്‍ഡ് റഫറി(വാര്‍)സിസ്റ്റത്തിലെ പിഴവ് മൂലമാണെന്നും, ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത് എന്നും നെയ്മർ പറഞ്ഞിരുന്നു. ഇതാണ് വിലക്കിന് കാരണമായത്. സംഭവത്തില്‍ അസഭ്യ വാക്കുകളും നെയ്മർ ഉപയോഗിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ആയിരുന്നു നെയ്മറിന്റെ പ്രതികരണം. ഇഞ്ച്വറി ടൈമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയ ഗോളിലായിരുന്നു അന്ന് പി.എസ്ജി തോറ്റ് പുറത്തായത്. പെനാല്‍റ്റിക്ക് കാരണമായ […]
വിസ്മയിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ്
മൂന്നാം ഘട്ടത്തില്‍ അതും അവസാന റൗണ്ടിലാണ് റിയാന്‍ പരാഗ് എന്ന അസംകാരനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുന്നത്. വലിയ പിടിവലിയുമൊന്നുമില്ലാതെ പരാഗിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത് 20 ലക്ഷത്തിന്. എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്സോടെ ഈ പരാഗാണിപ്പോള്‍ ചര്‍ച്ചാ വിഷയം. രാജസ്ഥാനായി നാല് മത്സരങ്ങളിലെ പരാഗിന് അവസരം ലഭിച്ചുള്ളൂ. അടുത്ത മത്സരത്തില്‍ തന്നെ ഒഴിവാക്കാന്‍ പാടില്ലെന്നതരത്തിലുള്ള പ്രകടനമാണ് ഓരോ മത്സരം കഴിയുംതോറും പരാഗ് നല്‍കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിച്ച പ്രകടനമാണ് ഇപ്പോള്‍ പരാഗിന്റെ കരിയറിലെ വഴിത്തിരിവ്. […]
ധോണിയുടെ പരിക്ക് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ഭീഷണിയോ?
ദക്ഷിണാഫ്രിക്കന്‍ ബൌളര്‍ ഡെയില്‍ സ്റ്റെയിന് തന്‍റെ പരിക്ക് ഗുരുതരമാകാന്‍ വെറും രണ്ട് ദിവസം മാത്രമാണ് വേണ്ടിവന്നത്. അത് ലോകകപ്പിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ വല്ലാത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തില്‍ അതേ ആശങ്ക അഭിമുഖീകരിക്കാതിരിക്കാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. നടുവ് വേദനയുമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണി കളിക്കുന്നത്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള വിജയത്തിന് ശേഷം വിശ്രമമായിരിക്കും തനിക്ക് നല്ലതെന്നുള്ള ഒരു സൂചനയാണ് ധോണി നല്‍കിയത്. അങ്ങിനെയെങ്കില്‍ മുംബൈക്കെതിരെയുള്ള മത്സരം […]
കൊല്‍ക്കത്തയെ വീഴ്ത്തി റോയല്‍സായി രാജസ്ഥാന്‍
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിനാ പരാജയപ്പെടുത്തി. ജയത്തോടെ പ്ലേ ഓഫിനുള്ള നേരിയ സാധ്യത രാജസ്ഥാന്‍ വീണ്ടും നിലനിര്‍ത്തി. അതേസമയം കൊല്‍ക്കത്തയുടെ ആറാം തോല്‍വിയാണിത്. ടോസ് നേടിയ രാജസ്ഥന്‍ റോയല്‍സ് കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിന്റെ ഉജ്ജ്വല ഇന്നിങ്സിലാണ് കൊല്‍ക്കത്ത 176 എന്ന സ്കോറിലേക്ക് ഉയര്‍ന്നത്. 50 പന്തില്‍ 96 റണ്‍സാണ് ദിനേശ് കാര്‍ത്തിക് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 98 റണ്‍സ് […]
കാംബ്ലിയുടെ പുതിയ ലുക്കിനെ ട്രോളി സച്ചിന്‍
നിക്ക് ജന്മദിനാശംസ നേർന്ന വിനോദ് കാംബ്ലിക്ക് നന്ദി അറിയിക്കുന്നതിനിടെ, കാംബ്ലിയുടെ പുതിയെ ലുക്കിനെ ട്രോളി സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ ദിവസം 46ാം ജന്മദിനം ആഘോഷിച്ച സച്ചിന് ആശംസയുമായി ട്വിറ്ററിൽ എത്തിയ ദീർഘകാല സുഹൃത്തായ കാംബ്ലി, സൗഹൃദത്തെ കുറിച്ചുള്ള പഴയൊരു പാട്ട് പാടികൊണ്ടാണ് തന്റെ ആശംസ അറിയിച്ചത്. ആശംസക്ക് നന്ദി അറിയിച്ച് കൊണ്ട് റിപ്ലെ കൊടുത്ത സച്ചിൻ പക്ഷെ കാംബ്ലിയുടെ പുതിയ ലുക്കിനെ കുറിച്ചാണ് അതിശയം കൊണ്ടത്. കാംബ്ലിയുടെ താടി വെള്ള നിറത്തിലായിരുന്നിട്ടും, കൺപുരികങ്ങൾ എങ്ങനെയാണ് കറുത്ത് തന്നെയിരിക്കുന്നതെന്നാണ് […]
ചെന്നെെയും മുംബെെയും നേര്‍ക്കുനേര്‍
ഐ.പി.എല്ലില്‍ ഇന്ന് മുംബെെ-ചെന്നെെ പോരാട്ടം. ഇന്ന് നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. 10 കളികളില്‍ നിന്നും 12 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്താണ്. ചൈന്നെയുടെ ഹോം ഗ്രൌണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. 11 മത്സരങ്ങളിൽ നിന്നും 8 ജയം സ്വന്തമായുള്ള ചെന്നെെ, മൂന്ന് മത്സരങ്ങളിൽ മാത്രമേ തോൽവി വഴങ്ങിയിട്ടുള്ളു. 16 പോയിന്റാണ് ചെന്നെെക്കുള്ളത്. 10 മത്സരങ്ങളിൽ നിന്നും ആറ് ജയവും നാല് […]
മലയാളത്തിന്‍റെ മാണിക്യം ഐ.എം വിജയന് 50ാം പിറന്നാള്‍
ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ഐ.എം വിജയന് ഇന്ന് 50ാം പിറന്നാള്‍. 66 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള വിജയന്‍ നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. കേരളം കണ്ട ഏറ്റവും ജനകീയനായ കായിക താരമാണ് ഐ.എം വിജയന്‍. പെലെയ്ക്കും മറഡോണയ്ക്കുമൊക്കെ സിംഹാസനം തീര്‍ത്ത മലയാളി മനസുകളിലേക്ക് പന്തടിച്ച് കയറിയവന്‍, ഒറ്റയ്ക്ക് ജയിച്ചാണ് വിജയന്‍ മുന്നേറിയത്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സോഡാ വിറ്റ് നടന്നിരുന്ന ഐനിവളപ്പില്‍ മണിവിജയന്‍ വളര്‍ന്ന് ഇന്ത്യന്‍ ഫുട്ബോളിനോളം വലുതായി, ദേശീയ […]
രവിചന്ദ്ര അശ്വിന്‍ കലിപ്പിലാണ്..
ഇന്നലെ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഔട്ടായതിന് പിന്നാലെ രോഷം പ്രകടിപ്പിച്ച് കിങ്സ്ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന്‍. മടങ്ങുമ്പോള്‍ ഗ്ലൗസ് ഉരി ഡഗ് ഔട്ടിലേക്ക് എറിയുകയായിരുന്നു. അഞ്ച് പന്തില്‍ 21 റണ്‍സ് വേണ്ടിയിരിക്കെയാണ് അശ്വിന്‍ പുറത്തായത്. രണ്ട് പന്തില്‍ ആറ് റണ്‍സായിരുന്നു അശ്വിന്‍ നേടിയത്. ഉമേഷ് യാദവിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച അശ്വിന്റെ ഷോട്ട് പാളുകയായിരുന്നു. ബൗണ്ടറി ലൈനിനരികില്‍ മികച്ചൊരു ക്യാച്ചിലൂടെ കോഹ്‌ലി അശ്വിനെ പിടികൂടുകയായിരുന്നു. ക്യാച്ചിന് പിന്നാലെ കോഹ് ലിയുടെ ആഹ്ലാദപ്രകടനം അശ്വിനെ ചൊടിപ്പിച്ചെന്നും […]
കരുത്തുറ്റ ടീമുമായി വെസ്റ്റ്ഇന്‍ഡീസ് ലോകകപ്പിന്
കരുത്തുറ്റ നിരയുമായി ലോകകപ്പ് ക്രിക്കറ്റിനുള്ള വെസ്റ്റ്ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന ആന്‍ഡ്രെ റസല്‍ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയ തീരുമാനം. 2018 ജൂലൈയിലാണ് റസല്‍ അവസാന ഏകദിനം കളിക്കുന്നത്. എന്നാല്‍ ഐ.പി.എല്ലിലെ തകര്‍പ്പന്‍ പ്രകടനം സെലക്ടര്‍മാര്‍ പരിഗണിക്കുകയായിരുന്നു. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയ ജേസണ്‍ ഹോള്‍ഡര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. അതേസമയം കീരണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരേന്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ഓള്‍ റൗണ്ടര്‍മാരെ കൊണ്ട് സമ്പന്നമാണ് വിന്‍ഡീസ് ടീം. […]