Football Sports

മെസി തീയില്‍ ന്യൂ കാംപില്‍ ചാമ്പലായി ലിവര്‍പൂള്‍

അതെ, മെസി വീണ്ടും അത്ഭുതങ്ങൾ പുറത്തെടുത്തിരിക്കുന്നു. മത്സരത്തിന്റെ 82ാം മിനിറ്റിൽ ന്യൂ കാംപിൽ മിശിഹാ അവതരിച്ചു. ലോകത്തെ ഒരു ഗോൾ കീപ്പറിനും യാതൊന്നും ചെയ്യാനില്ലാത്ത ആ ഫ്രീകിക്ക് ഗോൾ ലിവർപൂളിന്റെ വലകീറി മുറിച്ചു. ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ആദ്യപാദത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തിരിക്കുകയാണ് ബാഴ്സലോണ. മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ബാഴ്സയും ലിവര്‍പൂളും ഏകദേശം ഒപ്പത്തിനൊപ്പമായിരുന്നു. ഇരുടീമുകളും അവസരങ്ങള്‍ ഉണ്ടാക്കികൊണ്ടേയിരുന്നു. ഇരുബോക്സിലേക്കും പന്ത് കയറി ഇറങ്ങിയ ആദ്യപാദത്തില്‍ ലിവര്‍പൂള്‍ മുന്‍താരം സുവാരസാണ് ബാഴ്സയുടെ അകൌണ്ട് തുറക്കുന്നത്. മത്സരത്തിന്റെ […]

Cricket Sports

12ാം സീസണിലെ രണ്ടാം ഹാട്രിക് നേടിയെടുത്ത് യുവതാരം

ഐ.പി.എൽ 12ാം സീസണിലെ രണ്ടാമത്തെ ഹാട്രിക് നേടിയെടുത്ത് രാജസ്ഥാൻ റോയൽസിന്റെ യുവതാരം ശ്രേയസ് ഗോപാൽ. ആദ്യ ഹാട്രിക് നേടിയത് പഞ്ചാബ് യുവ താരം സാം കരണായിരുന്നു. വിരാട് കോഹ്‍ലി, ഡിവില്ലേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെ പുറത്താക്കിയാണ് ഗോപാൽ തന്റെ അഞ്ചാം ഐ.പി.എൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത്. ബംഗളൂരിൽ നടന്ന മത്സരത്തിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി സീസണിലെ ഏറ്റവും മികച്ച ബൗളിങ്‌ പ്രകടനമാണ് ഗോപാൽ കാഴ്ചവെച്ചത്. രാജസ്ഥാൻ റോയൽസിന് വേണ്ടി 13 മത്സരങ്ങളിൽ […]

Cricket Sports

ക്രിക്കറ്റ് ലോകകപ്പിന് ഇനി 30 നാള്‍

ലോകകപ്പ് ക്രിക്കറ്റിന് അരങ്ങുണരാന്‍ ഇനി 30 നാള്‍. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പന്ത്രണ്ടാം ലോകകപ്പിലെ ഉദ്ഘാടന മത്സരം. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കാത്തിരിപ്പ് ചുരുങ്ങുകയാണ്, ഒരു മാസത്തിനപ്പുറം ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ 22 വാര നീളമുള്ള ദീര്‍ഘ ചതുരത്തിലേക്ക് കേന്ദ്രീകരിക്കപ്പെടും. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ, ആതിഥേയരായ ഇംഗ്ലണ്ട്, ആരെയും വീഴ്ത്താന്‍ പോന്ന ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ്, പാകിസ്താന്‍. അട്ടിമറിക്ക് കോപ്പ് കൂട്ടി വെസ്റ്റിന്‍ഡീസും ബംഗ്ലാദേശും, ശ്രീലങ്കയും. അല്‍ഭുതം കാട്ടാന്‍ അഫ്ഗാനിസ്താന്‍. […]

Football Sports

ടോട്ടനത്തെയും തകര്‍ത്ത് അയാക്സ്

ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ടോട്ടനത്തിനെതിരെ എതിരില്ലാത്ത ഏക ഗോളിന് അയാക്സിന് ജയം. സ്വന്തം തട്ടകത്തിൽ ഹാരികെയ്നും സൺ ഹുങ്ങ് മിന്നും ഇല്ലാതെയാണ് ടോട്ടനം ഇറങ്ങിയത്. തുടക്കം മുതൽ തന്നെ മനോഹര പാസ്സിങ്ങ് ഗെയിമാണ് അയാക്സ് പുറത്തെടുത്തത്. വാൻ ഡെ ബീക്കും നെരസും ടാഡിച്ചും നയിക്കുന്ന മുൻനിര മനോഹരമായാണ് കളിച്ചത്. മത്സരത്തിന്റെ 15ാം മിനിറ്റിൽ വാൻ ഡെ ബീക്കിലൂടെ അത് ഫലം കണ്ടു. സിയച്ച് ടോട്ടനത്തിന്റെ പ്രതിരോധനിരയെ മുഴുവനും കബളിപ്പിച്ച് നൽകിയ പാസ് […]

Football Sports

താരങ്ങളുടെ താരമായി വാന്‍ ഡെയ്ക്ക്

ഈ വർഷത്തെ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ലിവർപൂൾ ഡിഫൻഡർ വിർജിൽ വാന്‍ ഡെയ്ക്ക്. മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്, സെർജിയോ അഗ്യൂറോ, ബെർണാഡോ സിൽവ, ലിവർപൂളിലെ സാദിയോ മാനെ, ചെൽസി താരം ഏദൻ ഹസാഡ് എന്നിവരെ പിന്തള്ളിയാണ് വാന്‍ ഡെയ്ക്ക് ഒന്നാമതെത്തിയത്. ഈ സീസണിലെ ലിവര്‍പൂളിന്റെ മികച്ച ഡിഫന്‍സീവ് റെക്കോര്‍ഡാണ് വാന്‍ ഡെയ്ക്കിനെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ക്ലോപ്പിന്‍റെ അക്രമിച്ച് കളിക്കുന്ന ശൈലിയില്‍ ഏറ്റവും പ്രധാന താരമാണ് […]

Cricket Sports

സംഗക്കാരയുടെ റെക്കോര്‍ഡും തകര്‍ത്ത് റിഷബ് പന്ത്

ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ പേരിലുള്ളൊരു റെക്കോര്‍ഡ് തകര്‍ത്ത് ഡല്‍ഹി കാപിറ്റല്‍സിന്റെ യുവതാരം റിഷബ് പന്ത്. ഒരു ടി20 ടൂര്‍ണമെന്‍റില്‍ 20 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്. തിങ്കളാഴ്ച വിരാട് കോഹ് ലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായി നടന്ന മത്സരത്തിലായിരുന്നു നേട്ടം. 19 പേരെ പുറത്താക്കിയതായിരുന്നു സംഗക്കാരയുടെ നേട്ടം. ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി 2011ലായിരുന്നു സംഗക്കാര റെക്കോര്‍ഡ് സൃഷ്ടിച്ചത്. അടുത്തിടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നൂറുല്‍ ഹസനും 19 പേരെ […]

Football Sports

ആരാധകന്റെ മുഖത്തടിച്ച നെയ്മര്‍ ‘വലിയ വില’ നല്‍കേണ്ടി വരും

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് കപ്പിലെ തോല്‍വി കൂടിയായപ്പോള്‍ അത് പി.എസ്.ജിക്ക് ഇരട്ടപ്രഹരമായി. ഇതിനെല്ലാം പുറമേ എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച സൂപ്പര്‍ താരം നെയ്മറാണ് ഇപ്പോള്‍ വാര്‍ത്തകളിലെ വിവാദ നായകനായിരിക്കുന്നത്. ഫ്രഞ്ച് കപ്പ് ‍ഫൈനലിലെ തോല്‍വിക്ക്ശേഷം പി.എസ്.ജി താരങ്ങള്‍ റണ്ണേഴ്സ് അപ്പ് മെഡല്‍ വാങ്ങാന്‍ പോകുമ്പോള്‍ നെയ്മര്‍ റെന്നെസ് ആരാധകന്റെ മുഖത്തിടിച്ചത്. താരങ്ങളെ പേരെടുത്ത് ആക്ഷേപിച്ചു എന്ന് പറഞ്ഞാണ് മുന്‍ ബാഴ്സ താരം കാണിയായ എഡ്വേഡ് എന്ന ആരാധകനെ ആക്രമിച്ചത്. ’നെയ്മര്‍ പോയി കളി […]

Football Sports

മെസിയെ തളക്കാന്‍ വാന്‍ ഡെയ്ക്കിനാവുമോ?

തന്‍റെ കരിയറിലെ പത്താം ലീഗ് കിരീടം സ്വന്തമാക്കിയ മെസിയുടെ കണ്ണ് ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കാണ്. കിരീട പോരാട്ടത്തില്‍ മെസിപ്പടക്ക് സെമിയില്‍ നേരിടേണ്ടത് ക്ലോപ്പിന്‍റെ ലിവര്‍പൂളിനെയാണ്. 34 കിരീടങ്ങള്‍ തന്‍റെ പേരിലേക്ക് തുന്നിച്ചേര്‍ത്ത മിശിഹ ഈ സീസണിലും മാസ്മരിക പ്രകടനമാണ് കാഴ്ചവെക്കുന്നത്. 34 ഗോളുകളും 13 ഗോളുകള്‍ക്ക് വഴിയൊരുക്കിയും ഈ സീസണും തന്‍റെ പേരിലാക്കി കഴിഞ്ഞിരിക്കുകയാണ് മെസി. ചാമ്പ്യന്‍സ് ലീഗിലും ഇതുവരെ 10 ഗോളുകള്‍ സ്വന്തമാക്കി ഗോള്‍ വേട്ടയിലും ഈ മുപ്പൊത്തൊന്നുകാരന്‍ ബഹുദൂരം മുന്നിലാണ്. മെസിയുടെ ഇടംകാലിലാണ് […]

Cricket Sports

അമ്പയറോട് കയര്‍ത്ത് വിക്കറ്റ് തട്ടിത്തെറിപ്പിച്ച രോഹിത് ശര്‍മ്മക്ക് പിഴ ശിക്ഷ

പൊതുവെ ശാന്തനായ ക്രിക്കറ്റ് താരങ്ങളിലൊരാളായാണ് രോഹിത് ശര്‍മ്മ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ രോഹിത് ശര്‍മ്മയും പരിധി വിട്ടു. 233 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്നതിനിടെ 12 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ പുറത്തായതോടെ ഹിറ്റ്മാന്‍ വിക്കറ്റ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഐ.പി.എല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഈ സംഭവത്തിന്റെ പേരില്‍ രോഹിത് ശര്‍മ്മക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. മത്സരത്തിലെ നാലാമത്തെ ഓവറില്‍ രോഹിത് 8 പന്തില്‍ 12 റണ്‍സുമായി രോഹിത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഹാരി […]

Cricket Sports

ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച് സന്ദീപ് വാര്യര്‍

ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച് കേരള താരം സന്ദീപ് വാര്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ സന്ദീപ് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആദ്യ ഐ.പി.എല്‍ മത്സരം കളിച്ചത്. ഇതോടെ ഐ.പി.എല്ലില്‍ കളിക്കുന്ന ആറാമത്തെ കേരള താരമായി സന്ദീപ് വാര്യര്‍ മാറി. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആന്ദ്രേ റസലിന്റെയും(40 പന്തില്‍ 80) ശുഭ്മാന്‍ ഗില്ലിന്റേയും(45 പന്തില്‍ 76) ബാറ്റിംങ് മികവില്‍ 232 റണ്‍സാണ് അടിച്ചുകൂട്ടിയത്. കൊല്‍ക്കത്തയുടെ ബൗളിംങ് ഓപ്പണ്‍ ചെയ്യാനും സന്ദീപ് വാര്യര്‍ക്ക് അനസരം ലഭിച്ചു. വിക്കറ്റ് […]