Cricket Sports

ഇന്ത്യക്ക് തിരിച്ചടി: പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്

ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് താരത്തിന്‍റെ വിരലിനാണ് കൊണ്ടത്. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയായേക്കും. ഓപ്പണിങില്‍ രോഹിത്-ധവാന്‍ സഖ്യം ഇന്ത്യക്കായി മികച്ച പ്രക്ടനമാണ് […]

Football Sports

അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമില്‍

മലയാളി താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്. ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിനുള്ള 35 അംഗ ടീമിലേക്കാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് അനസിനെ തിരിച്ചുവിളിച്ചത്. ആറ് മാസം മുമ്പാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് അനസ് വിരമിച്ചത്. ഇന്ത്യന്‍ ക്യാംപില്‍ പങ്കെടുക്കുമെന്ന് അനസ് പറഞ്ഞു. 35 അംഗ ടീമില്‍ അനസിനെ കൂടാതെ മറ്റ് മൂന്ന് മലയാളി താരങ്ങള്‍ കൂടി ഇടംപിടിച്ചു. ജോബി ജസ്റ്റിന്‍, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരാണ് ടീമില്‍ ഇടംനേടിയ മറ്റ് മലയാളികള്‍. എന്നാല്‍ പരിക്ക് […]

Cricket Sports

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോര്; ശ്രീലങ്കയ്ക്ക് എതിരാളി ബംഗ്ലാദേശ്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോര്. ബ്രിസ്റ്റോളില്‍ ശ്രീലങ്കയും അട്ടിമറി വീരന്മാരായ ബംഗ്ലാദേശും തമ്മിലാണ് മത്സരം. പരിക്കേറ്റ ബൗളര്‍ നുവാന്‍ പ്രദീപില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങള്‍, ന്യൂസിലാന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. അഫ്ഗാനിസ്താനെതിരെ ജയം. പാകിസ്താനുമായുള്ള മത്സരം ഉപേക്ഷിച്ചു, മൂന്ന് പോയിന്റ്, ഇതാണ് ശ്രീലങ്ക. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് തുടക്കം, ന്യൂസിലന്റിനെ വിറപ്പിച്ചു, ഇംഗ്ലണ്ടിനോട് ആയുധം വച്ച് കീഴടങ്ങി, 2 പോയിന്റ്, ഇത്രയുമാണ് ഈ ലോകകപ്പില്‍ ഇതുവരെയുള്ള ബംഗ്ലാദേശ്. ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്റെ മികവാണ് ബംഗ്ലാ കടുവകളുടെ കരുത്ത്. […]

Cricket Sports

ക്രിക്കറ്റിന്‍റെ യുവരാജാവ് വിരമിച്ചു

ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാനായ യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍. 304 മത്സരങ്ങളില്‍ നിന്നും 8071 റണ്‍സാണ് യുവരാജിന്‍റെ സമ്പാദ്യം. ഇന്ത്യന്‍ ടീമിന്‍റെ പല ചരിത്ര നേട്ടങ്ങളിലും വലിയ പങ്ക് വഹിച്ച താരമാണ് യുവരാജ്. 2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആറ് പന്തുകളില്‍ ആറ് സിക്സറുകള്‍ പറത്തി അസാധ്യമായതെല്ലാം സാധ്യമാക്കിയ രാജകുമാരന്‍. 2011 ലോകകപ്പില്‍ ബാറ്റിങ്ങിലൂടെയും ബൌളിങ്ങിലൂടെയും തിളങ്ങി […]

Cricket Sports

ധോണിയുടെ സിക്സര്‍ കണ്ട് അന്തം വിട്ട് വിരാട് കോഹ്‍ലി; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ഇന്ത്യ ആസ്ട്രേലിയ മത്സരത്തില്‍ ഓസീസ് നിരയിലെ പ്രധാന പേസ് ബൌളറായ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് ഒരു ക്ലാസിക് ഷോട്ടിലൂടെ അനായാസം അതിര്‍ത്തി കടത്തി ധോണി കാണികള്‍ക്ക് ആവേശമായി. കാണികള്‍ക്ക് മാത്രമല്ല, നോണ്‍സ്ട്രൈക്കര്‍ പൊസിഷനില്‍ നില്‍ക്കുന്ന വിരാട് കോഹ്‍ലിയും ഒരു നിമിഷം അത് കണ്ട് അമ്പരന്ന് പോയി. അത് അത്ഭുതം കലര്‍ന്ന ഒരു ചിരിയില്‍ നിന്നും പുഞ്ചിരിയിലേക്ക് കടന്നപ്പോള്‍ മികച്ച ഒരു നിമിഷമായി അത് മാറി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Cricket Sports

സ്മിത്തിനെ ചതിയനെന്ന് വിളിച്ച് കാണികള്‍; കയ്യടിക്കാന്‍ പറഞ്ഞ് കോഹ്‍ലി

സ്മിത്തിനെ ചതിയനെന്നു വിളിച്ച ഇന്ത്യൻ കാണികളെ വിലക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. സ്മിത്തിനെ അങ്ങനെ വിളിക്കരുതെന്നും അദ്ദേഹത്തിനു വേണ്ടി കയ്യടിക്കണമെന്നും കോഹ്‍ലി കാണികളോട് ആവശ്യപ്പെട്ടു. കോഹ്‍ലിയുടെ നിർദ്ദേശത്തെയും അദ്ദേഹത്തിലെ സ്പോര്‍ട്ട്സ്മാനെയും പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യയുടെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം. ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്നു സ്മിത്ത്. ഇന്ത്യക്കാർ ഏറെയുണ്ടായിരുന്ന ഗ്യാലറിയിൽ നിന്നും സ്മിത്തിനെ ചിലർ കൂവാനും ചതിയനെന്നു വിളിക്കാനും തുടങ്ങി. ഇത് ശ്രദ്ധയിൽ പെട്ട ഇന്ത്യൻ നായകൻ കാണികളോട് അങ്ങനെ ചെയ്യരുതെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹത്തിനു […]

Cricket Sports

പാകിസ്താനെ എല്ലാ ടീമിനും പേടിയാണെന്ന് പാക് നായകന്‍

പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചതില്‍ കടുത്ത നിരാശയിലാണ് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ്. മഴ വില്ലനായ മത്സരത്തില്‍ അമ്പയര്‍മാര്‍ പലവട്ടം പിച്ച് പരിശോധിച്ച ശേഷമാണ് മത്സരയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കളി ഉപേക്ഷിച്ചത്. ഇതേത്തുടര്‍ന്ന് ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. എന്നാല്‍ മഴ കളി മുടക്കിയതില്‍ കടുത്ത നിരാശയിലാണ് പാക് നായകന്‍. ”ഒരു ടീം എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ഈ മത്സരം കളിക്കേണ്ടത് അത്യാവശ്യമായിരുന്നു. പ്രത്യേകിച്ചും ആതിഥേയരായ […]

Football Sports

വിവാഹദിനം 1000 കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് ഓസിലും ഭാര്യയും

ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസിലിന് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമായിരുന്നു ഇന്നലെ. അമൈന്‍ ഗുല്‍സെയെ ജീവിതപങ്കാളിയായി ഓസില്‍ കൂടെക്കൂട്ടിയ ദിനം. ഇന്നലെയായിരുന്നു ഓസില്‍ – അമൈന്‍ വിവാഹം. ഇതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം കുട്ടികള്‍ക്ക് ദൈവദൂതന്‍ കൂടിയാകുകയായിരുന്നു ഓസില്‍. ആയിരം കുഞ്ഞുങ്ങളുടെ ചികിത്സാചെലവ് ഏറ്റെടുത്ത് ഓസിലും അമൈനും കാരുണ്യത്തിന്റെ മാതൃകകളായി. ഈ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയക്കുള്ള ചെലവാണ് നവദമ്പതിമാര്‍ വഹിക്കുക. കുട്ടികളുടെ ചികിത്സാചെലവ് ഏറ്റെടുത്തതു പോലെ സംഭാവനകള്‍ നല്‍കാനും ഓസില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും […]

Cricket Sports

ഇംഗ്ലണ്ട് ബംഗ്ലാദേശിനേയും ന്യൂസിലാന്റ് അഫ്ഗാനേയും നേരിടും

ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്നിന് കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍സിലാണ് മത്സരം. വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് അഫ്ഗാനാണ് എതിരാളി. മൂന്നാം മത്സരത്തിനാണ് ഇംഗ്ലണ്ടും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വരുന്നത്. രണ്ട് ടീമും ഓരോ കളി ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. രണ്ട് ടീമുകളുടെയും ജയം ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു. ടീം ഘടനയും പ്രകടനവും കണക്കാക്കുമ്പോള്‍ ഇംഗ്ലണ്ടിന് തന്നെയാണ് വിജയസാധ്യത. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ മുന്നൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്ത ബംഗ്ലാ കടുവകള്‍ ടീമെന്ന നിലയില്‍ […]

Cricket Sports

ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്താന്‍ മന്ത്രി

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അധികാര ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയ എം.എസ് ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരി. ഇംഗ്ലണ്ടില്‍ ധോണി പോയത് ലോകകപ്പ് ക്രിക്കറ്റ് കളിക്കാനാണെന്നും അല്ലാതെ മഹാഭാരതം കളിക്കാനല്ലെന്നുമാണ് പാക് മന്ത്രിയുടെ വിമര്‍ശം. ഇതെന്തു വിഡ്ഢിത്തമാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നടക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളിലെ ഒരു വിഭാഗം യുദ്ധക്കൊതിയന്‍മാരാണെന്നും അവരെ കൂലിപ്പടയാളികളായി സിറിയയിലേക്കോ അഫ്ഗാനിലേക്കോ റുവാണ്ടയിലേക്കോ പറഞ്ഞയക്കണമെന്നും ഫവാദ് ട്വീറ്റില്‍ വിമര്‍ശിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് എം.എസ് […]