കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുന്നു. ശക്തരായ കൊളംബിയയാണ് മിശിഹാ സംഘത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് മത്സരം. ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വെനസ്വേല പെറുവിനെ നേരിടും. ലയണല്‍ മെസിയും സംഘവും ഇന്ന് പ്രയാണം തുടങ്ങുകയാണ്. കഴിഞ്ഞ രണ്ട് തവണയും കോപ്പയില്‍ വീണ കണ്ണീര് തുടയ്ക്കാന്‍, വിമര്‍ശകരുടെ വായടപ്പിക്കാന്‍. പതിവുപോലെ വിഭവസമൃദ്ധമാണ് നീലപ്പട. പട നയിക്കാന്‍ നയിക്കാന്‍ മെസി. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ അഗ്യൂറോ, ലോസെല്‍സോയും റോബര്‍ട്ടോ പെരേരയും തൊട്ടുപിന്നില്‍. […]
Sports
ബലാത്സംഗ ആരോപണം, നെയ്മറിനെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു
ബലാത്സംഗ ആരോപണക്കേസില്‍ സൂപ്പര്‍ താരം നെയ്മറിനെ ബ്രസീല്‍ പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട തന്നെ പാരിസിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍പീഡിപ്പിച്ചെന്ന് കഴിഞ്ഞ മാസമാണ് യുവതി ആരോപിച്ചത്. എന്നാല്‍ നെയ്മര്‍ പീഡന ആരോപണം നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 04.00 മണിയോടെയാണ് നെയ്മര്‍ ചോദ്യം ചെയ്യാനായി പൊലീസിന് മുന്നില്‍ ഹാജരായത്. രാത്രി ഒമ്പതിനാണ് നെയ്മര്‍ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്നത്. സത്യം എന്നായാലും പുറത്തുവരുമെന്നായിരുന്നു പുറത്തു കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് നെയ്മര്‍ പ്രതികരിച്ചത്. […]
ലോകകപ്പിലെ മഴപ്രശ്‌നത്തിന് ഗാംഗുലിയുടെ പരിഹാരം
നാല് മത്സരങ്ങളാണ് മഴ മൂലം ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ റദ്ദാക്കേണ്ടി വന്നത്. പോയിന്റ് നിലയില്‍ മുന്നിലുള്ള ന്യൂസിലന്റ് പോലും ജയിച്ചത് മൂന്ന് മത്സരങ്ങളിലെങ്കില്‍ മഴ ജയിച്ചത് നാലെണ്ണത്തില്‍. ഇത്തരത്തില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ തന്നെ രസംകൊല്ലിയായി മഴ മാറുന്നതിനിടെയാണ് പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ കമന്റേറ്ററായി ഇംഗ്ലണ്ടിലുള്ള ഗാംഗുലി മൈതാനം മൂടാന്‍ ഇംഗ്ലീഷുകാര്‍ ഉപയോഗിക്കുന്ന കവറിന്റെ പോരായ്മയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഇത് ഗ്രൗണ്ട് സ്റ്റാഫിന്റെ സമയം മെനക്കെടുത്തുന്നതാണെന്നും കൂടുതല്‍ ജീവനക്കാരുടെ […]
കോപക്ക് നാളെ കിക്കോഫ്
കോപ്പ അമേരിക്ക ഫുട്‌ബോളിന് നാളെ കിക്കോഫ്. ആതിഥേയരായ ബ്രസീലും ബൊളീവിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. മൂന്ന് ഗ്രൂപ്പുകളിലാണ് 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് മഴയില്‍ മുങ്ങുമ്പോള്‍ കോപ്പയിലെ കൊടുങ്കാറ്റിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. പ്രതാപം തിരിച്ചുപിടിച്ച് ലാറ്റിനമേരിക്കയുടെ സിംഹാസനം സ്വന്തമാക്കാന്‍ ലോകഫുട്‌ബോളിലെ നക്ഷത്രങ്ങള്‍ ബൂട്ട് കെട്ടുമ്പോള്‍ രാപ്പകലുകളില്‍ ആവേശം നിറയും. ചിലിയാണ് 2015 മുതല്‍ ലാറ്റിനമേരിക്ക അടക്കി ഭരിക്കുന്നത്. ചിലിയെ താഴെയിറക്കി കിരീടം നേടാനൊരുങ്ങുകയാണ് മെസിയും അര്‍ജന്റീനയും… സമീപകാലത്തെ മുറിവുണയ്ക്കാന്‍ നെയ്മറിന്റെ അഭാവത്തിലും ഒരു കിരീടം […]
മഴപേടിയില്‍ ഇന്ത്യ ന്യൂസിലാന്‍റ് മത്സരം
ഇന്ത്യയുടെ മൂന്നാം മത്സരം മഴയുടെ ഭീഷണിയില്‍. മത്സരം നടക്കുന്ന ട്രെന്‍റ് ബ്രിഡ്ജില്‍ മഴ കനക്കുകയാണ്. മഴ മൂലം ലോകകപ്പിലെ നാലാം മത്സരവും ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയിലാണ് ക്രിക്കറ്റ് ആരാധകര്‍. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്ത്രേലിയയെ 36 റണ്‍സിനും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. എന്നാല്‍ ശിഖര്‍ ധവാന്റെ അഭാവം ടീമിന് തിരിച്ചടിയാകും. ധവാന് പകരം കെ.എല്‍ രാഹുല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. […]
‘ജൂലൈ 14ന് എന്റെ കയ്യില്‍ ലോകകപ്പ് വേണം’
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ വഡോദരയില്‍ തെരുവിലിറങ്ങിയവരുടെ കൂട്ടത്തില്‍ ഒരു പതിനേഴുകാരനുണ്ടായിരുന്നു. അയാളിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമാണ്. ഈ ലോകകപ്പ് എനിക്കും ഇന്ത്യക്കും വേണമെന്ന് പറയുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അന്നത്തെ പതിനേഴുകാരന്റെ അതേ ആവശമാണ്. ഐ.സി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ‘നോട്ടി ബോയ്’ ലോകകപ്പ് സ്വപ്‌നങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘രാജ്യത്തിനുവേണ്ടി കളിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് എല്ലാം. ഓരോ കളികളും വെല്ലുവിളികളും എനിക്ക് ആവേശമാണ്. കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലമായി ലോകകപ്പ് […]
ഇന്ത്യ ഇന്ന് കിവീസിനെതിരെ
ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് മൂന്നാം മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്റാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതു വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്റും. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്ത്രേലിയയെ 36 റണ്‍സിനും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം.
ലോകകപ്പ്: ടോസ് നേടിയ പാകിസ്താന്‍ ആസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു
ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരെ ടോസ് നേടിയ പാകിസ്താന്‍ ബൌളിങ്ങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങിളില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്‍റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഓസീസ് മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയും ഒരു നോ റിസല്‍ട്ടും ഉള്‍പ്പെടെ മൂന്ന് പോയിന്‍റോടെ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാകിസ്താനെയാണ് നേരിടുന്നതെങ്കിലും പാക് ടീം ശക്തമാണ്. ആവേശം നിറക്കുന്ന മത്സരത്തില്‍ വില്ലനായി മഴയെത്തുമോ എന്നത് മാത്രമാണ് ആശങ്കയായി നില്‍ക്കുന്നത്. ആസ്ട്രേലിയന്‍ നിരയില്‍ കെയിന്‍ റിച്ചാര്‍ഡ്സനും […]
കോപ്പയിലെ ഏഷ്യന്‍ പോര്
കോപ്പ അമേരിക്കയില്‍ ഇത്തവണ രണ്ട് അതിഥി രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളവരാണ്. ജപ്പാനും ഖത്തറുമാണ് ബ്രസീലില്‍ കോപ്പ കളിക്കുന്നത്. അതേസമയം. കോണ്‍കകാഫില്‍ നിന്നും ഇത്തവണ ടീമില്ല. മെക്സിക്കോയും അമേരിക്കയുമൊക്കെയായിരുന്നു കോപ്പയിലെ സ്ഥിരം അതിഥി രാജ്യങ്ങള്‍. ഇത്തവണ അവസരം ലഭിച്ചത് ഏഷ്യന്‍ കരുത്തരായ ജപ്പാനും ഖത്തറിനുമാണ്. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിന് വലിയ വേദികളില്‍ പന്ത് തട്ടി പരിചയപ്പെടാനുള്ള സുവര്‍ണാവസരം കൂടിയാണിത്. അര്‍ജന്റീനയും കൊളംബിയയും പരാഗ്വെയും ഉള്‍പ്പെട്ട മരണഗ്രൂപ്പിലാണ് അവരുടെ സ്ഥാനം. ഫിഫ റാങ്കിങ്ങില്‍ നിലവില്‍ 55ാം സ്ഥാനത്താണ് […]
പണം വാരിക്കൂട്ടി മെസി
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തി ലയണല്‍ മെസി. ഫോര്‍ബ്സ് പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷം കൂടുതല്‍ വരുമാനമുണ്ടാക്കിയ നൂറ് കായിക താരങ്ങളുടെ പട്ടികയിലാണ് മെസി ഒന്നാമതെത്തിയത്.