Cricket Sports

നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മ; ജസ്പ്രീത് ബുംറ

തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മയുടെ പിന്തുണയാണെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചതോടെ തനിക്ക് വേണ്ടി അമ്മ ഏറെ പ്രയാസപ്പെട്ടെന്നും ബുംറ പറയുന്നു. ഈ പോരാട്ട വീര്യത്തിന്, കൃത്യതയ്ക്ക്, മനസാന്നിധ്യത്തിന് പ്രചോദനം എന്തെന്ന് ചോദിച്ചാല്‍ ബുംറയ്ക്ക് ഒരുത്തരം മാത്രം, അമ്മ, സഹോദരി, അവരാണ് തന്റെ എല്ലാം. സ്‌കൂള്‍ പ്രിന്‍സിപ്പാളായി എന്റെ അമ്മ ഈയടുത്താണ് വിരമിച്ചത്. എനിക്ക് ആത്മവിശ്വാസം ലഭിക്കാന്‍ മറ്റെവിടെയും പോകേണ്ടി വന്നിട്ടില്ല, വീട്ടില്‍ തന്നെ അതിനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും ബുംറ പറഞ്ഞു. നേരിടാന്‍ […]

Cricket Sports

അഫ്ഗാനെതിരെ ഇന്ത്യ പതറുന്നു?

ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ പതറുന്നു. 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ ഇന്ത്യക്ക് നഷ്ടമായി. 30 റണ്‍സെടുത്ത് ലോകേഷ് രാഹുലും ഒരു റണ്ണെടുത്ത് രോഹിതും 29 റണ്‍സെടുത്ത് വിജയ് ശങ്കറും പുറത്തായി. അര്‍ദ്ദസെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്‍ലിയും വിജയ് ശങ്കറിന് ശേഷം ക്രീസിലെത്തിയ എം.എസ് ധോണിയുമാണ് ബാറ്റ് ചെയ്യുന്നത്.

Cricket Sports

കമന്ററി ബോക്‌സില്‍ നിന്ന് ഗാംഗുലിക്കും ലക്ഷ്മണിനും വിട്ടുനില്‍ക്കേണ്ടി വരും

ലോകകപ്പ് ക്രിക്കറ്റിന്റെ കമന്ററി ബോക്സില്‍ നിന്ന് സൗരവ്‌ ഗാംഗുലിക്കും വി.വി.എസ് ലക്ഷ്മണിനും വിട്ടുനില്‍ക്കേണ്ടിവന്നേക്കും. ബി.സി.സി ഐയുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കുമുള്ള ചട്ടങ്ങളാണ് ഇരുവര്‍ക്കും വിനയാകുന്നത്. ഔദ്യോഗിക പദവിയില്‍ തുടരണമോ അതോ കമന്ററി നടത്തണമോ എന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ താരങ്ങള്‍ക്ക് രണ്ടാഴ്ച സമയം അനുവദിക്കുമെന്ന് ബി.സി.സി.ഐ അധികൃതര്‍ വ്യക്തമാക്കി. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം നടപ്പിലാക്കിയ കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന ചട്ടമാണ് ഗാംഗുലിക്കും ലക്ഷ്മണിനും വിനയായത്. ഒരാള്‍ക്ക് ഒരു പദവി എന്നതാണ് ചട്ടത്തിന്റെ […]

Cricket Sports

ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങുന്നു; എതിരാളി അഫ്ഗാനിസ്താന്‍

ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നു. അയല്‍ക്കാരായ അഫ്ഗാനിസ്ഥാനാണ് എതിരാളി. വൈകീട്ട് മൂന്നിന് സതാംപ്ടണിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് വെസ്റ്റിന്‍ഡീസിനെയും നേരിടും. കളിച്ച മൂന്ന് മത്സരവും ജയിച്ച് മുന്നോട്ടുകുതിക്കുന്ന ഇന്ത്യക്ക് സതാംപ്ടണില്‍ വലിയ സമ്മര്‍ദങ്ങളുണ്ടാകില്ല. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ 7 പോയിന്റുമായി ഇന്ത്യ നാലാമതുണ്ട്. ശക്തമായ ബാറ്റിങ് ബൗളിങ്‌ നിര ഇന്ത്യക്ക് അവകാശപ്പെടാനുണ്ട്. രോഹിത്, രാഹുല്‍, കോഹ്‍ലി, ഹാര്‍ദിക് പാണ്ഡ്യ, ധോണി, തുടങ്ങിയ വലിയ താരനിരയുണ്ട് ബാറ്റിങ്ങില്‍. റിഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നതും പ്രതീക്ഷയാണ്. […]

Cricket Sports

ഒന്നല്ല, രണ്ടല്ല… അഞ്ച് വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യന്‍ ടീമില്‍

റിഷഭ് പന്ത് കൂടി ടീമില്‍ എത്തുന്നതോടെ ഇന്ത്യന്‍ ടീമിലുള്ള വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം അഞ്ചായി. എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവര്‍ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണെങ്കില്‍ കെ.എല്‍ രാഹുല്‍, കേദാര്‍ ജാദവ് എന്നിവര്‍ പാര്‍ട് ടൈം വിക്കറ്റ് കീപ്പര്‍മാരാണ്. വിക്കറ്റിന് പിന്നില്‍ ധോണിയുടെ വിശ്വസ്ത കരങ്ങളുള്ളിടത്തോളം മറ്റൊരു സാധ്യതയെ കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടതില്ല. പക്ഷെ 15 അംഗ ടീമില്‍ ആ ജോലി ചെയ്യാന്‍ കഴിവുള്ള 5 പേരെങ്കിലുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ധോണിയാണ് വിക്കറ്റ് […]

Cricket Sports

ഇംഗ്ലണ്ടിലെ പിച്ചുകളെ പഴിച്ച് ബുംറ

ലോകകപ്പിനായി ഇംഗ്ലണ്ടില്‍ ഒരുക്കിയ പിച്ചുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ ബൌളര്‍ ജസ്പ്രീത് ബുംറ. താന്‍ കണ്ടതില്‍ ഏറ്റവും ഫ്ലാറ്റായ പിച്ചുകളാണ് ഇംഗ്ലണ്ടിലേതെന്ന് ബുംറ കുറ്റപ്പെടുത്തി. അതേസമയം, എത്ര മോശം പിച്ചിലും നന്നായി കളിക്കാന്‍ കഴിയുന്നവരാണ് ഇന്ത്യന്‍ ബൌളിങ് നിരയിലുള്ളതെന്നും ബുംറ പറഞ്ഞു. ബൌളര്‍മാരെ യാതൊരുവിധത്തിലും സഹായിക്കാത്ത പിച്ചുകളാണ് ലോകകപ്പിനായി ഇംഗ്ലണ്ടില്‍ ഒരുക്കിയതെന്നാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍ ജസ്പ്രീത് ബുംയുടെ വിമര്‍ശനം. അന്തരീക്ഷത്തില്‍ ഈര്‍പ്പമുണ്ടെങ്കിലും സീമും സ്വിങും ലഭിക്കുന്നില്ല. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഫ്ലാറ്റായ പിച്ചുകളാണ് ഇംഗ്ലണ്ടിലേതെന്നും ബുംറ […]

Cricket Sports

കങ്കാരുക്കള്‍ക്ക് മുന്നില്‍ പൊരുതി വീണ് കടുവകള്‍

ലോകകപ്പില്‍ ആസ്ട്രേലിക്ക് മുന്നില്‍ പൊരുതി തോറ്റ് ബംഗ്ലാദേശ്. 48 റണ്‍സിനാണ് ഓസീസ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 382 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 333 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മുഷ്ഫീക്കര്‍ റഹീം സെഞ്ചുറി നേടി പുറത്താകാതെ നിന്നു. തമീം ഇക്ബാല്‍, മഹമ്മദുള്ള എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ആസ്ട്രേലിയക്കായി കൌട്ടര്‍നൈല്‍, സ്റ്റോയിനിസ്, സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സെടുത്തിരുന്നു. 166(147) […]

Cricket Sports Uncategorized

പോരാളി; കയ്യടിക്കണം വില്യംസണ്

തോല്‍വിയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍ നിന്ന് കിവീസിനെ കൈ പിടിച്ചുയര്‍ത്തിയത് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണ്. 138 പന്തില്‍ നിന്നാണ് വില്യംസണ്‍ 106 റണ്‍സെടുത്തത്. നായകന്റെ ഉത്തരവാദിത്വം എന്തെന്ന് കാണിച്ചുതരികയായിരുന്നു കെയ്ന്‍ വില്യംസണ്‍. 80 റണ്‍‌സിനിടെ നാല് വിക്കറ്റ് വീണപ്പോള്‍ കിവികള്‍ പരാജയം മുന്നില്‍ കണ്ടതാണ്. പക്ഷേ പതറാതെ നിന്ന വില്യംസണ്‍ ക്രീസില്‍ നിലയുറപ്പിച്ചു. ജെയിംസ് നിഷാമും ഗ്രാന്‍ഡ് ഹോമും പിന്തുണ നല്‍കിയപ്പോള്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സിന്റെ ഗിയര്‍മാറ്റി. തുടരെ ബൗണ്ടറികള്‍ പായിച്ച് സെഞ്ച്വ റിയിലേക്ക്. 138 പന്തില്‍9 […]

Cricket Sports

പരിക്കൊന്നും ഇന്ത്യയെ ബാധിക്കില്ല; ടീം സെമിയിലെത്തുമെന്ന് ഗാംഗുലി

ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ക്കേറ്റ പരിക്ക് ടീമിന് തിരിച്ചടിയാകില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ്‌ ഗാംഗുലി. ഇന്ത്യ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും, ടീം സെമിയിലെത്തുമെന്ന് ഉറപ്പാണെന്നും ഗാംഗുലി പറഞ്ഞു. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിന്റെ പിടിയിലായത്. എന്നാല്‍ ബാറ്റിങ്ങിലെയും ബൗളിങിലെയും മുന്‍നിര താരങ്ങളുടെ പരിക്ക് ടീമിന്റെ മുന്നോട്ടുള്ള യാത്രയക്ക് തടസ്സമാകില്ലെന്നാണ് മുന്‍ ക്യപ്റ്റന്‍ സൗരവ്‌ ഗാംഗുലിയുടെ വിലയിരുത്തല്‍. ടീം ഇന്ത്യ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ് […]

Cricket Sports

ഒരു മാറ്റവുമില്ല, ദക്ഷിണാഫ്രിക്ക ഇന്നും ഇങ്ങനെതന്നെ…

നാലാം തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചു. കിരീട സാധ്യതയുമായി വന്ന് കണ്ണീരോടെ മടങ്ങുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ഈ പേരുകള്‍ ഒന്ന് ശ്രദ്ധിക്കുക, ക്വിന്റണ്‍ ഡികോക്, ഹാഷിം അംല, ഫാഫ് ഡുപ്ലസി, ഡേവിഡ് മില്ലര്‍, ജെ.പി ഡുമിനി, പേരുകേട്ട ബാറ്റ്സ്മാന്‍മാര്‍, വെടിക്കെട്ട് വീരന്മാര്‍. പന്തെറിയാന്‍ ഇമ്രാന്‍ താഹിര്‍, കാഗിസോ റബാദ, ക്രിസ് മോറിസ്, പെഹ്‌ലുക്വായോ. ഏത് ബാറ്റിങ് നിരയ്ക്കും മുട്ടിടിക്കും. പക്ഷെ ലോകകപ്പില്‍ മുട്ടിടിച്ച് വീണത് ദക്ഷിണാഫ്രിക്കയാണ്, മേല്‍പറഞ്ഞ പേരുകളെല്ലാം പേരുകള്‍ മാത്രമായി അവശേഷിച്ചു. […]