സെമി ഫൈനല്‍ പ്രവേശനം വിദൂരമായ സാഹചര്യത്തില്‍ പാകിസ്താന്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന്‍ ബംഗ്ലാദേശിനെ ഭീമന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് സെമി ബെര്‍ത്ത് സ്വന്തമാക്കാം. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിനാണ് മത്സരം. ഇംഗ്ലണ്ടിന്റെ പരാജയവും പിന്നീട് ബംഗ്ലാദേശിനെ തോല്‍പിച്ച് സെമി ഫൈനല്‍ പ്രവേശവും എന്ന പാക് സ്വപ്നങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. 1992 ആവര്‍ത്തിക്കാനിരുന്ന പാകിസ്താന് ഇക്കുറി ഭാഗ്യം തുണച്ചില്ല. ബംഗ്ലാദേശിനെതിരെ ഏറെക്കുറെ അപ്രാപ്യമായ ഭീമന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ പാകിസ്താന് […]
Sports
അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം
ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ 288 റണ്‍സിന് പുറത്തായി. അര്‍ദ്ധസെഞ്ചുറി നേടിയ ഷായി ഹോപ് ആണ് കളിയിലെ താരം. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പൊരുതിനോക്കിയെങ്കിലും ജയം അവര്‍ക്ക് അന്യമായി തന്നെ നിന്നു. തുടക്കത്തില്‍ അര്‍ദ്ധ സെഞ്ചുറിയുമായി ഇക്രാം അലി ഗില്ലും റഹ്മത്ത് ഷായും ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാന് നല്‍കിയത്. ഇക്രാം അലി 86ഉം റഹമത്ത് ഷാ 62ഉം […]
അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇരുടീമുകളും നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. നാട്ടിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. മികച്ച പോരാട്ടം നടത്തിയിട്ടും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് മാത്രം പോയിന്റ് പട്ടികയില്‍ പിന്നാക്കം പോയ രണ്ട് ടീമുകള്‍. ഈ ലോകകപ്പിലെ അത്ഭുത ടീമാകുമെന്ന് കരുതപ്പെട്ട രണ്ട് ടീമുകള്‍. ഒടുവില്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവസാന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഏഷ്യന്‍ ശക്തികളായി […]
ചിലിയെ തകര്‍ത്ത് പെറു ഫൈനലില്‍
കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ചിലിയെ അട്ടിമറിച്ച് പെറു കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഫൈനലില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ തകര്‍പ്പന്‍ വിജയം. 1975ന് ശേഷം ആദ്യമായാണ് പെറു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്. ജയത്തോടെ ബ്രസീല്‍-പെറു തമ്മിലായി ഫൈനല്‍ പോരാട്ടം. പെറുവിനായി എഡിസണ്‍ ഫ്‌ളോറസ്, യോഷിമര്‍ യോട്ടന്‍, പോളോ ഗ്വെറേറോ എന്നിവര്‍ ഗോള്‍ നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നതെങ്കില്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെയായിരുന്നു പെറുവിന്റെ മൂന്നാം ഗോള്‍. അതിനിടെ ഒരു […]
ജയത്തോടെ മടങ്ങാന്‍ വെസ്റ്റ്ഇന്‍ഡീസും അഫ്ഗാനിസ്താനും ഇന്നിറങ്ങുന്നു
ലോകകപ്പില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസ് അഫ്ഗാനിസ്ഥാനെ നേരിടും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇരു ടീമുകളും നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. നാട്ടിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. മികച്ച പോരാട്ടം നടത്തിയിട്ടും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് മാത്രം പോയിന്റ് പട്ടികയില്‍ പിന്നാക്കം പോയ രണ്ട് ടീമുകള്‍. ഈ ലോകകപ്പിലെ അത്ഭുത ടീമാകുമെന്ന് കരുതപ്പെട്ട രണ്ട് ടീമുകള്‍. ഒടുവില്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവസാന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഏഷ്യന്‍ ശക്തികളായി വളര്‍ന്നുവരുന്ന അഫ്ഗാന്‍ […]
നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്: രണ്ട് മാറ്റങ്ങളുമായി ന്യൂസിലാന്‍ഡ്
ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിലെ അതെ ടീമിനെത്തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ടിം സൗത്തിയും ഹെന്‍റിയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ലൂക്കി ഫെര്‍ഗൂസണ്‍ ഇഷ് സോധി എന്നിവര്‍ പുറത്തായി. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമി ബെര്‍ത്ത് ഉറപ്പിക്കാം. തോറ്റാല്‍ പാകിസ്താന്‍-ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. നിലവില്‍ ഇന്ത്യയും ആസ്‌ട്രേലിയയും മാത്രമാണ് സെമി ടിക്കറ്റ് നേടിയത്.
സ്വപ്ന സെമിയില്‍ ബ്രസീലിന് ജയം
സ്വപ്ന സെമിയിൽ അർജന്റീനയെ തളച്ച് ബ്രസീല്‍ ഫൈനലിലേക്ക്. എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറികളുടെ വിജയം. ആദ്യ പകുതിയുടെ രണ്ടാം മിനിറ്റിൽ തന്നെ അർജന്റീനിയൻ പ്രതിരോധത്തിലെ വിള്ളലുകൾ മനസ്സിലാക്കി ബ്രസീലിൽ നിന്നും ഒരു ഗോൾ ശ്രമം വന്നെങ്കിലും അർമാനി അത് കൈപ്പിടിയിലൊതുക്കി. എന്നാൽ അതേ പ്രതിരോധ വിള്ളലുകൾ കൈമുതലാക്കി ബ്രസീൽ നായകൻ ഡാനിയാൽവിസിന്റെ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസസിന്റെ മനോഹരമായ ഫിനിഷ്. പത്തൊമ്പതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ. സ്കോർ 1-0. അതിനുശേഷം പല തവണ അർജന്റീന മുന്നേറ്റങ്ങൾ നടത്താൻ […]
കടുവകളെ തകര്‍ത്തു, ഇന്ത്യ സെമിയില്‍
ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് സെമിയില്‍. എട്ട് കളികളില്‍ നിന്നും 13 പോയിന്‍റോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മനോഹരമായി പൊരുതി ആവേശകരമായ അന്ത്യത്തില്‍ മത്സരത്തെ കൊണ്ടെത്തിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 ഓവറില്‍ 286ന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. ജസ്പ്രിത് ബുംറയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നിര്‍ണ്ണായകമായ മത്സരത്തില്‍ ഓപ്പണര്‍മാര്‍ മുതല്‍ തങ്ങളുടെ പങ്ക് അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നിങ്സ് അപകടകരമാകുമെന്ന സൂചനകള്‍ നല്‍കുന്നതിനിടെ പുറത്താക്കാന്‍ ഇന്ത്യന്‍ […]
ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയിച്ചാല്‍ ഇന്ത്യക്ക് അവസാന നാലിലെത്താം. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. കുല്‍ദീപ് യാദവും കേദാര്‍ ജാദവും പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാറും ദിനേശ് കാര്‍ത്തിക്കും ടീമിലെത്തി. ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റുപോയി. അതൊരു പാഠമായിരുന്നു. പോരായ്മകള്‍ പഠിപ്പിച്ച് തന്ന പാഠഭാഗം. ഇംഗ്ലീഷുകാരില്‍ നിന്ന് പഠിച്ചത് ഇനി കളത്തില്‍ പകര്‍ത്തണം. തിരിച്ചുവരണം. ബംഗ്ലാദേശ് കടന്ന് […]
വിന്‍ഡീസിനെ എറിഞ്ഞിട്ട് ശ്രീലങ്ക
ജയപരാജയങ്ങൾ ഇരുഭാഗങ്ങളിലേക്കും മാറി മറിഞ്ഞ മത്സരത്തിനൊടുവിൽ വെസ്റ്റ് ഇൻഡീസിനെ 23 റൺസിന് തോൽപ്പിച്ച് ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിൻഡീസിന് നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 315 റൺസെടുക്കാനെ സാധിച്ചുള്ളു. സെഞ്ച്വറി നേടിയ ശ്രീലങ്കയുടെ അവിശ്ക ഫെർണാണ്ടോ ആണ് കളിയിലെ താരം. വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പുരാൻ (118) സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചെങ്കിലും, വാലറ്റം പെട്ടെന്ന് കൂടാരം കയറുകയും, അവസാന ഓവറുകളിൽ റൺ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയുമായിരുന്നു. […]